കൊട്ടാരക്കര: സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിവിധ മേഖലകളിൽ മൗനജാഥയും സർവകക്ഷിയോഗവും നടന്നു.
കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മൗനജാഥ ചന്തമുക്ക് മുനിസിപ്പൽ ഗ്രൗണ്ടിൽ സമാപിച്ചു. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ സിപി എം ഏരിയാ സെക്രട്ടറി പി കെ ജോൺസൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി അയിഷാപോറ്റി, ജി സുന്ദരേശൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ വി രവീന്ദ്രൻനായർ, സി മുകേഷ്, എസ് ആർ രമേശ്, എം ബാബു, കെ വിജയകുമാർ, ജി.മുകേഷ്, ലോക്കൽ സെക്രട്ടറി ബി വേണുഗോപാൽ, വിവിധ കക്ഷി നേതാക്കളായ മാധവൻനായർ, എ ഷാജു, കെ ജി അലക്സ്, സോമശേഖരൻ നായർ, കുളക്കട രാജു, രാമവർമ, മാത്യുസാം, ചന്ദ്രഹാസൻ, പ്രഭാകരൻനായർ, ജേക്കബ് വർഗീസ് വടക്കടത്ത്, അനിത ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. മാവടിയിൽ എ അജി അധ്യക്ഷനായി. സിപിഎം ലോക്കൽ സെക്രട്ടറി ഡി എസ് സുനിൽ, വിവിധ കക്ഷി നേതാക്കളായ ടി. സുനിൽകുമാർ, ശ്യാം, അജയൻ, ആറ്റുവാശേരി അജി, മാവടി രാധാകൃഷ്ണൻ, കോട്ടയ്ക്കൽ രാജപ്പൻ, ശിവശങ്കരപ്പിള്ള എന്നിവർ പ്രസംഗിച്ചു.
പൂവറ്റൂരിൽ കുളക്കട സിപിഎം ലോക്കൽ സെക്രട്ടറി ആർ രാജേഷ് അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം പി ടി ഇന്ദുകുമാർ, വിവിധ കക്ഷി നേതാക്കളായ എസ് സുജിത് കുമാർ, കലയപുരം ശിവൻപിള്ള, എൽ ഗീത, വി. കമലഹാസൻ, എൻ. മോഹനൻ എന്നിവർ പ്രസംഗിച്ചു. മൈലത്ത് സിപിഎം ലോക്കൽ സെക്രട്ടറി ഉപാസന മോഹനൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം ആർ മധു, വിവിധ കക്ഷി നേതാക്കളായ മൈലം ബാലൻ, റോയി മലയിലഴികം, മൈലം റെഞ്ചി, ഷുഗു സി തോമസ്, അനിൽകുമാർ, ബി രാജേന്ദ്രൻ, ടി വിജയൻ, ബിന്ദു ഉത്തമൻ, ദിവ്യ ചന്ദ്രശേഖർ എന്നിവർ പ്രസംഗിച്ചു.
വാളകത്ത് വി. ഹരികുമാർ അധ്യക്ഷനായി. സിപി എം ലോക്കൽ സെക്രട്ടറി കെ. പ്രതാപകുമാർ, വിവിധ കക്ഷി നേതാക്കളായ ജി.ആർ സുരേഷ്, ജി. ശ്യാംകുമാർ, സാംസൺ വാളകം, ജി മുരളി, എൻ. ദേവരാജൻ, ഗീത കേശവൻകുട്ടി, ഒ. നൗഷാദ്, ജി. രതീഷ്, മഞ്ചു മോഹൻ, റോബിൻ യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.
നെല്ലിക്കുന്നത്ത് സിപിഎം ഉമ്മന്നൂർ ലോക്കൽ സെക്രട്ടറി പി ജെ മുരളീധരൻ ഉണ്ണിത്താൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ബിന്ദു പ്രകാശ്, വിവിധ കക്ഷി നേതാക്കളായ എ നവാസ്, കൊച്ചാലുംമൂട് വസന്തൻ, നെല്ലിക്കുന്നം സാബു, അമ്പിളി ശിവൻ, പി വി അലക്സാണ്ടർ, എം. സൈമൺ, അയത്തിൽ ഉണ്ണികൃഷ്ണൻ, ശ്രീജിത് ഘോഷ്, ജോബിൻ ജേക്കബ്, എം രവിനാഥൻപിള്ള, സന്തോഷ് ദാസ്, ദീപു, സിനി ജോസ് എന്നിവർ പ്രസംഗിച്ചു.