ADVERTISEMENT
ADVERTISEMENT
9
Friday
May 2025
2:23 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
ADVERTISEMENT
Local News
കൊല്ലം
KL2
select District
കൊല്ലം
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
അപേക്ഷ ക്ഷണിച്ചു
1225657
Wednesday, September 28, 2022 11:02 PM IST
X
കൊല്ലം: ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. kshee rasree. kerala.gov.in.0474-2748098.
ADVERTISEMENT
ട്രെയിൻ തട്ടി പോത്തുകൾ ചത്തു
കൊല്ലം: ട്രെയിൻ ഇടിച്ച് പോത്തുകൾ ചത്തു. കൊല്ലം -പുനലൂർ റെയിൽവേ പാതയിൽ ചന്ദനത്തോപ്പിനും കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനും മധ്യേ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. ചന്ദനത്തോപ്പ് പത്തായക്കല്ല് സ്വദേശിയുടെ രണ്ടു പോത്തുകളാണ് ചത്തത്. വീട്ടിൽ കെട്ടിയിരുന്ന പോത്തുകൾ റെയിൽവേ ട്രാക്കിൽ എത്തിയപ്പോൾ ട്രെയിൻ ഇടിക്കുകയായിരുന്നു. പോത്തുകൾ എങ്ങനെ ട്രാക്കിൽ എത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. ആരെങ്കിലും മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ ഓടിപ്പോയതാണോ എന്ന് സംശയിക്കുന്നു.
യുഡിഎഫ് രാപകൽ സമരം നടത്തി
കൊട്ടാരക്കര: യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെ തീരുമാന പ്രകാരം കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ കുളക്കട ഗ്രാമ പഞ്ചായത്തിൽ 29 മണിക്കൂർ രാപകൽ സമരം നടത്തി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്തു. രാപകൽ സമരത്തിൽ ജവഹർ ബാലമഞ്ച് ദേശീയ ചെയർമാൻ ഡോ. ജി .ബി .ഹരി,കെപിസിസി വക്താവ് ഡോ .ജിന്റോ ജോൺ,കെപിസിസി സെക്രട്ടറി ബിന്ദു ജയൻ ,സംസ്കാര സാഹിതി ജില്ലാ ചെയർമാൻ എബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം എഐസിസി സെക്രട്ടറി പി.സി .വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയർമാൻ പൂവറ്റൂർ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു .
വാഗ്ദാനത്തിലൊതുങ്ങി ആയുർവേദ വില്ലേജ്
നെയ്യാർഡാം: സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന ബജറ്റ് വാഗ്ദാനമായിരുന്ന ആയുർവേദ വില്ലേജ് ഇനിയും യാഥാർഥ്യമായില്ല. 2016 ലും 2021ലും 2024 ലും ബജറ്റ് വാഗ്ദാനമായിരുന്നു നെയ്യാർ ആയുർവേദ വില്ലേജ്. വിശദമായ പഠന റിപ്പോർട്ട് തയാറാക്കി ഇതിനായി നടപടികൾ സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം. ഔഷധ സസ്യങ്ങളുടെ കലവറ എന്നു വിശേഷിപ്പിക്കുന്ന അഗസ്ത്യമലയ്ക്ക് അടിവാരത്തു തന്നെ ആയുർവേദ വില്ലേജ് സ്ഥാപിക്കണമെന്ന വിദഗ്ധ നിർദേശം സർക്കാരിന് മുന്നിൽ സമർപ്പിച്ചിരുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം വന്നത്. നെയ്യാർവന്യജീവി സങ്കേതത്തിൽപ്പെടുന്ന അപൂർവവും വംശനാശം നേരിടുന്നതുമായ സസ്യങ്ങളെ സംരക്ഷിക്കാനും നട്ടുവളർത്താനും അതു പുറംനാട്ടിൽ വിൽക്കാനും പഠന-ഗവേഷങ്ങൾക്കുമാണ് പദ്ധതി തയാറാക്കിയത്. അഗസ്ത്യമലയിലെ അപൂർവസസ്യങ്ങൾ ശേഖരിക്കുകയും ആദിവാസികളായ കാണിക്കാരുടെ സഹായത്തോടെ അത് നട്ടുവളർത്താനുമായിരുന്നു പദ്ധതി. ഇതു പ്രകാരം നിരവധി സസ്യങ്ങളാണ് കണ്ടെത്തിയത്. ഇതിനായി ഏതാണ്ട് അഞ്ചു ഹെക്ടറോളം സ്ഥലം വേർതിരിക്കുകയും അവിടെ കമ്പിവേലി കെട്ടി സുരക്ഷിതമാക്കാനും നിർദേശം നൽകിയെങ്കിലും അതു പ്രാഥമിക നടപടിയിൽ തന്നെ നിലച്ചു. കാണിക്കാരെ നിയോഗിച്ച് കാട്ടിൽനിന്നും ഔഷധങ്ങളെ കണ്ടെത്തി നാട്ടുകാരെ കൂടി ഉൾപ്പെടുത്തിയുള്ള പദ്ധതിക്കാണ് പ്ലാനിട്ടത്. നിരവധി തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത പദ്ധതിയായിരുന്നു ഇത്. ആയുർവേദ ഔഷധനിർമാതക്കളെ സമീപിച്ച് ഔഷധങ്ങളുടെ കച്ചവടവും ഉറപ്പിച്ചു. പഠിക്കാനും ഗവേഷണം നടത്താനും പദ്ധതി രേഖയിലുണ്ട്. എന്നാൽ മുടക്കിയ പണം പാഴായി എന്നു മാത്രം. വില്ലേജ് നെയ്യാർവന്യജീവി സങ്കേതത്തിൽ മതിയെന്നു കേന്ദ്ര സർക്കാരും നിഷ്കർശിച്ചിരുന്നു. ആ പദ്ധതിയാണ് ഫയലിൽ ഉറങ്ങുന്നത്. ആയുർവേദ വില്ലേജിനായി വേണ്ടത്ര സ്ഥലം ഇവിടെ തന്നെയുണ്ട്. അതിനായി ഭൂമി ഏറ്റെടുക്കേണ്ട കാര്യവുമില്ല. അഗസ്ത്യമലയിലെ അപൂർവവും എന്നാൽ ഔഷധ ഗുണവുമുള്ള മരുന്നു ചെടികൾ നശിക്കുകയും അതു അശാസ്ത്രീയമായി പറിച്ചെടുത്ത് കടത്തുകയും ചെയ്യുകയാണ് ഇപ്പോൾ. അത് ഒഴിവാക്കാൻ കഴിയുമായിരുന്ന പദ്ധതിയാണ് ഇല്ലാതെയായത്. ടൂറിസത്തിനും മുതൽകൂട്ടാകുന്ന ഒന്നായിരുന്നു ആയുർവേദ വില്ലേജ്.
എസ്ജി കോളജ്: കോമേഴ്സ് പൂർവ വിദ്യാർഥി സംഗമം നാളെ
കൊട്ടാരക്കര: സെന്റ് ഗ്രീഗോറിയോസ് കോളജിലെ കോമേഴ്സ് പൂർവവിദ്യാർഥി സംഗമം നാളെ രാവിലെ 10.30ന് കോളജ് സെമിനാർ ഹാളിൽ നടക്കും. കോളജിൽ കൊമേഴ്സ് വിഭാഗം ആരംഭിച്ച 1967 മുതലുള്ള പ്രീഡിഗ്രി, ബി കോം, എം കോം പൂർവ വിദ്യാർഥികൾ സമ്മേളനത്തിൽ പങ്കെടുക്കും. കൊമേഴ്സ് വിഭാഗം മുൻ മേധാവി പ്രഫ. റ്റി.ജി. രാജന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭ കൽക്കട്ട ഭദ്രാസനാധിപനും , കോളജിലെ പൂർവ വിദ്യാർഥിയുമായ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ. എൽ. ജോൺകുട്ടി മുഖ്യപ്രഭാഷണം നടത്തും. കോളജ് മാനേജർ ഫാ. കെ.സഖറിയ റമ്പാൻ വജ്റ ജൂബിലി സന്ദേശം നൽകും. ബാച്ച് തിരിച്ച് അധ്യാപകരുമായി കൂടി കാഴ്ച നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പൂർവവിദ്യാർഥികളുടേയും, കുടുംബാംഗങ്ങളുടെയും കലാപരിപാടികളും ഉണ്ടായിരിക്കും. പൂർവവിദ്യാർഥികളായ കോശി,സന്തോഷ് സി ഡാനിയൽ, ജോർജ് പണിക്കർ, ബേബി കുട്ടി , മാത്യു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതി പ്രവർത്തിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം 94957011 46 9744235940
വ്യാപാരി വ്യവസായി സഹ. സംഘം ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊല്ലം: വ്യാപാരി വ്യവസായി സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെഉദ്ഘാടനം എം .നൗഷാദ് എംഎൽഎ നിർവഹിച്ചു. ലോക്കർ റൂമിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ .എസ്. ബിജുവും നിക്ഷേപം സ്വീകരിക്കൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റും നിർവഹിച്ചു. ഉപഹാര സമർപ്പണം വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ, സെക്രട്ടറി മഞ്ജു സുനിൽ എന്നിവർചേർന്ന് നിർവഹിച്ചു. സംഘം പ്രസിഡന്റ് പീറ്റർ എഡ്വിൻ അധ്യക്ഷനായി. സെക്രട്ടറി വിനീത മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ .കെ .നിസാർ, ആർ .അനില, സന്തോഷ്, വൈ .രാജൻ, കമാൽ പിഞ്ഞാണിക്കട, സുനിൽ പനയറ ,സംഘം വൈസ് പ്രസിഡന്റ് വിജയകുമാർ പ്രണവം ,ദിനേശ് റാവു എന്നിവർ പ്രസംഗിച്ചു.
‘അരുത് ലഹരി’ കുട്ടി പോലീസിന്റെ പോരാട്ടം
കൊട്ടിയം :നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ദ്വിദിന സമ്മർ ക്യാമ്പ് അവസാനിച്ചു. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ കേഡറ്റുകളെ കൂടി പ്രാപ്തരാക്കുക എന്നുള്ള ഉദ്ദേശം മുൻനിർത്തി സംഘടിപ്പിച്ച ക്യാമ്പ് ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രേഖ.എസ്.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക വൈ. ജൂഢിത്ത് ലത അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സാബു ജോയ് മുഖ്യ അതിഥിയായി.പോലീസ് ഓഫീസർമാരായ വൈ.സാബു, രമ്യ, എയ്ഞ്ചൽ മേരി, അനില ,അധ്യാപകരായ ജിസ്മി ഫ്രാങ്ക്ലിൻ, വിനീത, മഞ്ജു, സവിത എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ ബോധവത്്കരണത്തെക്കുറിച്ച് കൊട്ടിയം സബ്ഇൻസ്പെക്ടർ നിതിൻ നളൻ ,സൈബർ സുരക്ഷയെ കുറിച്ച് എസ് ഐ ശ്യാംകുമാർ, കുട്ടികൾക്ക് വരയും കുറിയുമായി പാച്ചൻ കൊട്ടിയം ആരോഗ്യത്തെക്കുറിച്ച് ജയപ്രകാശ് എന്നിവർ ക്ലാസുകൾ നയിച്ചു. കേഡറ്റുകൾ സ്കൂൾ പരിസരത്ത് ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
സി-ക്യാമ്പ് എഎംആർ ചാലഞ്ചിൽ വിജയികളായി അമൃത വിശ്വവിദ്യാപീഠം
അമൃതപുരി (കൊല്ലം): സി - ക്യാമ്പ് ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് ചാലഞ്ചിൽ അമൃത വിശ്വവിദ്യാപീഠത്തിനെ വിജയികളായി തെരഞ്ഞെടുത്തു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ അമൃത സ്കൂൾ ഓഫ് ബയോടെക്നോളജിയാണ് സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലാർ പ്ലാറ്റ്ഫോംസ് (സി - ക്യാമ്പ്) ഗ്ലോബൽ എ എം ആർ ഇന്നോവേഷൻ ഫണ്ടുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ വർഷത്തെ ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് ചാലഞ്ചിൽ വിജയികളായത്. എ എം ആർ നിരീക്ഷണത്തിനായി അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ കാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ സയൻസസുമായി ചേർന്ന് അമൃത സ്കൂൾ ഓഫ് ബയോടെക്നോളജിയിലെ ഡോ. ബിപിൻ നായരും സംഘവും വികസിപ്പിച്ചെടുത്ത പോയിന്റ് ഓഫ് ടെസ്റ്റിംഗ് എന്ന ഉപകരണത്തിനാണ് പുരസ്കാരം. മൈക്രോഫ്ലൂയിഡിക് സാങ്കേതികവിദ്യ ലൈറ്റിക് ഫേജ് ഡിറ്റെക്ഷനുമായി സംയോജിപ്പിച്ച് നിർമിച്ചിരിക്കുന്ന ഉപകരണം രോഗകാരികളെ കുറഞ്ഞചെലവിൽ വേഗത്തിലും കൃത്യമായും തിരിച്ചറിയാനാണ് ഉപയോഗിക്കുന്നത്. ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് നേരിടുന്നതിനുള്ള നൂതന കണ്ടുപിടുത്തങ്ങൾ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദേശീയ സംരംഭമായ സി - ക്യാമ്പ്, വർഷം തോറും നടത്തിവരുന്ന എ എം ആർ ചാലഞ്ചിൽ എ എം ആറിനെ ചെറുക്കുന്നതിനായി മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന സ്ഥാപനങ്ങളെയാണ് വിജയികളായി തെരഞ്ഞെടുക്കുന്നത്. ആഗോളതലത്തിൽ മത്സരിച്ച ഇരുന്നൂറിലധികം സ്ഥാപനങ്ങളെ പിന്നിലാക്കിയാണ് അമൃത സ്കൂൾ ഓഫ് ബയോടെക്നോളജി ഈ വർഷത്തെ എ എം ആർ ചാലഞ്ചിൽ വിജയികളായത്. പരിസ്ഥിതിയിലെ രോഗകാരികളെ വേഗത്തിൽ കണ്ടെത്തുന്നതിനായി ചെലവുകുറഞ്ഞതും കൃത്യതയുള്ളതുമായ ഒരു സംവിധാനം വികസിപ്പിക്കുന്നതിനുള്ള അമൃതയിലെ ഞങ്ങളുടെ ശ്രമങ്ങളെ ഈ അവാർഡിലൂടെ അംഗീകരിച്ചത് ഞങ്ങൾക്കൊരു പ്രചോദനമാണെന്ന് അമൃത സ്കൂൾ ഓഫ് ബയോടെക്നോളജി ഡീൻ ഡോ. ബിപിൻ നായർ പറഞ്ഞു. കാൺപൂർ ഐഐടി, ലഖ്നൗവിലെ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഡിആർഐ) എന്നിവയുമായി സഹകരിച്ച് നടത്തിയ പ്രവർത്തനങ്ങളിലൂടെ അമൃത സ്കൂൾ ഓഫ് ബയോടെക്നോളജിയെ എഎംആർ ഗവേഷണത്തിനുള്ള മികവിന്റെ കേന്ദ്രമായി ശാസ്ത്ര സാങ്കേതിക വകുപ്പ് തെരഞ്ഞെടുത്തിട്ടുണ്ട്.
ആറ്റിൽ കണ്ടെത്തിയ കടുവയുടെ ജഡം സംസ്കരിച്ചു
കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റതാകാം മരണകാരണം എന്ന് പ്രാഥമിക നിഗമനം
കുളത്തൂപ്പുഴ: കഴിഞ്ഞദിവസം കുളത്തൂപ്പുഴ നെടുവന്നൂർ കടവ് പൂമ്പാറ പ്രദേശത്ത് ആറ്റിൽ കണ്ട കടുവയുടെ ജഡം മൃഗസംരക്ഷണ ,വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം സംസ്കരിച്ചു. ഡോ. അരുണ ദേവിയുടെ മേൽനോട്ടത്തിൽ മൃഗസംരക്ഷണ ഡോക്ടർമാരുടെ സംഘം നാഷണൽ ടൈഗർ കൺസർവേഷൻ അഥോറിറ്റിയുടെ മാനദണ്ഡങ്ങൾ (എൻ ടി സി എ)പാലിച്ചാണ് കടുവയുടെ പോസ്റ്റുമോർട്ടം നടത്തിയത്. തെന്മല വനം റേഞ്ചിൽ കല്ലുവരമ്പ് സെക്ഷനിൽ ആണ് കടുവയുടെ ജഡം കണ്ടത് . അഞ്ചു വയസ് പ്രായം വരുന്ന പെൺ കടുവയുടെ ജഡത്തിന് രണ്ടുദിവസത്തെ പഴക്കമുള്ളതായും കാലിൽ മുറിവേറ്റതായും കണ്ടെത്തി. കാട്ടുപോത്തുമായുണ്ടായ സംഘർഷത്തിലാകാം ശരീരത്തിലെ പരിക്കുകളെന്നും ഇതാവാം മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനം. ശരീര സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി ലാബിൽ അയച്ചിട്ടുണ്ട്. ഇവയുടെ ഫലം വന്നാലേ മരണകാരണം വ്യക്തമായി പറയാൻ കഴിയുകയുള്ളൂ എന്ന് തെന്മല, പുനലൂർ ഡി എഫ് മാരായ അനിൽ ആന്റണി, വൈ.എം .ഷാജി കുമാർഎന്നിവർ അറിയിച്ചു. ഡോക്ടർമാരായ എസ് .കെ. അരുൺകുമാർ(കോട്ടൂർതിരുവനന്തപുരം) ,എ.അനസ് (കഴുതുരുട്ടി മൃഗ ആശുപത്രി) ,മണി മോഹൻ ( ഏരൂർ മൃഗാശുപത്രി ) ,എൻ ജി ഒ പ്രതിനിധി പ്രദീപ് ,കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ മേഴ്സി ജോർജ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആയിരുന്നു നടപടികൾ .
മലയോര ഹൈവേയിൽ മരംവീണു ഗതാഗതം മുടങ്ങി
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ടൗണിന് സമീപം വർഷങ്ങൾ പഴക്കമുള്ള മാവിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. കുളത്തൂപ്പുഴ ടൗണിലുള്ള പൊതുമരാമത്ത് ഗസ്റ്റ് ഹൗസിനോട് ചേർന്നുള്ള വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥയിലുള്ള ഭൂമിയിലെ മാവാണ് കഴിഞ്ഞദിവസം വൻ ശബ്ദത്തോടെ ഒടിഞ്ഞ് റോഡിൽ വീണത്. വാഹനങ്ങൾ ഇല്ലാത്തത് വൻ അപകടം ഒഴിവാക്കി. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് മരത്തിന്റെ ശിഖരങ്ങൾ റോഡിന് കുറുകെ കിടക്കുന്നത് കണ്ടതും ഉടനെ തന്നെ കുളത്തപ്പുഴ പോലീസിലറിയിച്ചതും. പോലീസെത്തി അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ചരക്ക് വാഹനങ്ങളും യാത്രാ വാഹനങ്ങളും നാട്ടുകാരുടെ സഹായത്തോടെ സമാന്തരപാതയിലൂടെ കടത്തിവിട്ടു. മരച്ചില്ലകൾ പൂർണമായും മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. മലയോര ഹൈവേയിൽ അപക ടാവസ്ഥയിൽ നിൽ ക്കുന്ന മരങ്ങൾ മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനൊന്നും നടപടി ഉണ്ടായില്ല.റോഡ് സൈഡിൽ അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ ഒഴിവാക്കി നാട്ടുകാരുടെയും യാത്രക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ശ്രീനാരായണ ഗുരു സാഹിത്യോത്സവം ഇന്നുമുതൽ ചാത്തന്നൂരിൽ
ചാത്തന്നൂർ: ശ്രീനാരായണ ഗുരുവിന്റെ കൃതികളും ദർശനങ്ങളും പ്രചരിപ്പിക്കുന്നതിനു രൂപം കൊണ്ട അറിവ് ത്രൂ ദ് സോൾ ഓഫ് ഗുരു വിന്റെ മൂന്നാമത് ശ്രീ നാരായണ ഗുരു സാഹിത്യോത്സവം ഇന്നുമുതൽ 11 വരെ ചാത്തന്നൂർകാഞ്ഞിരംവിള ക്ഷേത്രാങ്കണത്തിൽ നടക്കും. ഇന്ന് രാവിലെഒന്‍പതിന് കാർഷിക മേള, പുസ്തകമേള, ഫോട്ടോ പ്രദർശനം. കാർഷിക മേള എൻ. കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. പുസ്തകമേള ജി.എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.സപി.ബി.ലാൽജിഅധ്യക്ഷത വഹിക്കും. കർഷകരായ പോളയിൽ രാമചന്ദ്രൻ പിള്ള, സി.വൈ.മീരാഭായി, ആർ.മുരളീധരൻ, എസ്.ജയമോഹന കുരുക്കൾ, കർഷക സംരംഭകൻ ജി. രവി എന്നിവരെ അനുമോദിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് സമൂഹ കീർത്തനാലാപനം. 3.40 ന് ഉദ്ഘാടന സഭ. നാരായണ ഗുരുകുലത്തിലെ സ്വാമി ത്യാഗീശ്വരൻ ദീപ പ്രകാശനം ചെയ്യും. മുൻ എംഎൽഎ കെ.എൻ.എ.ഖാദർ ഉദ്ഘാടനം ചെയ്യും. ചാത്തന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാ.കെ.ജി.ജേക്കബ് പണിക്കർ അനുഗ്രഹ പ്രഭാഷണം നടത്തും. 10ന് രാവിലെ ഒന്‍പതിന് നാരായണ ഗുരുകൃതികളുടെ ആലാപന മത്സരം, 10.30ന് ഡോ.പി.കെ. സാബുവിന് പ്രഭാഷണം, 12.10ന് കൊട്ടിയം എസ്എൻ പോളിടെക്നിക് പ്രിൻസിപ്പൽ സന്ദീപിന്റെ പ്രഭാഷണം. ഉച്ചകഴിഞ്ഞ് ചിത്രരചനാ മത്സരം,മുല്ലക്കര രത്നാകരന്റെ പ്രഭാഷണം. 11ന് രാവിലെഒന്‍പതിന് പ്രശ്നോത്തരി, 10.15ന് ഡോ. സി.നാരായണപിള്ളയുടെ പ്രഭാഷണം. 11.40ന് നിമിഷ ജിബിലാഷിന്റെ പ്രഭാഷണം, ഉച്ചകഴിഞ്ഞ് കുട്ടികളുടെ കവിയരങ്ങ്,മൂന്നിന് യോഗ ഡാൻസ്, 3.30ന് സമാപന സഭ വയലാർ അവാർഡ് ജേതാവ് കെ.വി.മോഹൻകുമാർ ഉദ്ഘാടനം ചെയ്യും.അറിവ് പ്രസിഡന്റ് ബി. സജൻലാൽ, ജനറൽ സെക്രട്ടറി ജി. ഹസ്താമലകൻ, ഡോ. ടി.ജെ.അജിത് ബി.പ്രസാ ദ്, പി.ബി.ലാൽജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കൊല്ലം പുസ്തകോത്സവം നാളെ മുതൽ
കൊല്ലം: ജില്ലാ ലൈബ്രറി വികസന സമിതിയുടെ ആഭിമുഖ്യത്തിലുള്ള കൊല്ലം പുസ്തകോത്സവം നാളെ മുതൽ 13 വരെ കൊല്ലം ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് നടക്കും. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറു വരെയാണ് മേള.നാളെ രാവിലെ പത്തിന് എഴുത്തുകാരൻ വി.ഷിനിലാൽ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. മേയർ ഹണി ബഞ്ചമിൻ ദീപം തെളിക്കും. സിവിൽ സർവീസ് പരീക്ഷയിൽ ജില്ലയിൽ നിന്ന് മികച്ച വിജയം കൈവരിച്ചവരെയും സംസ്ഥാന വായന മത്സരത്തിൽ വിജയികളായവരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ആദരിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്.നാസർ മുഖ്യപ്രഭാഷണം നടത്തും. 11 ന് രാവിലെ പത്തിന് വി. സാംബശിവൻ സ്മാരക കഥാപ്രസംഗ മത്സരം കോർപറേഷൻ ഡെപ്യൂട്ടി മേയർ എസ്. ജയൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പാരിപ്പള്ളി ശ്രീകുമാർ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ജില്ലാ തല സെമിനാർ എം. നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മതേതരത്വം, വർഗീയത എന്ന വിഷയം അജിത് കൊളാടി അവതരിപ്പിക്കും. വൈകുന്നേരം അഞ്ചിന് ഡോ. കെ.ബി. ശെൽവമണി എം.ടി. വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും.12 ന് രാവിലെ പത്തിന് നോവൽ സമീക്ഷ എന്ന സെമിനാറിൽ എസ്.ആർ. ലാൽ പ്രഭാഷണം നടത്തും. 11.30 ന് നടക്കുന്ന ചലച്ചിത്ര സെമിനാറിൽ ഡോ.എ .എസ്. പ്രതീഷ്, ഉമേഷ് ഓമനക്കുട്ടൻ എന്നിവർ പങ്കെടുക്കും. വൈകുന്നേരം നാലിന് പാറപ്പുറത്ത് ജന്മശതാബ്ദി അനുസ്മരണ സമ്മേളനത്തിൽ ഡോ. വള്ളിക്കാവ് മോഹൻദാസ്, പി.കെ.അനിൽ കുമാർ എന്നിവർ പ്രസംഗിക്കും. 13 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുസ്തകോത്സവം സമാപിക്കും. കേരളത്തിലെ 100 ൽ അധികം പ്രസാധകർ പങ്കെടുക്കും. 112 സ്റ്റാളുകൾ ഉണ്ടായിരിക്കും. ജില്ലയിലെ 860 ലൈബ്രറികൾക്ക് 2024-25 ൽ 1, 66,58,250 രൂപ പുസ്തക ഗ്രാന്റായി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ 35 ശതമാനം കമ്മീഷൻ തുക കൂടി ഉൾപ്പെടുത്തി ഗ്രന്ഥശാലകൾക്ക് പുസ്തകം വാങ്ങാൻ അവസരം ലഭിക്കുമെന്ന് ലൈബ്രറി കൗൺസിൽ ഭാരവാഹികളായ ഡോ. പി.കെ. ഗോപൻ, കെ.ബി.മുരളീകൃഷ്ണൻ, ഡി. സുകേശൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബിഎഐ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ
കൊല്ലം: ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ - ബിഎഐയുടെ കൊല്ലം സെന്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ നടക്കും. അഷ്ടമുടി ലീല റാവിസ് ഹോട്ടലിൽ വൈകുന്നേരം ഏഴിനാണ് പരിപാടി. പ്രശസ്ത ആര്‍ക്കിടെക്റ്റ് പത്മശ്രീ ജി.ശങ്കര്‍ ഉദ്ഘാടനം ചെയ്യും. ബിഎഐ സെന്റര്‍ ചെയര്മാന് പീര്‍ മുഹമ്മദ് അധ്യക്ഷത വഹിക്കും. സി. ആര്. മഹേഷ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് ബിഎഐ സംസ്ഥാന ചെയര്മാന് കെ. എ. ജോണ്സണ്, ബിഎഐ മുന്‍ സംസ്ഥാന ചെയര്മാന് സുരേഷ് പൊറ്റെക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കും. ഈ വർഷത്തെ പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും. പി. എന്‍. സുരേഷ് പാലക്കോട്ട് - ചെയര്മാന്, ആര്‍ക്കിടെക്റ്റ് ആസാദ് ജമാല്‍ - വൈസ് ചെയര്മാന്, സാജു മാത്യു - സെക്രട്ടറി, സുനില്‍ കുമാര്‍ - ജോയിന്റ് സെക്രട്ടറി, അഖില്‍ വിനായക് - ട്രഷറര്‍, എന്നിവരാണ് പുതിയ ഭാരവാഹികൾ. സംസ്ഥാനത്തെ 22 സെന്ററുകളില്‍ നിന്നായി 250 പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. നൂതനവും വ്യത്യസ്തവുമായ നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന സ്റ്റാളുകളുടെ പ്രദര്‍ശനവും ഉണ്ടാവും.
