ക​രി​യ​ര്‍ എ​ക്സി​ബി​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചു
Monday, October 3, 2022 11:02 PM IST
കൊല്ലം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് കൗ​ണ്‍​സി​ലിം​ഗ് സെ​ല്‍ സം​ഘ​ടി​പ്പി​ച്ച ക​രി​യ​ര്‍ എ​ക്സി​ബി​ഷ​ന്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​എ​ഫ്. ദി​ലീ​പ് കു​മാ​ര്‍ ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ള്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ ത​ന്നെ ഭാ​വി ആ​സൂ​ത്ര​ണം ചെ​യ്തു മു​ന്നോ​ട്ട് പോ​കാ​ന്‍ കു​ട്ടി​ക​ള്‍​ക്ക് ക​ഴി​യ​ണ​മെ​ന്നും ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് എ​ക്സി​ബി​ഷ​ന്‍ അ​തി​നു​ള്ള വ​ഴി​കാ​ട്ടി​യാ​കു​മെ​ന്നും ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.

വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ല്‍ ന​ട​ത്തു​ന്ന നൂ​ത​ന കോ​ഴ്സു​ക​ളെ കു​റി​ച്ചും തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളെ​പ്പ​റ്റി​യും ഉ​ള്ള വി​ശ​ദാം​ശ​ങ്ങ​ള്‍ എ​ക്സി​ഷ​നി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​റി​വു പ​ക​രാ​നാ​യി ത​യാ​റാ​ക്കി​യി​രു​ന്നു.

ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ളെ പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ള്‍, നൂ​ത​ന തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളും, ഓ​രോ മേ​ഖ​ല​യി​ലും തൊ​ഴി​ല്‍ ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ എ​ങ്ങ​നെ, എ​പ്പോ​ള്‍ ന​ല്‍​ക​ണം തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ള്‍ ഫോ​ണ്‍ ന​മ്പ​ര്‍ സ​ഹി​തം വി​ശ​ദീ​ക​രി​ക്കു​ന്ന സെ​ഷ​നു​ക​ളും വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യി.

വിഎ​ച്ച്എ​സ്​സി ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ന്‍​ഡ് കൗ​ണ്‍​സി​ലിം​ഗ് സെ​ല്‍ ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ക്യാ​മ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് എ​ക്സി​ബി​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല​യി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​മു​ള്ള ക​രി​യ​ര്‍ മാ​സ്റ്റ​ര്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ര​ണ്ടു​ദി​വ​സ​ത്തെ ക​രി​യ​ര്‍ ആ​പ്റ്റി​റ്റി​യൂ​ഡ് പ​രി​ശീ​ല​ന പ​രി​പാ​ടി​യും ക്യാ​മ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ജി. ​ആ​ര്‍. അ​ഭി​ലാ​ഷ് പ്രസംഗിച്ചു.

ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് കൊ​ല്ലം ജി​ല്ലാ കോ​ഡി​നേ​റ്റ​ര്‍ മാ​ത്യു എ​ബ്ര​ഹാം, ക​രി​യ​ര്‍ മാ​സ്റ്റ​ര്‍ പി. ​എ​സ്. സ​ജി​മോ​ന്‍, അ​ധ്യാ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.