ല​ഹ​രി വി​മു​ക്ത കാ​മ്പ​യി​ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, October 5, 2022 11:18 PM IST
കൊല്ലം: ജി​ല്ലാ ഭ​ര​ണ​കൂ​ടം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ്, എ​സ്.​എ​ൻ വ​നി​താ കോ​ളേ​ജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് യൂ​ണി​റ്റ് എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "ജീ​വി​ത​മാ​ക​ട്ടെ ല​ഹ​രി' ല​ഹ​രി വി​മു​ക്ത കാ​മ്പ​യി​ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ശ്രീ​നാ​രാ​യ​ണ വ​നി​താ കോ​ളേ​ജി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും. മ​ന്ത്രി ജെ.​ചി​ഞ്ചു റാ​ണി അ​ധ്യ​ക്ഷ​യാ​കും.
എം. ​നൗ​ഷാ​ദ് എം.​എ​ൽ.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.​മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് മു​ഖ്യാ​തി​ഥി​യു​മാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം.​കെ. ഡാ​നി​യ​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.
ച​ട​ങ്ങി​ൽ എ​സ്.​എ​ൻ വ​നി​താ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ആ​ർ.​സു​നി​ൽ കു​മാ​ർ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വും അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ രാ​ജേ​ഷ് ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും ന​യി​ക്കും. ജി​ല്ലാ ക​ളക്ട​ർ അ​ഫ്സാ​ന പ​ർ​വീ​ൺ, ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി.​എ​ഫ് ദി​ലീ​പ്കു​മാ​ർ എന്നിവർ പ്രസംഗിക്കും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് നി​ർ​മ്മി​ച്ച ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണ വീ​ഡി​യോ പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊല്ലം: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ ന്‍റെ മി​ല്‍​ക്ക് ഷെ​ഡ് വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​തി​ദ​രി​ദ്ര​രു​ടെ പു​ന:​ര​ധി​വാ​സ​ത്തി​നാ​യു​ള്ള ഒ​രു പ​ശു യൂ​ണി​റ്റ് (വ​നി​താ ഘ​ട​കം) പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫോ​ണ്‍: 0474-2748098.