സിപിഐ ചാത്തന്നൂർ ടൗൺലോക്കൽ സമ്മേളനം
ചാത്തന്നൂർ: സിപിഐ ചാത്തന്നൂർ ടൗൺ ലോക്കൽ സമ്മേളനം പ്രകടനത്തോടെ ആരംഭിച്ചു. തിരുമുക്കിൽ നിന്നും പ്രകടനം ടൗൺ ചുറ്റി ചാത്തന്നൂർ ജംഗ്ഷനിലെ പൊതുയോഗ വേദിയിൽ സമാപിച്ചു. പൊതുസമ്മേളനം സംസ്ഥാന എക്സി. കമ്മിറ്റി അംഗം അഡ്വ. ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ. കെ. എസ്. ഷൈൻ അധ്യക്ഷത വഹിച്ചു. ജി.എസ്. ജയലാൽ എംഎൽഎ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടറി ആർ. ദിലീപ് കുമാർ, കെ. ആർ. മോഹനൻ പിള്ള, ശ്രീജ ഹരീഷ്, അജയകുമാർ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ ജെയിൻ കുമാർ, എൻ. രവീന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ചന്ദ്രകുമാർ, ടി. എൻ. പ്രമീള, നിർമല വർഗീസ്, സജീന നജീം, ബി. സന്തോഷ് ബാബു എന്നിവർ പ്രസംഗിച്ചു.
ജി.പി. നന്ദനയെ അനുമോദിച്ചു
ഓയൂർ: സിവിൽ സർവീസ് പരീക്ഷയിൽ ദേശീയതലത്തിൽ 47 ാമത് റാങ്കും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ലഭിച്ച ജി.പി. നന്ദനയെ കുടവട്ടൂർ ദേശസേവിനി വായനശാല അനുമോദിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എൻട്രൻസ് കമ്മീഷണറും സാമൂഹ്യനീതി വകുപ്പു ഡയറക്ടറുമായ ഡോ.അരുൺ എസ്. നായർ മുഖ്യപ്രഭാഷണം നടത്തി. കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് എ.അഭിലാഷ്, വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രശാന്ത്, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ജോൺസൺ, ജില്ലാ പഞ്ചായത്ത് മെമ്പർ ജയശ്രീ വാസുദേവൻ പിള്ള, ബ്ലോക്ക് പഞ്ചായത്തു മെമ്പർ ദിവ്യാ സജിത്, വാർഡ് മെമ്പർ കെ. രമണി, വെളിയം പഞ്ചായത്ത് തല ഗ്രന്ഥശാല സമിതി കൺവീനർ പി. അനീഷ് എന്നിവർ പ്രസംഗിച്ചു.
ബൈക്ക് മോഷണക്കേസ്; യുവാവിനെ അറസ്റ്റ് ചെയ്തു
പേരൂര്‍ക്കട: തിരുമല ഷോപ്പിംഗ് കോംപ്ലക്സിനു മുന്‍വശത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചയാളെ പൂജപ്പുര പോലീസ് അറസ്റ്റുചെയ്തു. തിരുമല സൗമ്യ തിയേറ്ററിന് എതിര്‍വശം ഓടാങ്കുഴി ലെയിന്‍ ടി.സി 8/533 (3) മേലെ പുത്തന്‍വീട്ടില്‍ രഞ്ജിത്ത് (40) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വേട്ടമുക്ക് അബു മന്‍സിലില്‍ അബുവിന്റെ ബൈക്കാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സി.സി.ടി.വി പരിശോധിച്ചപ്പോള്‍ മോഷണബൈക്കുമായി സഞ്ചരിക്കുന്ന രഞ്ജിത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. തിരുവനന്തപുരം സിറ്റിയിലെ ഒരു ആക്രിക്കടയില്‍ ബൈക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന രഞ്ജിത്തിനെ ഇവിടെവച്ചാണ് പോലീസ് പിടികൂടിയത്. ബൈക്ക് മോഷണത്തിന് ഇയാളെ മുമ്പും പോലീസ് പിടികൂടിയിട്ടുണ്ട്. പൂജപ്പുര സി.ഐ ഷാജിമോന്റെ നേതൃത്വത്തില്‍ എസ്.ഐ അഭിജിത്ത്, എസ്.സി.പി.ഒ അനുരാഗ്, സി.പി.ഒമാരായ അരുണ്‍, ഉണ്ണികൃഷ്ണന് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ഗ്യാസ് ഏജൻസി ഉടമയുടെ പണം തെട്ടിയെടുത്ത അഭിഭാഷകൻ അറസ്റ്റിൽ
തിരുവനന്തപുരം: ട്രാവൻടൂർ ഗ്യാസ് ഏജൻസി ഉടമയെ പറ്റിച്ച് 23 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മാനേജരായ അഭിഭാഷകൻ അറസ്റ്റിൽ. ഊരൂട്ടന്പലം അയണിമൂട് സ്വദേശി അഡ്വ. എം.എസ് അനിൽ വസാദാണ് അറസ്റ്റിലായത്. ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്ത വകയിൽ നേരിട്ടും ഗൂഗിൾപേ മുഖേനയും ലഭിക്കേണ്ട 23 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് മാനേജർ ആയിരുന്ന അനിൽ വസാദിനെ അറസ്റ്റ് ചെയ്തത്. അക്കൗണ്ടന്റായ രണ്ടാം പ്രതിയുമായി ഒത്തുകളിച്ചു പണം തട്ടിയെന്ന കേസിലാണ് വലിയതുറ എസ്ഐയുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി 15 ദിവസത്തേക്ക് റിമാർഡ് ചെയ്തു. പ്രതിക്കെതിരെ കന്റോണ്‍മെന്റ്, തന്പാനൂർ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസ് നിലവിലുണ്ടെന്നു പോലീസ് അറിയിച്ചു.
അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിനതടവ്
കൊട്ടാരക്കര: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും 30000 രുപ പിഴയും ശിക്ഷിച്ച് കോടതി. 2019 ൽ നടന്ന സംഭവത്തിൽ മുരളീധരനെയാണ് ശിക്ഷിച്ചത്. അതിജീവിതയെ പ്രതി വീട്ടിൽ വിളിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്. ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പൂയപ്പള്ളി ഇൻസ്പെക്ടർ ആർ. വിനോദ് ചന്ദ്രൻ എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് ഹാജരാക്കിയ കേസിൽ പിഴത്തുക അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനാണ് വിധി. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു.
ലോക റെഡ്ക്രോസ് ദിനം ആചരിച്ചു
കൊല്ലം : ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊല്ലം ജില്ലയുടെയും ജൂനിയർ റെഡ് ക്രോസിന്റെയും, താലൂക്ക് ബ്രാഞ്ചുകളുടെയും ആഭിമുഖ്യത്തിൽ ലോക റെഡ്ക്രോസ് ദിനം ആചരിച്ചു. അനുദിനം വിഭാഗീയത പരത്തുന്ന ലോകത്തിൽ മനുഷ്യത്വത്തിന് ശക്തി പകരുക, കരുണ ഉള്ളവരാക്കുക, എന്നുള്ളതാണ് ഈ വർഷത്തെ ചിന്താവിഷയം. റെഡ് ക്രോസ് ദിനം ജില്ലാ ചെയർമാൻ ഡോ. മാത്യു ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എസ്. അജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജൂനിയർ റെഡ് ക്രോസ് ജില്ലാ കോഡിനേറ്റർ മുഹമ്മദ് യാസിൻ മുഖ്യ സന്ദേശം നൽകി. ജൂനിയർ റെഡ് ക്രോസ് അധ്യാപക കൗൺസിലർമാരായി വിരമിച്ച അധ്യാപകർക്കുള്ള മൊമെന്റോ, മികച്ച ജെആർസി കേഡറ്റുകൾക്കുള്ള സമ്മാന വിതരണം എന്നിവ നടന്നു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് റെഡ് ക്രോസ് പെട്രൺ ആർ. പ്രകാശൻ പിള്ള ഉദ്ഘാടനം ചെയ്തു. ട്രഷറർ നേതാജി ബി. രാജേന്ദ്രൻ, ബി. സുരേഷ് ബാബു, രാജു, വിജയൻ, പ്രശോഭ് തുടങ്ങിയവർ പ്രസംഗിച്ചു. റെഡ് ക്രോസ് ദിനത്തിനോട് അനുബന്ധിച്ച് ജില്ലയിലെ താലൂക്ക് ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി.
കിപ്സിൽ സപ്തദിന വ്യക്തിത്വ വികസന ക്യാമ്പ് സമാപിച്ചു
കൊട്ടാരക്കര : വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ നടന്ന സപ്തദിന വ്യക്തിത്വ വികസന ക്യാമ്പ് സമാപിച്ചു. ഡോ.ഏബ്രഹാം കരിക്കം, പി.കെ. രാമചന്ദ്രൻ, നീലേശ്വരം സദാശിവൻ, രാജൻ കോസ്മിക്, കെ.ജി. മത്തായിക്കുട്ടി, പ്രഫ.ആർദ്ര.പി.മനോജ്, ഹരിപ്രിയ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനം കേരള കാവ്യ കലാസാഹിതി പ്രസിഡന്റ് പ്രഫ.ജോൺ കുരാക്കാർ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. ഡയറക്ടർ സൂസൻ ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. നിഷ.വി.രാജൻ, ഷിബി ജോൺസൺ, പി.ജോൺ, എം.തോമസ്, ജെഫ്ന സാജൻ, ലിഖിത മറിയം യോഹന്നാൻ എന്നിവർ പ്രസംഗിച്ചു. പ്രഫ.മോളി കുരാക്കാർ സമ്മാനദാനം നിർവഹിച്ചു.
ഡിസാസ്റ്റർ മാനേജ്മെന്റ്, പാലിയേറ്റീവ് പരിശീലനം
കൊല്ലം : വി കെയർ പാലിയേറ്റീവ് ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കിടപ്പുരോഗികളെ പരിചരിക്കുക, ദുരന്ത മേഖലയിലും അപകടമേഖലയിലും രക്ഷാപ്രവർത്തനം നടത്തുക തുടങ്ങി വിവിധ രോഗീപരിചരണ മേഖലയിലെ ആവശ്യങ്ങൾ പരിഗണിച്ചു രണ്ടു ദിവസത്തെ ബേസിക് ക്രിട്ടിക്കൽ കെയർ മാനേജ്മെന്റ് ഫോർ ഹെൽത്ത്കെയർ പ്രോവൈഡേഴ്സ് എന്ന പരിശീലനം സംഘടിപ്പിക്കുന്നു. റൈൽസ് ട്യൂബ് ഇൻസർഷൻ, കതീറ്റർ കെയർ, കെയർ ഓഫ് ബെഡ് റിഡൻ പേഷ്യന്റ് , സിപിആർ, ചോക്കിംഗ്, ഫസ്റ്റ് എയ്ഡ്, കോമൺ എമർജൻസിസ്, സേഫ് ട്രാൻസ്പോർറ്റേഷൻ ഓഫ് പേഷ്യന്റ് , ട്രാക്കിയോസ്ടമി കെയർ, സ്റ്റെറിലൈസേഷൻ, ഇൻഫെക്ഷൻ കൺട്രോൾ, വൂണ്ട് കെയർ, ബിപി, പൾസ്, ഓക്സിജൻ ലെവൽ സാചുറേഷൻ എന്നിവ അടങ്ങുന്ന വൈറ്റൽസ് മോണിറ്ററിംഗ് , ഡിസാസ്റ്റർ മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ തിയറിക്ക് പുറമെ പ്രാക്റ്റിക്കൽ ക്ലാസുകളും ഉണ്ടാകും. 24, 25 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ കൊല്ലം ഹൈസ്കൂൾ ജംഗ്ഷന് സമീപം കരുതൽ സുമ്പ, യോഗ ആൻഡ് കരാട്ടെ സെന്ററിൽ പരിശീലനങ്ങൾ നടക്കും. ഡോ. ആതുരദാസ്, യുഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് മുകേഷ് എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ടീം ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. 9387676757, 8089802884, 9387045116 എന്നീ നമ്പറുകളിൽ വിളിച്ചോ കഴ്സൻ റോഡിലുള്ള കരുതൽ അക്കാഡമിയിൽ എത്തിയോ പേര് രജിസ്റ്റർ ചെയ്യാം.
