പെ​രി​നാ​ട് ക​ലാ​വേ​ദി​യു​ടെ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Thursday, September 29, 2022 10:59 PM IST
കൊ​ല്ലം: പെ​രി​നാ​ട് ക​ലാ​വേ​ദി ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ഥ​മ​പ്ര​സി​ഡ​ന്‍റ് ആ​ർ. കെ. ​നാ​രാ​യ​ണ​പി​ള​ള​യു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മി​ക​ച്ച ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നു​ള്ള ആ​ർ.​കെ. നാ​രാ​യ​ണ​പി​ള്ള പു​ര​സ്കാ​ര​ത്തി​ന് ച​ട​യ​മം​ഗ​ലം ഡി​വി​ഷ​നി​ലെ ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ സാം. ​കെ ഡാ​നി​യേ​ൽ അ​ർ​ഹ​നാ​യി. ജി​ല്ലാ കൗ​ൺ​സി​ലി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റും കാ​ഥി​ക​നു​മാ​യി​രു​ന്ന ക​ട​വൂ​ർ ബാ​ല​ൻ സ്മാ​ര​ക പു​ര​സ്കാ​ര​ത്തി​ന് അ​ഡ്വ. ഫ്രാ​ൻ​സി​ജോ​ൺ അ​ർ​ഹ​നാ​യി.
തൃ​ക്ക​ട​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പ​ത്രാ​ധി​പ​രു​മാ​യി​രു​ന്ന ക​ട​വൂ​ർ സി. ​ഗോ​വി​ന്ദ​പി​ള്ള​യു​ടെ സ്മ​ര​ണാ​ർ​ഥം മി​ക​ച്ച കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​ത്തി​ന് കോ​ളേ​ജ് ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റും വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ എ​സ്. ഗീ​താ​കു​മാ​രി അ​ർ​ഹ​യാ​യി. പു​ര​സ്കാ​ര​ങ്ങ​ൾ ക​ലാ​വേ​ദി​യു​ടെ 54-ാം വാ​ർ​ഷി​ക​ത്തി​ന്‍റേ​യും ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന്‍റേ​യും സ​മാ​പ​ന​മാ​യ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചേ​രു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി സ​മ്മാ​നി​ക്കു​ം.
മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള​സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് കൊ​ല്ലം വി.​സ​ജി​കു​മാ​ർ നി​ർ​വ​ഹി​ക്കും. ആ​റി​ന് സം​ഗീ​ത സ​ദ​സും രാ​ത്രി എ​ട്ടി​ന് അ​ഖി​ല കേ​ര​ള സം​ഘ​നൃ​ത്ത​മ​ത്സ​ര​വും ന​ട​ക്കും. നാ​ലി​ന് വൈ​കു​ന്നേ​രം ആ​റി​ന് അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും ആ​ദ​ര​വും ന​ട​ക്കും. സ​മ്മേ​ള​ന ഉ​ദ്ഘാ​ട​നം കൊ​ല്ലം മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് നി​ർ​വ​ഹി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ തൃ​ക്ക​ട​വൂ​ർ മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കും. 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​എ​ന്നി​വ​യി​ൽ ഫു​ൾ എ ​പ്ല​സ് വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചിക്കും. രാ​ത്രി എ​ട്ടി​ന് സം​സ്ഥാ​ന സെ​മി ക്ലാ​സി​ക്ക​ൽ ഗ്രൂ​പ്പ് മ​ത്സ​രം ന​ട​ക്കും
അ​ഞ്ചി​ന് രാ​വി​ലെ ഏ​ഴി​ന് പ്ര​ഫ. വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ കു​ട്ടി​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ക്കും. ക​ലാ​വേ​ദി റി​ഥം മ്യൂ​സി​ക് ആ​ന്‍റ് ഡാ​ൻ​സ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ൾ​ക്ക് ക​ലാ​പ​ഠ​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കും. വൈ​കു​ന്നേ​രം സ​മ്മേ​ള​നാ​ന​ന്ത​രം ക​ലാ​വേ​ദി റി​ഥം സ്കൂ​ളി​ലെ നൃ​ത്താ​ധ്യാ​പി​ക ക​ലാ​ക്ഷേ​ത്ര ഹേ​മ​ഗോ​മ​സി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ നൃ​ത്തം അ​ഭ്യ​സി​ച്ച കു​ട്ടി​ക​ളു​ടെ അ​ര​ങ്ങേ​റ്റം ന​ട​ക്കും. തുടർന്ന് ക​ലാ​വേ​ദി റി​ഥം സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന അ​യ്യ​പ്പ​ൻ നൃ​ത്ത​നാ​ട​കം ഉ​ണ്ടാ​യി​രി​ക്കും. രാ​ത്രി 8:30 ന് ​ക​ലാ​വേ​ദി റി​ഥം സ്കൂ​ളി​ലെ വ​യ​ലി​ൻ, കീ​ബോ​ർ​ഡ് അ​ധ്യാ​പ​ക​ൻ സ​നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന "വ​യ​ലി​ൻ ഫ്യൂ​ഷ​ൻ' അ​ര​ങ്ങേ​റും. തുടർന്ന് ക​ലാ​വേ​ദി റി​ഥം സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക് ആന്‍റ് ഡാ​ൻ​സി​ന്‍റെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ.