മത്സ്യബന്ധന മേഖലയില്‍ കാലാനുസൃത മാറ്റങ്ങള്‍ അനിവാര്യം: മന്ത്രി അബ്ദുറഹ്മാന്
1226041
Thursday, September 29, 2022 10:58 PM IST
കൊല്ലം: മത്സ്യബന്ധന മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി വി. അബ്ദുറഹ്മാന്. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് മുഖേന പള്ളിത്തോട്ടത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി പുനര്‍നിര്‍മ്മിച്ച ക്യുഎസ്എസ് നീലിമ ഫ്ളാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ സുരക്ഷിതമായ മത്സ്യബന്ധനത്തിനാണ് തൊഴിലാളികള്‍ തയാറാകേണ്ടത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന്റെ ആവശ്യകതയ്ക്കനുസൃതമായാണ് 10 പുതിയ മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ പുതിയ സാങ്കേതിക വിദ്യകള്‍ പഠിക്കാനും തയാറാകണം. ആഴക്കടല്‍ മത്സ്യബന്ധനത്തിനായി മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇതുവഴി വരുമാന വര്‍ധനയും സാധ്യമാക്കാനാകും.
വള്ളം, വല, മത്സ്യബന്ധന യാനങ്ങള്‍ തുടങ്ങിയവയ്ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നത് പരിഗണനയിലാണ്. മണ്ണെണ്ണ നിരക്ക് കുടുന്നതിനാല്‍ ഡീസല്‍/പെട്രോള്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് ചിലവ് നിയന്ത്രിക്കാനാകും എന്നും മന്ത്രി പറഞ്ഞു.
എം. മുകേഷ് എംഎല്‍എ അധ്യക്ഷനായി. തീരദേശ നിവാസികള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കുന്നതില്‍ മുഖ്യമന്ത്രി മുതല്‍ വകുപ്പ് ഉദ്യോഗസ്ഥരും തീരദേശനിവാസികളും നല്കിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതഭവനം ഉറപ്പാക്കിയതായും മറ്റു ജില്ലകളിലും സമാനപ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
13.51 കോടി രൂപ ചിലവഴിച്ചാണ് പൂര്‍ത്തിയാക്കിയ ഫ്ളാറ്റ് സമുച്ചയത്തിന്റെ താക്കോലുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. നിര്‍മാണം നിര്‍വഹിച്ച കരാറുകാരെ ആദരിച്ചു. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനായിരുന്നു നിര്‍മ്മാണ ചുമതല. കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന 65 കുടുംബങ്ങള്‍ക്കുള്ള ഫ്ളാറ്റുകളും ഉടന്‍ കൈമാറും.
എന്‍. കെ പ്രേമചന്ദ്രന് എംപി, മേയര്‍ പ്രസന്ന ഏണസ്റ്റ്, മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ, പുനര്‍ഗേഹം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എസ്. സന്തോഷ് കുമാര്‍, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ എന്‍. എസ്. ശ്രീലു എന്നിവര്‍ പ്രസംഗിച്ചു. സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, തുറമുഖ വകുപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, വാര്‍ഡ് കൗണ്‍സിലര്‍ എന്‍. ടോമി, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ ബേസില്‍ലാല്‍ ഹ്യൂബര്‍ട്ട്, കെ. രാജീവന്, ബിജു ലൂക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.