ലഹരിക്കെതിരേ കുടുംബശ്രീയുടെ ബാലസംഘവും
കൊല്ലം: കുടുംബശ്രീയുടെ കുട്ടിക്കൂട്ടം ജില്ലാ കളക്ടര്‍ക്ക് മുന്നിലെത്തി കലാപ്രകടനങ്ങളുമായി. ലഹരിക്കെതിരെ പുതുതലമുറയെ ജാഗരൂകരാക്കുന്നതിനായി സംഘടിപ്പിച്ച ക്യാമ്പിന്റെ സമാപന ഭാഗമായിരുന്നു പ്രകടനം. കഴിഞ്ഞ ദിവസങ്ങളിലായി കൊട്ടാരക്കര കിലയില്‍ ഒത്തുകൂടി ലഹരിയെന്ന വിപത്തിനെ അകറ്റുന്നതിനായി ആര്‍ജിച്ച അറിവുകളും കുട്ടികള്‍ പങ്കിട്ടു. അപകടഘട്ടങ്ങളിലും ലഹരിപോലുള്ള വിപത്തുകളുടെ വ്യാപനവേളയിലും കുട്ടികള്‍ അപായസൂചനയുമായി മുന്നിലെത്തുന്നത് മാതൃകാപരമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തികൂടിയാണ് ഇത്തരം കൂട്ടായ്മകളിലൂടെ സമൂഹമധ്യത്തിലെത്തുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ബ്ലോക്-സിഡിഎസ് തലങ്ങളില്‍ തെരഞ്ഞെടുത്ത 50 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ഇവര്‍ക്കൊപ്പം രക്ഷിതാക്കളും ജില്ലാ കളക്ടറുടെ ചേംബറിലെത്തി. എഡിഎം ജി. നിര്‍മല്‍ കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ വിമല്‍ ചന്ദ്രന്, ജില്ലാ അസിസ്റ്റന്റ് മിഷന് കോ-ഓര്‍ഡിനേറ്റര്‍മാരായ അനിസ, മുഹമ്മദ് ഹാരിഫ്, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സിന്ദുഷ, വിഷ്ണുപ്രസാദ് , ബ്ലോക്ക് കോ-ഓഡിനേറ്റര്‍മാരായ പാര്‍വതി, അനു, ബാലസഭാ ജില്ലാ റിസോഴ്സ്പേഴ്സണ്‍മാര്‍, ലയോറ ക്യാമ്പ് റിസോഴ്സ് പേഴ്സണ്‍മാര്‍, സിഡി എസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മൃഗചികിത്സ വീട്ടുപടിക്കലേക്ക് എത്തും: മന്ത്രി ജെ.ചിഞ്ചുറാണി
കൊല്ലം: ജില്ലയില്‍ മൃഗചികിത്സ വീട്ടുപടിക്കലേക്കെത്തുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. സംസ്ഥാനത്താകെ ആരംഭിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെയും സര്‍ജറി യൂണിറ്റുകളുടെയും ഫ്ളാഗ് ഓഫ് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 1962 ടോള്‍ ഫ്രീ കോള്‍ സെന്റര്‍ നമ്പറിലേക്ക് വിളിച്ചാല്‍ സേവനം വീട്ടിലെത്തും. ഇത്തിക്കര, കൊട്ടാരക്കര, ചവറ ബ്ലോക്കുകളില്‍ മൊബൈല്‍ യൂണിറ്റുകളും കൊല്ലം കേന്ദ്രീകരിച്ച് ഒരു സര്‍ജറി യൂണിറ്റുമാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍മാരും ഡ്രൈവര്‍ കം അറ്റന്‍ഡന്ററും മൊബൈല്‍ യൂണിറ്റില്‍ ഉണ്ടാവും. ഇവരുടെ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി. ചവറ ബ്ലോക്കിലെ വാഹനം അരിനല്ലൂര്‍ മൃഗാശുപത്രിയിലും ഇത്തിക്കരയിലെ വാഹനം ചാത്തന്നൂര്‍ മൃഗാശുപത്രിയിലും കൊട്ടാരക്കര യൂണിറ്റ് കുഴിക്കാട് വെറ്ററിനറി ഡിസ്പന്സറിയിലുമാണ് ക്യാമ്പ് ചെയ്യുക. വൈകുന്നേരം ആറ് മുതല്‍ രാവിലെ അഞ്ച് വരെയാണ് പ്രവര്‍ത്തനം. വാഹനത്തില്‍ സജ്ജമാക്കിയ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് കര്‍ഷകര്‍ക്ക് ബില്‍ അടയ്ക്കാം. നിലവില്‍ ചടയമംഗലം, അഞ്ചല്‍ ബ്ലോക്കുകളില്‍ മൊബൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പുതിയ സര്‍ജറി യൂണിറ്റും ഇതോടൊപ്പം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തുകള്‍ പദ്ധതി വിഹിതമുപയോഗിച്ച് മരുന്നുകള്‍ കൂടി വാങ്ങി നല്‍കുന്നത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന് അധ്യക്ഷനായി. സുജിത്ത് വിജയന്‍പിള്ള എംഎല്‍എ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, നഗരസഭാ കൗണ്‍സിലര്‍ ബി.ഷൈലജ, ഡോ. ഡി. ഷൈന്‍കുമാര്‍, ഡോ. എ.എല്‍. അജിത്, ഡോ. എസ്. പ്രമോദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷീബ.പി.ബേബി, ഡോ. ആര്. ബിന്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.
നന്തൻകോട് കൂട്ടക്കൊല: വിധി തിങ്കളാഴ്ച
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി പറയുന്നത് തിങ്കളാഴ്ചയിലേക്കു മാറ്റി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണുവിധി പറയുക. 2017 ഏപ്രിൽ എട്ടിനാണ് കേഡൽ ജിൻസണ് രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടത്. മുഖ്യപ്രതിയായ കേഡലിനെതിരേ കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുക, വീട് നശിപ്പിക്കൽ എന്നീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോന്പൗണ്ടിലെ 117ാം നന്പർ വീട്ടിലാണ് പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷം: മേള സൗജന്യ സേവനങ്ങളുടെ കേന്ദ്രമാകും
കൊല്ലം: സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷ ഭാഗമായി ആശ്രാമം മൈതാനത്ത് 11 ന് തുടങ്ങി 17 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന - വിപണന മേളയ്ക്കൊപ്പം വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. ആധാര്‍ എന്റോള്‍മെന്റ് അപ്ഡേഷന്, ആധാര്‍ കാര്‍ഡ് പ്രിന്റിംഗ്, അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷന്, സംശയ നിവാരണം, പ്രമേഹം, രക്താദിമര്‍ദം, ഹീമോഗ്ലോബിന്‍ പരിശോധന, ന്യൂട്രീഷ്യന്‍ കൗണ്‍സിലിംഗ്, മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, ഇ-ഹെല്‍ത്ത് സേവനങ്ങള്‍, മണ്ണ്പരിശോധന, തുടങ്ങിയ ഒട്ടേറെ സേവനങ്ങളാണ് ഒരിടത്തുതന്നെ സൗജന്യമായി ലഭിക്കുക. കൃഷി-മൃഗസംരക്ഷണം, പോലീസ്, ഫയര്‍ ആൻഡ് റെസ്ക്യൂ, എക്സൈസ്, വനം, പൊതുമരാമത്ത്, കിഫ്ബി, വാട്ടര്‍ അഥോറിറ്റി, ജലസേചനം, കെ എസ് ഇ ബി, കെ-ഫോണ്‍, വ്യവസായം, കയര്‍, തൊഴില്‍, ലോട്ടറി, ജി എസ് ടി, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ തീം സ്റ്റാളുകളും സജ്ജമാക്കും. ഇതുവഴി വകുപ്പുകളുടെ പ്രവര്ത്തനപരമ്പര തിരിച്ചറിയാനാണ് അവസരം ഒരുക്കുന്നത്. ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഏകോപനത്തില്‍ കിഫ്ബിയുടെ പങ്കാളിത്തത്തോടെ ജില്ലാ ഭരണകൂടവും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, മിഷനുകള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും തീം - സേവന സ്റ്റാളുകള്‍, വ്യവസായം, സഹകരണം, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലുള്ള വിപണനസ്റ്റാളുകള്‍, കുടുംബശ്രീ ഏകോപിപ്പിക്കുന്ന ഫുഡ്കോര്‍ട്ട്, വിവിധസമ്മേളനങ്ങള്ക്കും സെമിനാറുകള്‍ക്കും കലാപരിപാടികള്‍ക്കുമുള്ള വിശാലമായവേദി എന്നിങ്ങനെയാണ് പ്രദര്‍ശനത്തിനു ഒരുക്കിയിട്ടുളളത്. സ്റ്റാളുകള്‍ ഇന്ന് മുതല്‍ സജ്ജമാക്കും.
സിവില്‍ സ്റ്റേഷനിൽ അധിക സുരക്ഷ
കൊല്ലം: സര്‍ക്കാര്‍ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുള്ള ഭീഷണി സന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സിവില്‍ സ്റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിവിധ വകുപ്പുകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും കളക്ടർ നല്കി. ദുരന്തനിവാരണ വകുപ്പ് നടത്തിയ സുരക്ഷാഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും യോഗത്തിൽ ചര്‍ച്ച ചെയ്തു. സിവില്‍ സ്റ്റേഷനിൽ പൊതുജനങ്ങള്‍ക്ക് അസൗകര്യമാകാത്ത നിയന്ത്രണങ്ങളാണുണ്ടാകുക. കളക്ട്രേറ്റിന്റെ മുന്‍വശത്ത് പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. മറ്റുസൗകര്യങ്ങള്‍ ഒരുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തും. എയ്ഡ്പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ചുമതല നല്കി. കളക്ടറേറ്റ് കേന്ദ്രീകരിച്ച് 30 സിസിടിവി കാമറകളും കോടതി പരിസരത്ത് 20 സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രവേശനകവാടത്തിന്റെ ദൃശ്യപരിധി ഉറപ്പാക്കി കാമറ സ്ഥാപിക്കും. കോടതി ഉള്‍പ്പെടെ 55 ഓഫീസുകളാണ് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. മാലിന്യനിര്‍മാര്‍ജനം മാനദണ്ഡങ്ങള്‍ പാലിച്ചു നടപ്പാക്കണം. കളക്ടറേറ്റ് പരിസരത്ത് വിവിധ ഇടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍, അലമാര, ഷെല്‍ഫ് തുടങ്ങിയവ ഉടന്നീക്കും. ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ദീര്‍ഘകാലമായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളും സിവില്‍ സ്റ്റേഷനിൽ നിന്നും മാറ്റും. അഗ്നിസുരക്ഷാ വകുപ്പ് നടത്തിയ ഫയര്‍ സേഫ്റ്റി ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്കി. അഗ്നിശമന ഉപകരണങ്ങള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്നും യഥാസമയം റീഫില്‍ ചെയ്ത് സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചു. എമര്‍ജന്‍സി എക്സിറ്റില്‍ സഞ്ചാരം തടസപ്പെടുത്തുന്ന രീതിയില്‍ വസ്തുക്കള്‍ സ്ഥാപിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ജി. നിര്‍മല്‍കുമാര്‍, സബ് കളക്ടര്‍ നിഷാന്ത് സിഹാര, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, കോടതി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാപ്പാ പ്രകാരം യുവാവ് അറസ്റ്റില്‍
പാങ്ങോട്. കാപ്പ നിയമ പ്രകാരം നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍. ഭരതന്നൂര്‍ കാഞ്ചിനട കൊച്ചാലുംമൂട് തോട്ടിന്പുറത്തു വീട്ടില്‍ ഇര്‍ഷാദാണ് (45) അറസ്റ്റിലായത്. തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, കിളിമാനൂര്‍, ചിറയിന്‍കീഴ് വെഞ്ഞാറമൂട്, പാലോട്, കരമന, വലിയമല പോലീസ് സ്റ്റേഷനുകളിലും, കായംകുളം പോലീസ് സ്റ്റേഷനുകളിലുമായി ഇരുപതോളം കേസുകളിലെ പ്രതിയാണിയാള്‍. കരമന പോലീസ് സ്റ്റേഷന് പരിധിയില്‍ പണമിടപാട് സ്ഥാപനത്തില്‍ മുക്കുവണ്ടം പണയംവച്ചു പണം തട്ടിയതിനെത്തുടര്‍ന്നു രജിസ്റ്റര്‍ ചെയ്തകേസില്‍ ജാമ്യത്തിലായിരുന്നു. ഇതിനിടയിലാണ് ജില്ലാ കളക്ടറുടെ കാപ്പ ഉത്തരവുണ്ടാവുന്നത്. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും ഓടി രക്ഷപ്പെട്ടു. പാങ്ങോട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിന്തുടര്ന്നു പിടികൂടുകയും ആറു മാസത്തേക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുന്നതിന് എത്തിക്കുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് കാല്‍നട പ്രചരണ ജാഥ
വെള്ളറട: അഴിമതിക്കും വര്‍ഗീയതയ്ക്കും ലഹരി മാഫിയകൾക്കുമെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ നേതൃത്വത്തിൽ നടത്തുന്ന കാല്‍നട പ്രചാരണ ജാഥ വെള്ളറടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് ഭരണം ആരംഭിച്ചതു മുതല്‍ ലഹരി മാഫിയകള്‍ പ്രദേശമാകെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നു. കോട്ടയം തിരുവാതില്‍ക്കല്‍ ഭാര്യയെയും ഭര്‍ത്താവിനെയും ലഹരി മാഫിയ വെട്ടിക്കൊന്നു. വയനാട് വെറ്റിനറി കോളജില്‍ സിദ്ധാര്‍ഥിനെ മയക്കുമരുന്നു മാഫിയകള്‍ കൊലപ്പെടുത്തി. നിരവധി ആക്രമണ സംഭവങ്ങളാണ് എല്‍ഡിഎഫ് ഭരണം ആരംഭിച്ചത് മുതല്‍ ഇതുവരെയും നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംഎല്‍എമാരായ എം. വിന്‍സന്റ്, രാഹുൽ മാങ്കൂട്ടത്തിൽ, മുൻ എംഎൽഎ എ.ടി. ജോര്‍ജ്, മര്യാപുരം ശ്രീകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, ഡോ. ആര്. വത്സലന്‍, ബ്രഹ്മയിന് ചന്ദ്രന്, അന്‍സജിതാ റസല്‍, എ.കെ. ശശി, എല്‍.വി. അജയകുമാര്‍, പി. എ. അബ്രഹാം, സോമന്‍കുട്ടി നായര്‍, പാറശാല സുധാകരന്, കൊറ്റാമം വിനോദ്, ഗോപു, ആര്.ആര്. അരുണ്‍, അഡ്വ. ജോണ്‍, അഡ്വ. ഗിരീഷ് കുമാര്‍, കെ. ദസ്തഗീര്‍, ഐര സുരേന്ദ്രന്, മാരായമുട്ടം സുരേഷ്, അഡ്വ. അനൂപ്, ജോബിന്, കൃഷ്ണകുമാര്‍, സതീഷ് കോട്ടുകോണം, ശ്യാം വെള്ളറട, അജിന്, ഗോപന്, വിജയശ്രീ, എം. രാജ് മോഹന്‍, കാനക്കോട് അജയന്, കോറ്റാമം ലിജിത്, മലയില്‍ രാധാകൃഷ്ണന്, കെ.ജി. മംഗള്ദാസ, ഷിജുതടത്തില് തുടങ്ങി നിരവധി നേതാക്കള്‍ പ്രസംഗിച്ചു. വെള്ളറടയില്‍ സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച ശേഷമാണ് യോഗ നടപടികള്‍ ആരംഭിച്ചത്. വെള്ളറടയില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്തശേഷം കാല്‍നട പ്രചാരണ ജാഥയുടെ ഫ്ലാഗ് ഓഫ് കര്‍മവും വി.ഡി. സതീശന് നിർവഹിച്ചു.
സർക്കാർ പ്രസുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ: ജി.സുബോധൻ
തിരുവനന്തപുരം: ഇടതുഭരണത്തിൽ സർക്കാർ പ്രസുകൾ അടച്ചുപൂട്ടാനും തസ്തികകൾ മരവിപ്പിക്കാനുമുള്ള ഗൂഢനീക്കം നടക്കുന്നതായി കെപിസിസി ജനറൽ സെക്രട്ടറി ജി. സുബോധൻ പ്രസ്താവിച്ചു. സർക്കാർ പ്രസുകൾ നിർത്തലാക്കുന്നതിന്റെ ഭാഗമായി അച്ചടി ജോലികൾ സ്വകാര്യ പ്രസുകൾക്ക് എം പാനൽ ചെയ്ത് വിട്ടുകൊടുത്തിരുന്നു. ഏറ്റവും ഒടുവിൽ പിഎസ്സി പരീക്ഷയുടെ ഒഎംആർ ഷീറ്റ് അച്ചടി പോലും സർക്കാർ പ്രസിൽനിന്നും മാറ്റി ഉത്തരവായിരിക്കുന്നു. രഹസ്യ സ്വഭാവമുള്ള പല അച്ചടി ജോലികളും സർക്കാർ പ്രസിൽനിന്ന് മാറ്റിയതിനാൽ സുതാര്യത നഷ്ടപ്പെട്ടിരിക്കുന്നു. ദിവസേന മൂന്നു ഷിഫ്റ്റുകൾ പ്രവർത്തിപ്പിച്ചിരുന്ന തിരുവനന്തപുരത്തെ സ്റ്റാമ്പ് മാനുഫാക്ടറി പ്രസിൽ ഉൾപ്പെടെ ഇപ്പോൾ ഒരു ജനറൽ ഷിഫ്റ്റ് മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. തനിക്കു കീഴിൽ ഇങ്ങിനെയൊരു വകുപ്പുതന്നെ ഉണ്ടോയെന്ന് പിണറായി വിജയന് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള ഗവ. പ്രസ് വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അനിൽ കരമന, വൈ. സന്തോഷ്,സന്തോഷ് കുമാർ, വി. ബി ജോൺ, റജി വിത്സൻ, സീന പോൾ, ഷാജി, നുജും, അഞ്ചു എസ്. വിൽഫ്രഡ്, കുമാരി ജൈല, അമൃത എന്നിവർ പ്രസംഗിച്ചു. സർവീസിൽനിന്നു വിരമിക്കുന്ന സി. കുമാരി ജൈലയെ ആദരിച്ചു.
വസ്തു വാങ്ങിയിട്ട് പതിനഞ്ചുവർഷം : പൊതുശ്മശാനം ഇന്നും സ്വപ്നങ്ങളിൽ
കുറ്റിച്ചൽ: സ്ഥലം വാങ്ങി, ജില്ലാ പഞ്ചായത്ത് ശ്രമങ്ങളും നടത്തി; പക്ഷേ കുറ്റിച്ചലിലെ പൊതുശ്മശാനം ഇന്നും സ്വപ്നം മാത്രമായി തുടരുന്നു. പഞ്ചായത്ത് പരിധിയിൽ ആരെങ്കിലും മരിച്ചാൽ ഇപ്പോഴും മൃതദേഹം സംസ്കരിക്കണമെങ്കിൽ വേറെ വഴി തേടണം. കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂരിൽ ചിലന്തിക്കുഴിയിൽ 50 സെന്റ് ഭൂമി പൊതുശ്മശാനത്തിനായി പഞ്ചായത്ത് വാങ്ങിയിട്ടിട്ട് 15 വർഷത്തിലധികമായി. ചിലന്തിക്കുഴിയിലെ ഭൂമിയിലേക്കു വാഹനമെത്തുന്ന വഴിയില്ല എന്നതാണ് പ്രധാന പ്രശ്നം. ഇപ്പോഴുള്ള നടവഴിയിലൂടെ മൃതദേഹങ്ങൾ സംസ്കരിക്കാനായി എത്തിക്കണമെങ്കിൽ വളരെ ദൂരം ചുമക്കണം. വഴിയോ, ചുറ്റുമതിലോ, അത്യാവശ്യ സൗകര്യങ്ങളോ ഇല്ലാത്തതിനാൽ അടുത്തുള്ള ഒരു കോളനിക്കാരൊഴികെ മറ്റാരും ഇവിടേക്ക് മൃതദേഹവുമായി എത്താറില്ല. ചുറ്റുമതിൽ ഇല്ലാത്തതിനാൽ മൃതദേഹം സംസ്കരിച്ചുകഴിഞ്ഞാൽ കുഴിമാടങ്ങൾ കാട്ടുപന്നി നശിപ്പിക്കുന്നതും പതിവാണ്. കുറ്റിച്ചൽ പഞ്ചായത്തിൽ ശ്മശാനം ഇല്ലാത്തതിനാൽ കോവിഡ് വ്യാപനകാലത്ത് വീട്ടുമുറ്റത്തും വീടിന്റെ ഭാഗം പൊളിച്ചും അയൽക്കാരന്റെ പറമ്പിലുമൊക്കെ ശവസംസ്കാരം നടത്തിയ സംഭവങ്ങളുമുണ്ടായിരുന്നു. പഞ്ചായത്തിന്റെ അവഗണനയാണ് പദ്ധതി നടപ്പാക്കാൻ വൈകുന്നതെന്ന് ആക്ഷേപുണ്ട്. മാറനല്ലൂർ പഞ്ചായത്തിൽ നിലവിൽ ഒരു വൈദ്യുതിശ്മശാനമുണ്ട്. ഈ മാതൃകയിൽ ത്രിതല പഞ്ചായത്തുകളുടെയും സ്ഥലം എംഎൽഎയുടെയും ഫണ്ടുകൾ ഉപയോഗിച്ചാൽ വഴിയും മികച്ച സൗകര്യങ്ങളുമുള്ള ശ്മശാനം ഇവിടെ ഒരുക്കാനാകും. 2010ൽ ജില്ലാപഞ്ചായത്ത് ഇതിനായി ചില ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല. സമീപത്തെ പല പഞ്ചായത്തുകളിലും ശ്മശാനം ഒരുക്കാൻ ഭൂമി കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ ഇവിടെ ഉള്ള ഭൂമി ഉപയോഗപ്പെടുത്താൻ ശ്രമം ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
വലയിൽ കുടുങ്ങിയ പെരുന്പാന്പിനെ വനത്തിൽ വിട്ടു
കുളത്തൂപ്പുഴ: ജനവാസ മേഖലയിലെ കൃഷിയിടത്തിൽ കാട്ടുപന്നികളെ പ്രതിരോധിക്കാനായി വേലിയിൽ മറച്ച പ്ലാസ്റ്റിക് വലയിൽ കുരുങ്ങിയ പെരുമ്പാമ്പിനെ ആർ ആർ ടി സംഘമെത്തി പിടികൂടി. കുളത്തൂപ്പുഴ ചോഴിയക്കോട് മിൽപ്പാലം സലീം മൽസിലിൽ അബ്ദുൽ സലാമിന്റെ ഉടമസ്ഥയിലുള്ള റബർ തോട്ടത്തിന്റെ വേലിയിൽ കാട്ടു മൃഗങ്ങൾ കടക്കാതിരിക്കാനായി സ്ഥാപിച്ച പ്ലാസ്റ്റിക് വലയിലാണ് പാമ്പ് കുടുങ്ങിയത്. രാവിലെ റബർ തോട്ടത്തിൽ മരങ്ങൾ ടാപ്പിംഗ് ചെയ്യാൻ എത്തിയ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. കുളത്തപ്പുഴ റെയ്ഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെതുടർന്ന് അവർ പാലോട് വനം ആർ ആർ ടി സെക്ഷൻ ഫോറസ്റ്റ് ജീവനക്കാരെ വിവരം അറിയിച്ചു. ബാബു, വിനോദ്, മനീഷ് , ശംഖിലി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അജിത് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മേരിദാസ്, വാച്ചർമാരായ ശശാങ്കൻ, അനുമോൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഗം വലമുറിച്ച് പാമ്പിനെ പിടികൂടി ശംഖിലി വനമേഖലയിൽവിടുകയായിരുന്നു.
പമ്പ് ജീവനക്കാരനെ മർദിച്ചവർ പിടിയിൽ
കുളത്തുപ്പുഴ : പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ എത്തിയവർ പമ്പ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ടു പേർ കുളത്തുപ്പുഴ പോലീസിന്റെ പിടിയിലായി. കുളത്തുപ്പുഴ ടൗണിൽ പ്രവർത്തിക്കുന്ന ശ്രീ ശാസ്താ ഫ്യൂവൽസ് പമ്പിൽ കഴിഞ്ഞ രാത്രിയിൽ വാഹനത്തിന് ഇന്ധനം നിറക്കാനെത്തിയ ഡ്രൈവർമാരായ വിനോദ്, ഷെമീർ എന്നിവർ പമ്പ് ജീവനക്കാരനായ ബാലചന്ദ്രനെ മർദിച്ചെന്നാണ് പരാതി. ഇന്ധനം നിറയ്ക്കുന്നതിന് സമീപം നിന്നു സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്തതിനാണ് ജീവനക്കാരനായ ബാലചന്ദ്രനെ ഡ്രൈവർമാർ മർദിക്കുന്നത്. മർദനത്തിൽ മുഖത്തിനും കൈകൾക്കും പരിക്ക് പറ്റിയ ജീവനക്കാരനെ നാട്ടുകാരും, പമ്പിലെ മറ്റു ജീവനക്കാരനും ചേർന്ന് കുളത്തുപ്പുഴ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ പോലീസ് എത്തുമ്പോഴേക്കും രക്ഷപെട്ട പ്രതികളെ കുളത്തൂപ്പുഴ എസ് എച്ച് ഒ അനീഷിന്റെ നിർദേശം പ്രകാരം സബ്ഇൻസ്പെക്ടർ ഷാജഹാൻ മുഹമ്മദിന്റെ നേതൃത്വത്തിൽ പോലീസ് പിടികൂടി.
