ഗാ​ന്ധി​ജ​യ​ന്തി : ജി​ല്ലാ​ത​ല ആ​ഘോ​ഷം ഇ​ന്ന്
Saturday, October 1, 2022 11:15 PM IST
കൊല്ലം: ഇ​ക്കൊ​ല്ല​ത്തെ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ളി​ല്‍ വൈ​വി​ദ്ധ്യ​മേ​റെ. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ്, കൊ​ല്ലം കോ​ര്‍​പ​റേ​ഷ​നും, ഗാ​ന്ധി​പീ​സ് ഫൗ​ണ്ടേ​ഷ​നും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന പ​രി​പാ​ടി രാ​വി​ലെ 7.30ന് ​ആ​യി​രം വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ചി​ന്ന​ക്ക​ട പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ന് മു​ന്നി​ല്‍ നി​ന്നു​ള്ള സ്മൃ​തി യാ​ത്ര​യോ​ടെ തു​ട​ങ്ങും. ബീ​ച്ചി​ല്‍ അ​വ​സാ​നി​ക്കു​ന്ന യാ​ത്ര​യു​ടെ ഫ്ളാ​ഗ് ഓ​ഫ് ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പോ​ള്‍ മ​ത്താ​യി നി​ര്‍​വ​ഹി​ക്കും.

ബീ​ച്ചി​ലെ ഗാ​ന്ധി പാ​ര്‍​ക്കി​ല്‍ രാ​വി​ലെ 8.30ന് ​ഗാ​ന്ധി സ്മൃ​തി സ​മ്മേ​ള​നം എ​ന്‍. കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​യാ​കും. എം. ​മു​കേ​ഷ് എം​എ​ല്‍ എ ​ഗാ​ന്ധി ജ​യ​ന്തി സ​ന്ദേ​ശം ന​ല്‍​കും. എം. ​നൗ​ഷാ​ദ് എം​എ​ല്‍ എ ​ഗാ​ന്ധി സ്മൃ​തി പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജി. ​ആ​ര്‍. കൃ​ഷ്ണ കു​മാ​ര്‍ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന പ്ര​തി​ജ്ഞ ചൊ​ല്ലും. ഫാ​ത്തി​മ മാ​താ നാ​ഷ​ന​ല്‍ കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ. ​പെ​ട്രീ​ഷ്യ ജോ​ണ്‍ സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന ന​ട​ത്തും. ജി​ല്ലാക​ള​ക്ട​ര്‍ അ​ഫ്സാ​ന പ​ര്‍​വീ​ണ്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​എ​ഫ് . ദി​ലീ​പ് കു​മാ​ര്‍ എന്നിവർ പ്രസംഗി ക്കും. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് നി​ര്‍​മി​ച്ച ‘ജീ​വി​ത​മാ​ണ് ല​ഹ​രി’ ഹ്ര​സ്വ ച​ല​ച്ചി​ത്ര​ത്തി​ന്‍റെ പ്ര​കാ​ശ​നം ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ നി​ര്‍​വ​ഹി​ക്കും. ല​ഹ​രി​ക്കെ​തി​രെ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് നി​ര്‍​മി​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ന​ട​ത്തും.