ഒ​റ്റ​ക്ക​ല്‍ ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ലാ​ബ്
Friday, September 30, 2022 11:16 PM IST
തെ​ന്മ​ല: ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി ഒ​രു സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ല്‍ ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ലാ​ബ് എ​ന്ന നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​റ്റ​ക്ക​ല്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍. ന​വ​കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി തെ​ന്മ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ധ​ന​കാ​ര്യ ക​മ്മി​ഷ​ൻ ഗ്രാ​ന്‍റ് ഒ​ന്ന​ര ല​ക്ഷം രൂ​പ ചി​ല​വി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ ​ശ​ശി​ധ​ര​ന്‍ ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ല്‍ വ​രു​ന്ന ഹ​യ​ർ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​ക​ൾ വി​നി​യോ​ഗി​ക്കാ​ൻ പ​രി​മി​തി​ക​ൾ ഉ​ണ്ടെ​ന്നും ഇ​ത്ത​ര​ത്തി​ൽ പ്രാ​ധാ​ന്യ​മു​ള്ള ഒ​രു പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കെ ​ശ​ശി​ധ​ര​ൻ പ​റ​ഞ്ഞു. ഒ​പ്പം ലാ​ബി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മെ പു​റ​ത്തു​ള്ള​വ​ർ​ക്കും ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.
വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ റ്റി.​എ അ​നീ​ഷ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ഐ​സ​ക് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
ഗ്രാ​മപ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ച​ന്ദ്രി​ക സെ​ബാ​സ്റ്റ്യ​ൻ, സി ​ചെ​ല്ല​പ്പ​ൻ, സു​ജാ​ത, നാ​ഗ​രാ​ജ്, പി ​ടി എ ​പ്ര​സി​ഡ​ന്‍റ് ആ​ർ സു​രേ​ഷ്, പ്രി​ൻ​സി​പ്പ​ൽ ഡി. ​ദി​ലീ​പ് കു​മാ​ർ, പ്ര​ഥ​മാ​ധ്യാ​പി​ക ബി​ന്ദു, ന​വ​കേ​ര​ള മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ സ്മി​ത. വി.നാ​യ​ർ, മാ​തൃ സ​മി​തി അം​ഗം സ​ന്ധ്യ തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.
സ്കൂ​ളി​ലെ കെ​മി​സ്ട്രി ലാ​ബി​ൽ കെ​മി​സ്ട്രി അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ചേ​ർ​ന്ന് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​കും സൗ​ജ​ന്യ​മാ​യി ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കു​ക.