പുറ്റിംഗൽ കേസ്: കുറ്റപത്രം നൽകുന്നതിനുള്ള പ്രാഥമിക വാദം കേൾക്കൽ 22ന്
കൊല്ലം :പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസിൽ 45 പ്രതികൾക്ക് കുറ്റപത്രം നൽകുന്നതിനുള്ള പ്രാഥമിക വാദം കേൾക്കൽ 22ന് നടക്കും. ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ റിപ്പോർട്ടുകളെല്ലാം പ്രത്യേക കോടതിയിലെത്തിയ സാഹചര്യത്തിലാണ് കുറ്റപത്രം നൽകുന്നതിനുള്ള വാദംകേൾക്കുന്നത്. ഇതിനകം കേസ് വിചാരണ നടത്തുന്നതിനുള്ള സ്പെഷൽ കോടതി ജഡ്ജിയെ ഹൈക്കോടതി നിയമിക്കും. സ്പെഷൽ ജഡ്ജിയുടെ മുമ്പാകെയാകും തുടർ വിചാരണ നടപടികൾ. 59 പ്രതികളുള്ള കേസിൽ 13 പേർ മരിച്ചു. അതിനിടെ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച 30ാം പ്രതിയുടെ ജാമ്യക്കാർക്ക് പിഴത്തുകയിൽ 90,000രൂപ കഴിഞ്ഞ ദിവസം ഇളവ് നൽകിയിരുന്നു. 30ാം പ്രതി അടൂർ ഏറത്ത് രാജ്ഭവനിൽ അനുരാജിന്റെ ജാമ്യക്കാരായ കരുനാഗപ്പള്ളി മണപ്പള്ളി ഗോകുൽ ഭവനിൽ ഗോപിനാഥൻ, പെരുങ്കുഴി മല്ലപ്പാലം കൈലാസിൽ അജിത എന്നിവർക്കാണ് പ്രത്യേക കോടതിയുടെ ചുമതലയുള്ള നാലാം അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി എസ് സുഭാഷ് ഇളവ് നൽകിയത്. 2016 ഏപ്രിൽ പത്തിന് പുലർച്ചെ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ 110 പേർ മരിച്ചതായാണ് കണക്ക്. 650-ൽ അധികൃതർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ .പി . ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.
റോട്ടറി ക്ലബിന്റെ സ്ഥാപക ദിനാഘോഷവും തയ്യൽ മെഷീൻ വിതരണവും
കൊല്ലം: റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ ഹെറിറ്റേജിന്റെ പതിനൊന്നാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. സുധി ജബ്ബാർ നിർവഹിച്ചു . ക്ലബ് പ്രസിഡന്റ് ഡോ. കെ .അനിരുദ്ധൻ അധ്യക്ഷത വഹിച്ച യോഗത്തിൽ റോട്ടറി ഡിസ്ട്രിക്റ്റ് പ്രോജക്റ്റ് കോർഡിനേറ്റർ ഡോ കെ .വി .സനൽ കുമാർ , ക്ലബ് സെക്രട്ടറി റ്റി .എസ് .സതീഷ് ചന്ദ്രൻ , റോട്ടറി റവന്യൂ ഡിസ്ട്രിക്റ്റ് ഡയറക്റ്റർ കെ ജി കൃഷ്ണ കുമാർ, അസിസ്റ്റന്റ് ഗവർണർ എ .അജിത് കുമാർ, ജി ജി ,കെ .ആർ .ഹരീഷ് എന്നിവർ പ്രസംഗിച്ചു. ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ തയ്യൽ പരിശീലനകോഴ്സിൽ പങ്കെടുത്തു വിജയിച്ച പതിനാറു യുവതികൾക്ക് യോഗത്തിൽ വച്ച് തയ്യൽ മെഷീനുകൾ നൽകി. ഒപ്പം കൊല്ലം ആൽഫ പാലിയേറ്റീവ് കെയർ എന്ന സ്ഥാപനത്തിലേക്കു സാമ്പത്തിക സഹായവും നൽകുകയുണ്ടായി .
അഞ്ചലിൽ ജോബ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി
അഞ്ചൽ : കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ വിജ്ഞാന കേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ബ്ലോക്ക് തല ജോബ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. പി. എസ്. സുപാൽ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളിയുടെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എ. നൗഷാദ്, ജി. അജിത്ത്, ആര്യാലാൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സി. ജോസ്, അഞ്ചൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ധു തിലകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലേഖാ ഗോപാലകൃഷ്ണൻ, ഇ.കെ .സുധീർ, ഷെറിൻ അഞ്ചൽ, റീനാ ഷാജഹാൻ, കീർത്തി പ്രശാന്ത്, ബി ഡി ഒ ആർ. വി. അരുണ, പി. അനിൽ കുമാർ സി പി ഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ എന്നിവർ പ്രസംഗിച്ചു. വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരള നോളജ് ഇക്കോണമി മിഷൻ രൂപീകരികരിക്കപ്പെടുന്നത്. വിജ്ഞാന തൊഴിൽമേഖലയെ വികസിപ്പിച്ച് കേരളത്തിലെ വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്നത് നോളജ് ഇക്കോണമി മിഷന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഡിഡബ്ല്യുഎംഎസ് എന്ന ജോബ് പോർട്ടൽ വികസിപ്പിച്ചും, തദ്ദേശസ്ഥാപനങ്ങളിൽ കമ്യു ണിറ്റി അംബാസഡർമാരെ നിയമിച്ചും തൊഴിൽരഹിതരെ തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കാനുള്ള വലിയ ശ്രമം കെകെഇ എം കഴിഞ്ഞ മൂന്നു വർഷമായി നടത്തി വരികയാണ് . 17.5 ലക്ഷം തൊഴിലന്വേഷകർ ഡിഡബ്ല്യുഎംഎസ് പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊഴിൽ തേടുന്നവരെയും സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരെയും തൊഴിൽ - സംരംഭ പ്രവർത്തനങ്ങൾ പ്രാദേശിക അജണ്ടയായി മാറ്റുന്നതിന് ഇത് സഹായകമായി. രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകരെ ജോബ് സ്റ്റേഷനുകൾ വഴി തൊഴിലിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. വിജ്ഞാന കേരളം എന്ന ബൃഹത്തായ കാമ്പയിനിലൂടെ ഈ ദൗത്യം പൂർത്തികരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.
സിവിൽ ഡിഫൻസ് മോക്ക്ഡ്രിൽ ജില്ലയിൽ വിജയം: കളക്ടർ
കൊല്ലം: ജില്ലയിൽ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ വിജയകരമായി പൂർത്തിയാക്കി എന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ ജില്ലാ കളക്ടർ എൻ .ദേവീദാസ്. രാജ്യവ്യാപകമായി സംഘടിപ്പിച്ച സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിന്റെ ഭാഗമായി വ്യോമാക്രമണം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ചു. വൈകുന്നേരം നാലിന് 30 സെക്കന്റ് ദൈർഘ്യമുള്ള അലേർട്ട് സൈറൺ മൂന്നു വട്ടം നീട്ടി ശബ്ദിച്ചതോടെയാണ് ആരംഭിച്ചത്. സൈറൺ ശബ്ദിച്ചതോടെ ഓഫീസുകൾ, വീടുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. 4.28 ന് സുരക്ഷിതം (ഓൾ ക്ലിയർ) എന്ന സൈറൺ 30 സെക്കന്റ് മുഴങ്ങിയതോടെയാണ് ഡ്രിൽ അവസാനിച്ചത്. പാരിപ്പള്ളി ഇന്ത്യൻ ഓയിൽ കോർപറേഷൻ എൽപിജി ബോട്ടിലിംഗ് പ്ലാന്റ്, ചവറ കെഎംഎം എൽ, തെന്മല ഡാം, ശാസ്താംകോട്ട ജല ശുദ്ധീകരണശാല, കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ, പത്തനാപുരം പഞ്ചായത്ത് ഷോപ്പിംഗ് മാൾ എന്നിവിടങ്ങളിൽ ബ്ലാക്ക് ഔട്ട്, എയർ റെയ്ഡ്, ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനം, അഗ്നിശമനം ഉൾപ്പെടെയുള്ള ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ താത്കാലിക ആശുപത്രി സജ്ജീകരിക്കുകയും മരുന്നുകൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള സേവനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തു. കൊല്ലം ജില്ലാ ആശുപത്രിയുടെ ടെറസിൽ റെഡ് ക്രോസ് ചിഹ്നം പതിപ്പിച്ചു. സിവിൽ ഡിഫൻസിന്റെ ഭാഗമായി നടത്തിയ മോക്ക് ഡ്രില്ലിൽ വിവിധ കേന്ദ്രങ്ങളിലായി 297 സിവിൽ ഡിഫൻസ്, ആപ്ദാ മിത്ര വോളന്റിയർമാർ പങ്കാളികളായി. പോലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യം, റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മോട്ടോർ വാഹനം കെഎസ്ഇബി, ജല അഥോറിറ്റി, കെ ഐ പി തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നും 600-ൽ അധികം ഉദ്യോഗസ്ഥർ പങ്കാളികളായി. കെഎംഎംഎൽ, ഇന്ത്യൻ ഓയിൽ പ്ലാന്റ് സുരക്ഷാ വിഭാഗം ജീവനക്കാർ, ഹാം റേഡിയോ ഓപ്പറേറ്റർമാർ തുടങ്ങിയവരും ഡ്രില്ലിന്റെ ഭാഗമായി. ആറ് താലൂക്ക് കേന്ദ്രങ്ങളിലും താലൂക്ക് ഇൻസിഡന്റ് റെസ്പോൺസ് ടീമുകളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ജില്ലാ അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ നിന്നും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ അടിയന്തര യോഗം ഇന്നലെ രാവിലെ ജില്ലാ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ കളക്ട്രേറ്റിൽ ചേർന്നു. പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള അവബോധം നൽകുക, അത്തരം സാഹചര്യങ്ങളിൽ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുക എന്നതുമാണ് സാധ്യമാക്കിയതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിൽ പൂർവവിദ്യാർഥി സംഗമങ്ങൾ നാളെ മുതൽ
കൊട്ടാരക്കര :സെന്റ് ഗ്രിഗോറിയോസ് കോളജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ രണ്ടാം വാരം നടക്കുന്ന ഗ്ലോബൽ മെഗാ അലൂമ്നി മീറ്റ്-ഗ്രിഗോറിയൻ സംഗമത്തിന് മുന്നോടിയായി പൂർവവിദ്യാർഥി യോഗങ്ങൾക്ക് നാളെ തുടക്കമാകുമെന്ന് പ്രിൻസിപ്പൽ ഡോ.ജിനോ നൈനാൻ, അലുമ്നി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. മനു വാസുദേവൻ എന്നിവർ അറിയിച്ചു. സ്ഥാപിത വർഷമായ 1964 ബാച്ച് മുതലുള്ള ഓരോ പത്ത് വർഷത്തെ പൂർവ വിദ്യാർഥികളുടെ സംഗമമാണ് നടക്കുന്നത്.1964 മുതൽ 1974 ബാച്ച് യോഗം നാളെയും 1975 -1984 ബാച്ച് 16 , 1985 -1994 ബാച്ച് 23, 1995 -2004 ബാച്ച് 27,2005 -2025 ബാച്ച് 30 തീയതികളിൽ നടക്കും.എല്ലാ യോഗങ്ങളും ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും.
‘പേവിഷബാധയേറ്റു കുട്ടി മരിച്ചത് അതീവ ഗൗരവതരം’
കൊല്ലം : പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് കുട്ടി മരിച്ച സംഭവം ആരോഗ്യവകുപ്പിന്റെ അനാസ്ഥ ഒന്നുകൂടി വ്യക്തമാക്കുന്നതാണെന്ന് കൊല്ലം പീപ്പിൾ സോഷ്വോ ഫോറം പ്രസിഡന്റ് എ.ജെ. ഡിക്രൂസ് ജനറൽ സെക്രട്ടറി എസ്. സന്തോഷ് കുമാർ എന്നിവർ ആരോപിച്ചു. ഒരു മാസത്തിനിടെ പേ വിഷബാധയേറ്റ് സംസ്ഥാനത്ത് മൂന്നു കുട്ടികളാണ് മരിച്ചത്. തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും വാക്സിൻ സുരക്ഷിതമാണെന്ന് ന്യായീകരിക്കുന്നത് അനീതിയാണ്. ഗുണനിലവാര പരിശോധന യഥാസമയം നടത്താത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരെ ബലിയാടാക്കുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങൾ പുറത്തിറങ്ങാൻഭയക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം വർധിക്കുന്നത്. തെരുവ് നായ്ക്കളെ നിയന്ത്രിക്കുവാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫോറം പ്രസിഡന്റ് ആവശ്യപ്പെട്ടു.
