കൊ​ടിമൂ​ട്ടി​ൽ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ വി​ദ്യാ​രം​ഭ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ളാ​യി
Sunday, October 2, 2022 11:24 PM IST
പാ​രി​പ്പ​ള്ളി: കൊ​ടി മൂ​ട്ടി​ൽ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ വി​ദ്യാ​രം​ഭ​ത്തി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​യെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ബു​ധ​നാ​ഴ്ച ദേ​വി ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ അ​ഞ്ഞൂ​റി​ല​ധി​കം കു​ട്ടി​ക​ൾ ആ​ദ്യാ​ക്ഷ​രം കു​റി​ക്കും. രാ​വി​ലെ ആറിന് ​സ​ര​സ്വ​തി പൂ​ജ​യോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ആ​യു​ർ​വേ​ദ വി​ധി​പ്ര​കാ​രം ദേ​വി സ​ന്നി​ധി​യി​ൽ ത​യാ​റാ​ക്കി ന​വ​രാ​ത്രി കാ​ല​ത്ത് സ്വാ​ര​സ്വ​ത​മ​ന്ത്രം ജ​പി​ച്ച് പു​ജി​ച്ച സ്വാ​ര​സ്വ​ത​ഘൃ​തം പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് വി​ത​ര​ണം ചെ​യ്യു​മെ​ന്നും ക്ഷേ​ത്ര ഭ​ര​ണ സ​മി​തി സെ​ക്ര​ട്ട​റി എ​സ്.​പ്ര​കാ​ശ​ൻ പ​റ​ഞ്ഞു.
വി​ദ്യാ​രം​ഭ​ത്തി​ന് ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ൻ ഡോ.​ജെ. ജ​യ​പ്ര​കാ​ശ്, മു​ൻ എം​എ​ൽഎ ​ആ​യി​ഷാ പോ​റ്റി, ഡോ.​ആ​ർ. പ്ര​ഭൂ​ഭാ​സ്, രാ​ഷ്ട്ര​പ​തി​യു​ടെ അ​ധ്യാ​പ​ക പു​ര​സ്കാ​രം നേ​ടി​യ പ​ത്മാ​ല​യം ആ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ ഡോ.​ഇ​ന്ദ്ര ബാ​ബു , ഗ​വ. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​എ​ൻ. സാ​ബു, ഗ​വ. അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ ഡോ.​അ​ഞ്ജ​ന ദേ​വി, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ. ​ജി.​സു​രേ​ഷ് കു​മാ​ർ, ഡോ. ​ജോ​ൺ​സ​ൻ ക​രു​ർ, ഡോ. ​തോ​ട്ടം ഭു​വ​നേ​ന്ദ്ര​ൻ നാ​യ​ർ, ഡോ. ​ഹേ​ന​ല​ൽ, എ​ൻ. രാ​ജ​ൻ നാ​യ​ർ , പ്ര​ണ​വം ഷീ​ലാ​മ​ധു , രാ​ജ​ൻ നി​കു​ഞ്ജി​തം എ​ന്നി​വ​ർ കു​ട്ടി​ക​ളെ ഹ​രി​ശ്രീ എ​ഴു​തി​ക്കും. സം​ഗീ​ത നൃ​ത്ത​വി​ദ്യാ​രം​ഭ​വും ന​ട​ക്കും.
ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ്ര​തി​ഭ​ക​ളെ ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​പ​ഹാ​രം ന​ൽ​കി ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കു​മെ​ന്നും ക്ഷേ​ത്ര ഭ​ര​ണ സ​മി​തി അ​റി​യി​ച്ചു.