ക​നാ​ലി​ലേ​ക്ക് ചാ​ടി​യ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Tuesday, October 4, 2022 1:32 AM IST
കൊ​ല്ലം: വ​ള്ളി​ക്കാ​വ് അ​മൃ​ത സേ​തു പാ​ല​ത്തി​ല്‍ നി​ന്നും ക​നാ​ലി​ലേ​ക്ക് ചാ​ടി​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ആ​ല​പ്പാ​ട് പ​റ​യ​ക​ട​വ് തൈ​ക്കാ​ട്ടു​ശ്ശേ​രി​യി​ല്‍ പ്ര​ജീ​ഷ് കു​മാ​റി​ന്‍റെ മ​ക​ന്‍ അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍ (16) ആ​ണ് മ​രി​ച്ച​ത്.

​ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​രു​ന്നു.​തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി ആ​ശു​പ​ത്രി​യി​ല്‍ പോ​കു​ന്ന​തി​നാ​യി ഇ​റ​ങ്ങി​യ അ​ന​ന്ത​പ​ത്മ​നാ​ഭ​നെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍ കാ​യ​ലി​ലേ​ക്ക് ചാ​ടി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.​തു​ട​ര്‍​ന്ന് ക​നാ​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.