എസ്എസ് സമിതി അഭയകേന്ദ്രത്തിലെ സഞ്ജയ് യാദവും ഷിനുവും സ്വന്തം ഭവനങ്ങളിലേക്ക്
കൊല്ലം: ബീഹാർ സ്വദേശികളായ സഞ്ജയ് യാദവ്, ഷിനു എന്നിവരുടെ കാത്തിരിപ്പ് വെറുതെ ആയില്ല. വഴി തെറ്റി ഒറ്റപ്പെട്ട് എസ് എസ് സമിതി അഭയകേന്ദ്രത്തിൽ എത്തിയ സഞ്ജയ് യാദവും ഷിനുവും ഒടുവിൽ സ്വന്തം ഭവനങ്ങളിലേക്ക് യാത്രയായി. മാനസികാരോഗ്യ കുറവ് ഉള്ള ഇരുവരുടെയും നാടും വീടും കണ്ടെത്തി കോട്ടയം അരുമാനൂർ മാർവലാഹ ദയറ ട്രെയിനിംഗ് സെന്ററിൽ എത്തിക്കുകയായിരുന്നു. അന്യ സംസ്ഥാനക്കാരുടെ വീട് കണ്ടെത്തി തിരികെ അയയ്ക്കുന്ന പ്രത്യാശ പദ്ധതിയുടെ ഭാഗമായാണ് ഇവരുടെ വീടുകൾ കണ്ടെത്തിയത്. കൊല്ലം റെയിൽവേസ്റ്റേഷൻ പരിസരത്ത് അലഞ്ഞു നടന്നിരുന്ന ഷിനുവിനെ നഗരത്തിലെ സാമൂഹ്യ പ്രവർത്തകരാണ് 2005ൽ എസ് എസ് സമിതിയിലെത്തിക്കുന്നത്. കൊട്ടിയം ടൗണിൽ അലഞ്ഞു നടന്നിരുന്ന സഞ്ജയ് യാദവിനെ 2024 ൽ ആണ് എസ് എസ് സമിതിയുടെ റെസ്ക്യു ടീം ഏറ്റെടുക്കുന്നത്. ഇരുവരുടെയും വീട് കണ്ടെത്തിയ ശേഷം കുടുംബാംഗങ്ങൾക്ക് കൈമാറുന്നതിനായി ഈ രംഗത്ത് പ്രവർത്തിച്ചുവരുന്ന കോട്ടയം അരുമാനൂർ മാർവലാഹ ദയറ ട്രെയിനിംഗ് സെന്ററിൽ എസ് എസ് സമിതി പ്രവർത്തകർ നേരിട്ട് എത്തിച്ചു. 400 ൽ അധികം അന്തേവാസികളുള്ള എസ് എസ് സമിതി അഭയകേന്ദ്രത്തിൽ ഇതുവരെ വീട് കണ്ടെത്താൻ കഴിയാത്ത അന്യ സംസ്ഥാനക്കാരായ അനേകം പേർ ഇപ്പോഴുമുണ്ട്. അവരുടെയെല്ലാം വീട് കണ്ടെത്താനുള്ള ശ്രമം തുടർന്നും ഉണ്ടാകുമെന്ന് എസ് എസ് സമിതി അഭയകേന്ദ്രം മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ പറഞ്ഞു.
മെഡിസെപ്പ് പുതുക്കുമ്പോൾ ദോഷകരമായ നിബന്ധനകൾ ഒഴിവാക്കണം
കൊല്ലം : സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് പദ്ധതി അടുത്ത മാസം മുതൽ പുതുക്കുമ്പോൾ ദോഷകരമായ നിബന്ധനകൾ ഒഴിവാക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ്പെൻഷനേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. പദ്ധതിയിൽ അംഗത്വം വേണ്ടാത്തവരെ ഒഴിവാക്കണം. പ്രീമിയം തുകയിൽ വർധനവ് വരുത്തുകയാണെങ്കിൽ ഒരു ഭാഗം സർക്കാർ വഹിക്കണം. ഒപിചികിത്സ അനുവദിക്കുകയും കൂടുതൽ ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്ത ണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് വി.എം. മോഹനൻപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മൈക്കിൾ സിറിയക്, പി.രാധാകൃഷ്ണകുറുപ്പ്, ഡോ.വർഗീസ് പേരയിൽ, ജയ്സൺ മാന്തോട്ടം ,വടയക്കണ്ടി നാരായണൻ,പി.റ്റി.ജേക്കബ് ,മാത്തച്ചൻ പ്ലാന്തോട്ടം, ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.
ജെജെ വിംഗ് ഉദ്ഘാടനവും കുടുംബ സംഗമവും നടത്തി
കൊട്ടാരക്കര : ജെ സി ഐ കൊട്ടാരക്കരയുടെ നേതൃത്വത്തിൽ വെളിയം തപോവനത്തിൽ ജെ ജെ വിംഗിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും നടത്തി. ജെസി ഐ പ്രസിഡന്റ് ബിജു രാജിന്റെ അധ്യക്ഷതയിൽ ഗായിക ഡോ. എം. എം. മാളവിക ജെ ജെ വിംഗിന്റെ ഉദ്ഘാടനവും, സിനിമതാരം സജി പതി കുടുംബ സംഗമത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ജെ ജെ ചെയർ പേഴ്സണായി കാർത്തിക സുരേഷിനെ തെരഞ്ഞെടുത്തു. ജെ കോം ഡയറക്ടർ ആദർശ് ഖന്ന, റോയ് ഡാനിയേൽ, റെജി നിസാ, വി. രാധാകൃഷ്ണൻ, സാം കുട്ടി, സുരേഷ് മുട്ടം, അനിൽ ഭാഗ്യ, ഡോ. സ്മിത്ത്കുമാർ,സാംസൺ പോലകോണം, സുരേഷ് തലവൂർ, അജിരാജ്, സുനിൽ ഭാഗ്യ, സക്കിർ ഹുസൈൻ, ബിജു വർഗീസ്, ജയകുമാർ കൊട്ടാരം, മനോഹരൻ,കെ.കെ.തോമസ്, ഷിബു ജോർജ്, എസ്പാൽ, മനു തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനു തുടക്കമായി
കൊല്ലം: കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം ഫാത്തിമ മാതാ കോളജ് ഗ്രൗണ്ടിൽ നടന്നു വരുന്ന ജില്ലാ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ജില്ലാ എ ഡിവിഷൻ മത്സരങ്ങൾ തുടങ്ങി. സി ഡിവിഷൻ, ബിഡിവിഷൻ മത്സരങ്ങൾ അവാസാന ഘട്ടത്തിലാണ്. എ ഡിവിഷൻ ചാമ്പ്യൻഷിപ്പിന്റെ കിക്കോഫ് ഡോ.സുജിത്ത് വിജയൻ പിള്ള എം എൽ എ നിർവഹിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ്, വൈസ് പ്രസിഡന്റുമാരായ ദ്വാരക മോഹൻ, കെ. ഗംഗാധരൻ, രാജേന്ദ്രൻ , സെക്രട്ടറി എ. ഹിജാസ്, ഡോ.മനീഷ് റഷീദ്, മുരളീധരൻ,ട്രഷറർ കുരുവിള ജോസഫ്,സനോഫർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഖേലോ - ഇന്ത്യ ദേശീയ ബീച്ച് സോക്കർ മത്സരങ്ങൾ നിയന്ത്രിക്കാനുള്ള റഫറീസ് പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റഫറീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സൽമാൻ പടപ്പനാലിനെ എം എൽ എ ആദരിച്ചു. സ്കോർ ലൈൻ ലയൺസ്, ടി കെ എം എൻജിനിയറിംഗ് കോളജ്,സീസാകൊല്ലം,രോഹിണി ഫുട്ബോൾ ക്ലബ്, ലക്കി സ്റ്റാർ ഫുട്ബോൾ ക്ലബ്, സ്കൈലാർക്ക് എഫ് സി, എന്നീ ക്ലബുകൾ എ ഡിവിഷനിൽ മത്സരിക്കും. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെമൂന്ന് ഗോളുകൾക്ക് സ്കോർ ലൈൻ എഫ് സി, ടി കെ എം എൻജിനീയറിംഗ് കോളജിനെ പരാജയപ്പെടുത്തി. ജില്ലാ സി ഡിവിഷൻ മത്സരങ്ങൾ ഇന്ന് അവസാനിക്കും .12 പോയിന്റുമായി പ്രാക്കുളം എഫ് സിയും കോസ്റ്റൽ റിക്രിയേഷൻ ക്ലബും തുല്യത പാലിക്കുന്നെങ്കിലും ഗോൾ ശരാശരിയിൽ പ്രാക്കുളം ഒന്നാം സ്ഥാനത്ത് തുടരുന്നു. ജില്ലാ ബി ഡിവിഷൻ മത്സരങ്ങൾ 10 ന് സമാപിക്കും.
സ്വാശ്രയ കർഷകസമിതി വാർഷിക പൊതുയോഗം നടത്തി
ഭാരതീപുരം: വി എഫ് പി സി കെ കുളത്തുപ്പുഴ - ഭാരതീപുരം സ്വാശ്രയ കർഷക സമിതിയുടെ ഇരുപതാം വാർഷിക പൊതുയോഗം നടന്നു.സമിതി പ്രസിഡന്റ് ബിജുമാത്യുവിന്റെ ആധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ സമിതിയുടെ 2024-25 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. വരവ്-ചെലവ് കണക്കുകൾ അംഗീകരിച്ചു. ജില്ലാ മാനേജർ ഷീജാമാത്യു ഉദ്ഘാടനം ചെയ്തു. മാർക്കറ്റിംഗ് മാനേജർ സരിത ബിന്ദു,ഡെപ്യൂട്ടി മാനേജർ ദിവ്യ വിശ്വനാഥ്, ട്രെയിനിംഗ് ഓഫീസർ ഷാജു തോമസ്, സമിതി പ്രസിഡന്റ് ബിജു മാത്യു, വൈസ് പ്രസിഡന്റ് ലളിത, ട്രഷറർ അനിൽ കുമാർ, മുൻ പ്രസിഡന്റ് വിനോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
മുട്ടറ-മരുതിമലയിൽ സാഹസിക ടൂറിസം പദ്ധതി ഒരുക്കും: മന്ത്രി
കൊല്ലം: ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ മുട്ടറ - മരുതിമലയിൽ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന സഞ്ചാരികളെ ആകർഷിക്കാൻ സാഹസിക ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി കെ .എൻ .ബാലഗോപാൽ. സർക്കാരിന്റെബയോ ഡൈവേഴ്സിറ്റി ടൂറിസം പദ്ധതിയിൽപെടുത്തി മൂന്നര കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മരുതിമലയിൽ ആദ്യഘട്ടമായി നടപ്പാക്കുന്നതെന്നും പ്രാഥമിക പ്രവർത്തികൾക്ക് തുടക്കമിട്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭ അംഗീകാരം നൽകിയ പദ്ധതി പ്രകാരം റോക്ക് ക്ലൈമ്പിംഗ്, ടിക്കറ്റ് കൗണ്ടർ, ഫുഡ് കിയോസ്ക്ക്, വാഹന പാർക്കിംഗിനുള്ള സൗകര്യം, മലമുകളിൽ സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള കേന്ദ്രങ്ങൾ, വ്യൂവിംഗ് ഡെക്ക്, ശുചിമുറി ബ്ലോക്ക് എന്നിവ നിർമിക്കാൻ ഒരുങ്ങുകയാണ് ടൂറിസം വകുപ്പ്.പദ്ധതി പ്രദേശം സന്ദർശിച്ച മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ്എ .അഭിലാഷ്, ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
ജില്ലയിൽ പ്രദർശന വിപണന മേള: അന്തിമഘട്ട തയാറെടുപ്പ് വിലയിരുത്തി
കൊല്ലം: ആശ്രാമം മൈതാനത്ത് 11 ന് തുടങ്ങി 17ന് സമാപിക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയുടെ അന്തിമഘട്ട തയാറെടുപ്പ് വിലയിരുത്തി.മന്ത്രി കെ.എൻ.ബാലഗോപാൽ ജില്ലാതല അവലോകനയോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തിരുന്നു. നല്ലനാളെകള്‍ മുന്നില്‍കണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതും തുടരാന്‍ ഉദ്ദേശിക്കുന്നതും. നാളിതുവരെ യാഥാർഥ്യമാക്കിയ പദ്ധതികളുടെ നേര്‍ക്കാഴ്കള്‍, തുടരുന്നവയുടെ വിവരങ്ങള്‍, വരാനിരിക്കുന്ന വികസനപദ്ധതികള്‍ ഒക്കെയാണ് പ്രദര്‍ശനത്തിന്റെ കാതലെന്ന് മന്ത്രി പറഞ്ഞു. ലഹരിയുടെ പിടിയില്‍ നിന്ന് സമൂഹത്തെയാകെ പിന്തിരിപ്പിക്കാനുള്ള ദൗത്യം സഗൗരവം നടപ്പിലാക്കുകയാണ് സര്‍ക്കാരെന്നും ബാല ഗോപാൽ പറഞ്ഞു. ഇതിനായി നാടൊട്ടുക്ക് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. വാര്‍ഷികാഘോഷവേളയിലും പ്രത്യേക പ്രാധാന്യത്തോടെ സന്ദേശങ്ങള്‍ നല്‍കുകയാണ്. 17ന് എല്ലാ പഞ്ചായത്തുകളിലും വൈകുന്നേരം ലഹരിക്കെതിരെ സന്ദേശമുയര്‍ത്തുന്ന പരിപാടി നടത്തണം. ചെറുറാലികള്‍ സംഘടിപ്പിച്ച് പഞ്ചായത്തുകേന്ദ്രങ്ങളില്‍ ഒത്തുകൂടി പ്രതിജ്ഞയെടുത്ത് ദീപം തെളിയിക്കുന്ന രീതിയിലാണ് നടത്തേണ്ടത്. പഞ്ചായത്ത് വകുപ്പും ജനപ്രതിനിധികളും ഇതിനായി മുന്‍കൈയെടുക്കണം. എന്റെ കേരളം പരിപാടിയുടെ സമാപന വേദിയില്‍ ലഹരിക്കെതിരെ പ്രതിജ്ഞയും എന്‍. എസ് ആശുപത്രി സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടി ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷനായി. സബ്കളക്ടര്‍ നിഷാന്ത് സിഹാര, റൂറല്‍ പോലിസ് മേധാവി സാബു മാത്യു, എ ഡി എം ജി. നിര്‍മല്‍ കുമാര്‍, ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.വി.പി.ജഗതിരാജ്, കെ. എസ്. ശൈലേന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, മറ്റുജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സിപിഐ കുളത്തൂപ്പുഴ വെസ്റ്റ് ലോക്കൽ സമ്മേളനം സമാപിച്ചു
കുളത്തൂപ്പുഴ: കിഴക്കൻ മലയോര മേഖലയായ കുളത്തൂപ്പുഴയിൽ സർക്കാർ അഗ്നി രക്ഷാ കേന്ദ്രം അനുവദിച്ചെന്ന് എംഎൽഎ അറിയിച്ചിട്ടും ഭൂമി നൽകാൻ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് തയാറാകാത്ത സാഹചര്യമാണെന്ന് സിപിഐ വെസ്റ്റ് ലോക്കൽ പ്രതിനിധി സമ്മേളനം ആരോപിച്ചു. സി പി ഐ കുളത്തൂപ്പുഴ വെസ്റ്റ് ലോക്കൽ സമ്മേളനം തിങ്കൾകരിക്കത്ത് ചേർന്നു .സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.സി.ജോസ് ഉദ്ഘാടനം ചെയ്തു. കെ. എം .അജ്മൽ,സുമേഷ്, ബിന്ധുശിവദാസ്, എന്നിവർ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത് . അൻസിയ സനൂബ് അനുശോചന പ്രമേയവും, ദീപാലക്ഷ്മി രക്തസാക്ഷി പ്രമേയവും, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി .ജെ .രാജൂ പ്രവർത്തന രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ,എസ് .സന്തോഷ്,കെ .അനിൽ കുമാർ,ഡോൺ. വി .രാജ്,റ്റി .തുഷാര എന്നിവർ പ്രസംഗിച്ചു ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പി. സഹദേവനെ സമ്മേളനത്തിൽ ഐക്യകണ്ഠമായി തെരഞ്ഞെടുത്തു.
