മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നും സം​സ്‌​ക​ര​ണ​ത്തി​നും ഹ​രി​ത​മി​ത്രം
Saturday, October 1, 2022 11:17 PM IST
കൊല്ലം: പ്ലാ​സ്റ്റി​ക്, അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ സം​സ്‌​ക​ര​ണ​വും, വാ​തി​ല്‍​പ്പ​ടി ശേ​ഖ​ര​ണ​വും ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ക​സി​പ്പി​ച്ച "ഹ​രി​ത​മി​ത്രം സ്മാ​ര്‍​ട്ട് ഗാ​ര്‍​ബേ​ജ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം' പ​ദ്ധ​തി​യു​ടെ കോ​ര്‍​പ്പ​റേ​ഷ​ന്‍ ഡി​വി​ഷ​ന്‍​ത​ല ഉ​ദ്ഘാ​ട​ന​വും ക്യുആ​ര്‍ കോ​ഡ് പ​തി​ക്ക​ലും മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് നി​ര്‍​വ​ഹി​ച്ചു.

ഹ​രി​ത​കേ​ര​ളം-​ശു​ചി​ത്വ മി​ഷ​നു​ക​ള്‍ സം​യു​ക്ത​മാ​യി കെ​ല്‍​ട്രോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ക​സി​പ്പി​ച്ച​താ​ണ് 'ഹ​രി​ത​മി​ത്രം സ്മാ​ര്‍​ട്ട് ഗാ​ര്‍​ബേ​ജ് മോ​ണി​റ്റ​റിം​ഗ്' മൊ​ബൈ​ല്‍ ആ​പ്പ്. ഒ​ക്ടോ​ബ​ര്‍ 31ന് ​മു​മ്പ് എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വി​വ​ര​ശേ​ഖ​ര​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു.

പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി​യി​ട്ടു​ള്ള ഓ​ക്‌​സി​ല​റി ഗ്രൂ​പ്പി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഓ​രോ ഡി​വി​ഷ​നി​ലും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക. മാ​ലി​ന്യ ശേ​ഖ​ര​ണം, യൂ​സ​ര്‍ ഫീ ​ല​ഭ്യ​ത, ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി എ​ന്നി​വ കൃ​ത്യ​മാ​യി വി​ല​യി​രു​ത്തും. ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് സേ​വ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നും പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാം.

ഹ​രി​ത കേ​ര​ള മി​ഷ​ന്‍ ജി​ല്ലാ കോ​ഡി​നേ​റ്റ​ര്‍ എ​സ്.ഐ​സ​ക്, കോ​പ്പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി.​സാ​ബു, കെ​ല്‍​ട്രോ​ണ്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മ​ഹേ​ഷ് മ​ധു, സിഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ജാ​ത, എ.​ഡി.​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​മ, ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഹ​രി​ത​ക​ര്‍​മ്മ​സേ​ന അം​ഗ​ങ്ങ​ള്‍, കു​ടും​ബ​ശ്രീ ഓ​ക്‌​സി​ല​റി ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.