കെ​എ​സ്ആ​ർടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം
Monday, October 3, 2022 11:10 PM IST
പ​ത്ത​നാ​പു​രം: കെ​എ​സ്ആ​ർടി​സി ബ​സും, കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. പു​ന​ലൂ​ർ -മൂ​വാ​റ്റു​പു​ഴ പാ​ത​യി​ൽ ക​ട​യ്ക്കാ​മ​ൺ പാ​ല​ത്തി​ന് സ​മീ​പ​ത്താ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​ത്ത​നാ​പു​രം തെ​ങ്ങു വി​ള​യി​ൽ കാ​സി​മി​ന്‍റെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. യാ​ത്രി​ക​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
പ​ത്ത​നാ​പു​രം ഭാ​ഗ​ത്ത് നി​ന്നും പു​ന​ലൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ പെ​ട്ട വാ​ഹ​ന​ങ്ങ​ൾ. കാ​റിന്‍റെ പി​ൻ ഭാ​ഗ​ത്താ​യി കെ​എ​സ്ആ​ർടി​സി ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റിന്‍റെ പി​ൻ ഭാ​ഗം ത​ക​ർ​ന്ന സ്ഥി​തി​യി​ലാ​ണ്. പ​ത്ത​നാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.​ നി​ർ​മാ​ണം ന​ട​ക്കു​ന്ന പു​ന​ലൂ​ർ മൂ​വാ​റ്റു​പു​ഴ റോ​ഡി​ലെ കു​ഴി​ക​ളും മ​ൺ​കൂ​ന​യും ചെ​ളി​യും അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.
ക​ഴി​ഞ്ഞ മാ​സം ക​ട​യ്ക്കാ​മ​ണ്ണി​ൽ ത​ന്നെ കെ ​എ​സ് ആ​ർ ടി ​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പു​ന​ലൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ക്കു​ക​യും സ​ഹ​യാ​ത്രി​ക​നാ​യ യു​വാ​വി​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. റോ​ഡി​ലെ വ​ലി​യ മ​ൺ​കൂ​ന​യി​ൽ ത​ട്ടാ​തെ ബൈ​ക്ക് ഒ​ഴി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ന്ന് അ​പ​ക​ടം ന​ട​ന്ന​ത്.