കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​യൂ​ർ​വേദ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് 10.5 കോ​ടി
Monday, October 3, 2022 11:02 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്ക് ആ​യൂ​ര്‍​വ്വേ​ദ ആ​ശു​പ​ത്രി​യെ ആ​യു​ഷ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​ന്ന​തി​ന് 10.5 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​താ​യി ധ​ന​വ​കു​പ്പ് മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ അ​റി​യി​ച്ചു.
ആ​ശു​പ​ത്രി വി​ക​സ​ന​കാ​ര്യ​ത്തി​ല്‍ തു​ട​ര്‍​ച്ച ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി സ്ഥ​ലം നി​യ​മ​സ​ഭാം​ഗം കൂ​ടി​യാ​യ മ​ന്ത്രി സം​സ്ഥാ​ന ആ​യു​ഷ് അ​ധി​കൃ​ത​രോ​ടൊ​പ്പം മാ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ക്കു​ക​യും ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നുവേ​ണ്ട പ​ദ്ധ​തി ത​യാ​ര്‍ ചെ​യ്യാ​ന്‍ ആ​യു​ഷ് അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.​ അ​പ്ര​കാ​രം ത​യ്യാ​ര്‍ ചെ​യ്ത പ​ദ്ധ​തി​ക്കാ​ണ് 10.5 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.
ജ​ന​ങ്ങ​ള്‍​ക്ക് ആ​യൂ​ര്‍​വേ​ദ ചി​കി​ത്സ​യ്ക്ക് പു​റ​മേ ഇ​ത​ര ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളാ​യ സി​ദ്ധ, യോ​ഗ ആന്‍റ് ​നാ​ച്ചു​റോ​പ്പ​തി, യു​നാ​നി എ​ന്നി​വ ഇ​ഷ്ടാ​നു​സ​ര​ണം തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് ആ​യു​ഷ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ആ​ശു​പ​ത്രി​യാ​യി മാ​റു​ന്ന​തോ​ടെ ല​ഭ്യ​മാ​ക്കു​ന്ന​ത്.​
ഇ​ന്‍റഗ്രേ​റ്റ​ഡ് ആ​ശു​പ​ത്രി​യാ​യി മാ​റു​ന്ന​തോ​ടെ സം​യോ​ജി​ത ചി​കി​ത്സാസം​വി​ധാ​ന​ങ്ങ​ള്‍​ക്കൊ​പ്പം ആ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ലും കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​കും.