കു​ട്ടി​ക​ളി​ലെ മ​യ​ക്ക് മ​രു​ന്നു ഉ​പ​യോ​ഗം; അ​ധ്യാ​പ​ക​ർ​ക്കു​ള്ള ശി​ല്പ​ശാ​ല ആ​രം​ഭി​ച്ചു
Thursday, October 6, 2022 11:25 PM IST
കൊ​ല്ലം: ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളി​ൽ മ​യ​ക്ക് മ​രു​ന്ന് ഉ​പ​യോ​ഗം നി​യ​ന്തി​ക്കു​ന്ന​തി​നാ​യി കൊ​ല്ലം സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ അ​ധ്യാ​പ​ക​ർ​ക്കാ​യി ശി​ല്പ​ശാ​ല ആ​രം​ഭി​ച്ചു.
വ​ർ​ധി​ച്ചു വ​രു​ന്ന കു​ട്ടി​ക​ളു​ടെ ല​ഹ​രി മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ക എ​ന്ന​താ​ണ് ശി​ല്പ​ശാ​ല​യു​ടെ ല​ക്ഷ്യം. ആ​ൽ​ത്ത​റ​മൂ​ട് ക്യു​എ​സ്എ​സ്എ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന യോ​ദ്ധാ​വ് ശി​ല്പ​ശാ​ല സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റ് സ​ക്ക​റി​യ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

റി​ട്ട. ഡെ​പ്യു​ട്ടി ക​മ്മീ​ഷ​ണ​ർ സു​രേ​ഷ് റി​ച്ചാ​ർ​ഡ്, വെ​സ്റ്റ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി.​ഷെ​ഫീ​ക്ക്, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​ഷി​നോ​ദാ​സ് എ​ന്നീ വി​ദ​ഗ്ധ​രാ​ണ് ക്ലാ​സ് ന​യി​ക്കു​ന്ന​ത്. സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​ഭി​ലാ​ഷ് എ, ​കെ​പി​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ, ജ​ന​മൈ​ത്രി ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ സു​നി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​ധ്യാ​പ​ക​ർ​ക്ക് വേ​ണ്ടി​യു​ള്ള ശി​ല്പ​ശാ​ല നാ​ളെ​യും നടക്കും.