ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍​ക്ക് പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി
Thursday, October 6, 2022 11:25 PM IST
കൊല്ലം: പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ ക​ശു​വ​ണ്ടി സം​സ്‌​ക​ര​ണ യൂ​ണി​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കി പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കാ​ന്‍ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

വ്യ​വ​സാ​യ കെ​ട്ടി​ടം, മെ​ഷി​ന​റി​ക​ള്‍ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണം, പ്ര​വ​ര്‍​ത്ത​നാ​വ​ശ്യ​ത്തി​നു​ള്ള അ​നു​ബ​ന്ധ മെ​ഷി​ന​റി​ക​ള്‍ ല​ഭ്യ​മാ​ക്ക​ല്‍, പ്ര​വ​ര്‍​ത്ത​ന മൂ​ല​ധ​ന വാ​യ്പ​യി​ലെ സം​രം​ഭ​ക​ന്‍റെ മാ​ര്‍​ജി​ന്‍ എ​ന്നി​വ​യ്ക്ക് ആ​നു​പാ​തി​ക​മാ​യി ക​ശു​വ​ണ്ടി വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ള്‍​ക്ക് പ​ര​മാ​വ​ധി 15 ല​ക്ഷം രൂ​പ വ​രെ​യും മ​റ്റു വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് 12 ല​ക്ഷം വ​രെ​യും വ്യ​വ​സ്ഥ​ക​ള്‍​ക്ക് വി​ധേ​യ​മാ​യി ഗ്രാ​ന്‍​ഡ് അ​നു​വ​ദി​ക്കും.

പ്ലാ​സ്റ്റി​ക് നി​രോ​ധ​നം​വ​ഴി പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ യൂ​ണി​റ്റു​ക​ള്‍​ക്ക് ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​വ​ല്‍​ക്ക​ര​ണ​ത്തി​ന് ആ​റു​മാ​സം പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ക​ണ​മെ​ന്ന സ​മ​യ​പ​രി​ധി ബാ​ധ​ക​മ​ല്ല. ആ​നു​കൂ​ല്യം നേ​ടു​ന്ന യൂ​ണി​റ്റു​ക​ള്‍ മൂ​ന്നു​മാ​സ​ത്തി​ന​കം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്ക​ണം. മൂ​ന്നു വ​ര്‍​ഷ​മെ​ങ്കി​ലും തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണം.

അ​പേ​ക്ഷ​ക​ള്‍ കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍ താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​ക​ള്‍ മു​ഖേ​നെ സ​മ​ര്‍​പ്പി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​താ​ത് താ​ലൂ​ക്ക് ബ്ലോ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​ക​ളി​ലും ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലും ല​ഭി​ക്കും. ഫോ​ണ്‍: 0474-27483595, 9446108519.