യു​വ​തി ട്രെ​യി​നി​ൽ നി​ന്ന് വീ​ണു: അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Monday, October 3, 2022 11:10 PM IST
കൊ​ല്ലം: ട്രെ​യി​നി​ൽ നി​ന്ന് വീ​ണ യു​വ​തി അ​ത്ഭു​ത​ക​ര​മാ​യി നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 8.11 ന് ​മ​യ്യ​നാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ലാ​യി​രു​ന്നു സം​ഭ​വം. മ​യ്യ​നാ​ട് ധ​വ​ള​ക്കു​ഴി സ്വ​ദേ​ശി സു​ര​ഭി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൈ​യ്ക്കും കാ​ലി​നും നെ​റ്റി​യി​ലും നി​സാ​ര പ​രി​ക്കേ​റ്റ ഇ​വ​രെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ധു​ര -പു​ന​ലൂ​ർ പാ​സ​ഞ്ച​റി​ൽ ഏ​സി കോ​ച്ചു​ക​ൾ​ക്ക് പു​റ​കി​ലു​ള്ള ക​മ്പാ​ർ​ട്ട്മെ​ന്‍റി​ലെ യാ​ത്ര​ക്കാ​രി​യാ​യി​രു​ന്നു ഇ​വ​ർ. ആ​റ് വ​യ​സു​ള്ള മ​ക​നും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.
വ​ണ്ടി മ​യ്യ​നാ​ട് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ർ ഇ​റ​ങ്ങാ​ൻ ശ്ര​മി​ച്ച​ത്. സ​ഹ​യാ​ത്രി​ക​ർ പി​ന്തി​രി​പ്പി​ച്ചെങ്കി​ലും ല​ഗേ​ജും ബാ​ഗും പ്ലാ​റ്റ്ഫോ​മി​ൽ ഇ​ട്ടശേ​ഷം ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ യു​വ​തി പ്ലാ​റ്റ്ഫോ​മി​ൽ മ​ല​ർ​ന്ന​ടി​ച്ച് വീ​ണു. പ്ലാ​റ്റ്ഫോ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ അ​വ​സ​രോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​തി​നാ​ൽ ഇ​വ​രു​ടെ കാ​ലു​ക​ൾ വ​ണ്ടി​യു​ടെ അ​ടി​വ​ശ​ത്തേ​യ്ക്ക് പോ​കാ​തെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി. തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ​ത്. ഭ​യ​ച​കി​ത​യാ​യ ഇ​വ​ർ ബോ​ധ​ര​ഹി​ത​യാ​യെ​ങ്കി​ലും പി​ന്നീ​ട് സാ​ധാ​ര​ണ നി​ല​യി​ലാ​യി.
കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ വ​ണ്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ ചാ​ടി ഇ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കാ​തെ സു​ര​ക്ഷി​ത​മാ​യി കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. വി​വ​രം അ​റി​ഞ്ഞ് ബ​ന്ധു​ക്ക​ൾ എ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. മ​ധു​ര -പു​ന​ലൂ​ർ പാ​സ​ഞ്ച​റി​ൽ പോ​ലീ​സു​കാ​ർ ആ​രും ഡ്യൂ​ട്ടി​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ലെന്ന് സ്ഥി​രം യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. അ​പ​ക​ട വി​വ​രം അ​റി​യി​ച്ചാ​ലും അ​വ​ർ കൃ​ത്യ​മാ​യി ഇ​ട​പെ​ടാ​റി​ല്ല​ന്നും ആ​ക്ഷേ​പ​മു​ണ്ട്.