പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ ജി​ല്ല ഓ​ഫീ​സ് പോ​ലീ​സ് സീ​ല്‍ ചെ​യ്തു
Friday, September 30, 2022 11:14 PM IST
അ​ഞ്ച​ല്‍: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ച്ച​തോ​ടെ പോ​പ്പു​ല​ര്‍ ഫ്രണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഓ​ഫീ​സു​ക​ള്‍​ക്ക് നേ​രെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലും ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. പോ​പ്പു​ല​ര്‍ ഫ്രണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ കി​ഴ​ക്ക​ന്‍ ജി​ല്ല ഓ​ഫീ​സ് ആ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന അ​ഞ്ച​ല്‍ കൈ​താ​ടി​യി​ലെ കെ​ട്ടി​ടം പോ​ലീ​സ് ഇ​ന്ന​ലെ സീ​ല്‍ ചെ​യ്തു. വൈ​കുന്നേരം അ​ഞ്ചോ​ടെ പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി ബി.​വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഓ​ഫീ​സ് കെ​ട്ടി​ടം സീ​ല്‍ ചെ​യ്ത​ത്. ഓ​ഫീ​സു​ക​ള്‍​ക്ക് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ല​ഭി​ച്ച​തോ​ടെ അ​ഞ്ച​ല്‍ പോ​ലീ​സ് ഉ​ച്ച​യോ​ടെ ത​ന്നെ സ്ഥ​ല​ത്ത് എ​ത്തി പ​രി​ധോ​ധ​ന​ക​ള്‍ ന​ട​ത്തി​യി​രു​ന്നു.
തു​ട​ര്‍​ന്ന് കെ​ട്ടി​ടം പോ​ലീ​സ് ഏ​റ്റെ​ടു​ത്തു​കൊ​ണ്ടു​ള്ള റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ് വൈ​കി​ട്ടോ​ടെ കെ​ട്ടി​ട​ത്തി​ല്‍ പ​തി​പ്പി​ച്ചു. കെ​ട്ടി​ടം ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി, സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. പു​ന​ലൂ​ര്‍ സ​ബ് ഡി​വി​ഷ​നി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​ക്ക് ഒ​രു ഓ​ഫീ​സ് മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്നും. അ​ഞ്ച​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​ഓ​ഫീ​സാ​ണ് ഇ​പ്പോ​ള്‍ സീ​ല്‍ ചെ​യ്ത​തെ​ന്നും ഡി​വൈ​എ​സ്പി ബി ​വി​നോ​ദ് പ​റ​ഞ്ഞു.
വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ജി​ല്ല ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കും. തു​ട​ര്‍​ന്ന് ല​ഭി​ക്കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​റ്റു​ന​ട​പ​ടി​ക​ള്‍ കൂ​ടി പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. അ​തേ​സ​മ​യം ത​ന്നെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പി​എ​ഫ്ഐ​യ്ക്ക് സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​ക​ളി​ല്‍ എ​ല്ലാം പോ​ലീ​സ് നി​രീ​ക്ഷ​ണം തു​ട​രു​ന്നു​ണ്ട്. മ​റ്റെ​വി​ടെ​യെ​ങ്കി​ലും ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടോ, കൂ​ടി​ച്ചേ​ര​ലു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന​ത​ട​ക്കം പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.