വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ന്
Saturday, October 1, 2022 11:15 PM IST
കൊ​ല്ലം: ടി​കെ​എം കോ​ളേ​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് അ​ലും​മ്നി വാ​ർ​ഷി​ക ആ​ഘോ​ഷം ഇ​ന്ന് രാ​വി​ലെ 10.30 ന് ​കോ​ളേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ടി​കെ​എം കോ​ളേ​ജ് ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഷ​ഹാ​ൽ ഹ​സ​ൻ മു​സ​ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ചി​ത്ര ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ക​വി​യും, തി​ര​ക​ഥാ​കൃ​ത്തും കോ​ളേ​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ഗ​ണേ​ഷ് ഒ​ലി​ക്ക​ര മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ ഡോ. ​ഷ​ഹാ​ൽ ഹ​സ​ൻ മു​സ​ലി​യാ​രെ​യും മു​തി​ർ​ന്ന അ​ലും​മ്നി അം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ക്കും. ഈ ​വ​ർ​ഷം കേ​ര​ളാ യൂ​ണി​വേ​ഴ്സി​റ്റി റാ​ങ്ക് ജേ​താ​ക്ക​ളാ​യ കോ​ളേ​ജി​ലെ നാ​ല് വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്ക​ൽ, മു​പ്പ​ത് വി​ദ്യാ​ർ​ഥിക്ക​ൾ​ക്ക് മെ​രി​റ്റ് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം എ​ന്നി​വ​യും ന​ട​ക്കും.