ഓപറേഷന് സിന്ദൂറിനെ രാജ്യം ഒന്നടങ്കം പിന്തുണയ്ക്കും: എന്‍.കെ.പ്രേമചന്ദ്രന് എംപി
കൊല്ലം : നിരപരാധികളെ നീചമായി കൊലചെയ്ത പഹല്‍ഗാമിലെ അതിര്‍ത്തി കടന്നുളള ഭീകരാക്രമണത്തിന് ഇന്ത്യ നല്കിയ ശക്തമായ തിരിച്ചടി ഓപറേഷന് സിന്ദൂറിനെ രാജ്യം ഒന്നടങ്കം പിന്തുണയ്ക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം പി. ഭീകരവാദികള്‍ക്കും തീവ്രവാദികള്‍ക്കും പരിശീലനം നല്കുന്ന പാകിസ്ഥാനിലെ കേന്ദ്രങ്ങള്‍ തെരഞ്ഞുപിടിച്ച് തകര്‍ത്ത ഇന്ത്യയുടെ നിലപാട് ആഗോളതലത്തില്‍ ഭീകരാക്രമണത്തിനെതിരെ പ്രഖ്യാപിച്ചിട്ടുളള നിലപാടിന്റെ ഭാഗമാണ്. ഭീകരവാദികളെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും അമര്‍ച്ച ചെയ്യുവാന്‍ ബാധ്യതയുളള പാകിസ്ഥാന് അവരെ പ്രോത്സാഹിപ്പിക്കുകയും അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി നിരപരാധികളെ കൊല ചെയ്യുകയും ചെയ്തത് പൊറുക്കാനാവാത്ത ക്രൂരതയാണ്. ഭീകരവാദികളെ എത്ര സുരക്ഷിത കേന്ദ്രങ്ങളില്‍ ഒളിപ്പിച്ചാലും ഇന്ത്യയുടെ മണ്ണില്‍ നിന്നു കൊണ്ടു തന്നെ അതിനെ തകര്‍ക്കാനുളള ആര്‍ജവം രാജ്യത്തിനുണ്ടെന്നുളളത് വ്യക്തമാക്കുന്നതാണ് ഓപറേഷന് സിന്ദൂര്‍ എന്ന് എന്‍.കെ. പ്രേമചന്ദ്രന് പറഞ്ഞു. ഭീകരവാദത്തിനെതിരെ രാജ്യം സ്വീകരിക്കുന്ന പ്രതിരോധ പ്രത്യാക്രമണ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതാപൂർവം ഒറ്റക്കെട്ടായി പങ്കാളികളാവുക എന്ന ദൗത്യമാണ് ഏറ്റെടുക്കേണ്ടത്. യുദ്ധം പ്രശ്ന പരിഹാരമായി കാണുന്നില്ല. എങ്കിലും ഭീകരവാദത്തിനെതിരെ ഇന്ത്യ സ്വീകരിച്ചു വരുന്ന പ്രതിരോധ പ്രത്യാക്രമണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരേണ്ടിവരുമെന്നുളളത് അനിവാര്യമാണ്. ഭീകരവാദത്തേയും അതിര്‍ത്തി കടന്നുളള തീവ്രവാദ പ്രവര്‍ത്തനങ്ങളെയും രാജ്യം വച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഓപ്പറേഷന് സിന്ദൂര്‍ നല്‍കുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
കെഎസ്ആർടിസി ബസുകളിൽ സീറ്റ് സംവരണത്തിൽ വിവേചനമില്ല: മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം : കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് വേണ്ടി മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതിൽ വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത. പ്രത്യേക പഠനങ്ങൾക്കും സ്ത്രീകൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ വിശദമായി പരിഗണിച്ച ശേഷവുമാണ് സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സ്ത്രീകൾക്ക് മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത് വിവേചനമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.ഗതാഗതവകുപ്പ് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 1989 ലെ കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ ചട്ടം 259(1) പ്രകാരമാണ് കെഎസ്ആർടിസി ബസുകളിൽ മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് വിവേചനമല്ല. വിവിധ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ ഒഴികെയുള്ളവയിൽ മറ്റ് യാത്രക്കാർക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. കരുനാഗപ്പള്ളി സ്വദേശി ഇ.ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
കൊട്ടാരക്കര വൈദിക ജില്ലയിൽ അൽമായ ദിനം ആചരിച്ചു
കൊട്ടാരക്കര: മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിഭദ്രാസനം കൊട്ടാരക്കര വൈദിക ജില്ലയിൽ കിഴക്കേത്തെരുവ് ഹോളി ട്രിനിറ്റി ദേവാലയത്തിൽ അൽമായ ദിനം ആചരിച്ചു. പുത്തൂർ രുപതാധ്യക്ഷൻ ഗീവർഗീസ് മാർ മക്കാറിയോസ്, ആത്മീയ ഉപദേഷ്ടാവ് ഗീവർഗീസ് നെടിയത്ത് റമ്പാൻ, ഫാ.ബോവസ് മാത്യു, ഫാ.ജോൺ കുറ്റിയിൽ, റജിമോൻ വർഗീസ്, കെ.ജി.അലക്സ്, ഫാ. ഹാനോക്ക് സജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
കൊല്ലത്തിന്റെ മീന്വിഭവങ്ങളുമായി കുടുംബശ്രീയുടെ പ്രീമിയം കഫെ
കൊല്ലം: കൊല്ലത്തിന്റെ രുചിയെന്ന് പേരുകേട്ട മീന്‍വിഭവങ്ങള്‍ പ്രീമിയം സൗകര്യങ്ങളോടെ കുറഞ്ഞവിലയ്ക്ക് കിട്ടുന്ന പ്രിമിയം കഫെ പന്മന ഗ്രാമപഞ്ചായത്തിലേക്കും എത്തി. കുടുംബശ്രീ ശൃംഖലയുടെ ഭാഗമായി തുടങ്ങിയ ജില്ലയിലെ ആദ്യസംരംഭം മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഫുഡ്സ്പോട്ടായി മേഖലയെ മാറ്റിയെടുക്കാന്‍ സഹായകമായ പ്രിമിയം കഫെ, പ്രധാനമായും മീന്‍വിഭവങ്ങള്‍ക്ക് ആണ് പ്രാമുഖ്യം നല്‍കുന്നത്. 80 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ഈ സംരംഭം അത്രതന്നെയാളുകള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.വെജ്-നോണ്‍വെജ് സദ്യ, ബിരിയാണി, അറേബ്യന്‍-ചൈനീസ് വിഭവങ്ങളും ഫാസ്റ്റ് ഫുഡും പ്രീമിയം കഫെയിലുണ്ട്. അഷ്ടമുടി പ്രാച്ചിക്കറി, കണമ്പ്, മപ്പാസ്, കല്ലുമേകായ്, അഷ്ടമുടി കരിമീന്‍ പൊള്ളിച്ചത്, ചിപ്പി റോസ്റ്റ്, കണവ , ചെമ്മീന്‍ മല്‍ഹാര്‍, നാലു തരം മീനും കൊഞ്ചും ഞണ്ടും ഉള്‍പ്പെടുന്ന കഫെ സ്പെഷലായ ദേശിംഗനാട് മീന്‍ സദ്യ എന്നിവയാണ് പ്രീമിയം കഫേ പ്രത്യേകമായി തയാറാക്കുന്നത്. സുജിത് വിജയന്‍പിള്ള എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ഡോ. പി .കെ .ഗോപന്, മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീകല, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. സി.പി. സുധീഷ് കുമാര്‍, എസ്. സോമന്, ചവറ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സീനത്ത്, പന്മനഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജീവ് കുഞ്ഞുമണി, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ആര്. വിമല്‍ചന്ദ്രന്‍, സിഡിഎസ് അധ്യക്ഷ രമ്യ സുനിത്, എ. അനീസ, ആര്. രതീഷ്, ജില്ലാ പ്രോഗ്രാം മാനേജര്‍ വിഷ്ണു പ്രസാദ്, ബി. ഉന്മേഷ്, കുടുംബശ്രീ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പഞ്ചായത്തംഗങ്ങൾക്ക് പ്രതിഫലവും ജീവനക്കാർക്ക് ശമ്പളവും കിട്ടിയില്ല
ചാത്തന്നൂർ: ഗ്രാമപഞ്ചായത്തംഗങ്ങളുടെ കഴിഞ്ഞ മാസത്തെ പ്രതിഫലവും ജീവനക്കാർക്ക് ശമ്പളവും കിട്ടിയില്ല. തനത് ഫണ്ട് ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. തുച്ഛമായ പ്രതിദിന വേതനത്തിൽ ജോലി ചെയ്യുന്ന ക്ലീനിംഗ് തൊഴിലാളികൾക്ക് പോലും ശമ്പളം കൊടുക്കാനായിട്ടില്ല.ചാത്തന്നൂർ പഞ്ചായത്തിലാണ് ശമ്പളവും വേതനവും മുടങ്ങിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ സംഭവിച്ചതെന്ന് മുതിർന്ന മുൻ ഗ്രാമപഞ്ചായത്തംഗങ്ങൾ ചൂണ്ടിക്കാട്ടി. വിരമിക്കാറായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അവധി എടുത്തു പോയിരിക്കുകയാണ്. പകരം ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറി നിസഹായാവസ്ഥ പ്രകടിപ്പിക്കുകയാണ്. അദ്ദേഹം ട്രെയിനിംഗിലുമാണ്. തനത് ഫണ്ട് ഇല്ലാത്തത് കൊണ്ടാണ് പ്രതിഫലവും വേതനവും മുടങ്ങിയതെന്ന് ഗ്രാമപഞ്ചായത്ത് ബി ജെ പി പാർലമെന്ററി പാർട്ടി ലീഡർ ആർ. സന്തോഷ് പറഞ്ഞു. 350 രൂപ ദിവസ വേതനത്തിന് ജോലി എടുക്കുന്ന ക്ലീനിംഗ് തൊഴിലാളികൾക്ക് പോലും അത് നല്കാൻ കഴിയാത്തത് പരമകഷ്ടമാണ്. അവരുടെ വേതനം ഉടൻ എങ്ങനെയും വിതരണം ചെയ്യണമെന്നും സന്തോഷ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തിൽ തനത് ഫണ്ടായി ഒരു കോടിയിലധികം രൂപയുണ്ടെന്നും അത് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും ഭരണപക്ഷമായ സി പി എമ്മിന്റെ മുതിർന്ന അംഗം പറഞ്ഞു. പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യുന്നതിന്റെ സാങ്കേതിക തടസമാണ് തന്നത് ഫണ്ട് എടുക്കാൻ കഴിയാത്തതിന് കാരണം. സർക്കാർ തയാറാക്കിയ പുതിയ സോഫ്റ്റ്വെയറിൽ നാഷണലൈസ്ഡ് ബാങ്കുകളെയും ഷെഡ്യൂൾഡ് ബാങ്കുകളെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സഹകരണ ബാങ്കുകളെ കൂടി ഉൾപ്പെടുത്തുമെന്നും അതോടെ പ്രശ്നത്തിന് പരിഹാരമാവുമെന്നും മുൻപഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന റ്റി. ദിജു പറഞ്ഞു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്
Kerala
2
ഇന്ത്യൻ പ്രഹരം; വിറങ്ങലിച്ച് പാക്കിസ്ഥാൻ
National
3
സംഘർഷം അവസാനിപ്പിക്കണം, എന്തു സഹായത്തിനും ഞാനുണ്ട്: ട്രംപ്
International
4
ലെക്സസ് ഇന്ത്യ എല്‍എം 350 എച്ച് ബുക്കിംഗ് വീണ്ടും ആരംഭിച്ചു
Business
5
ആഴ്സണലിനെ കീഴടക്കി പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ ഫൈനലില്‍
Sports
ADVERTISEMENT
LATEST NEWS
പാക്കിസ്ഥാൻ മിസൈൽ അവശിഷ്ടങ്ങൾ പഞ്ചാബിൽ കണ്ടെത്തി
നിപ ബാധിച്ച സ്ത്രീ ഗുരുതരാവസ്ഥയിൽ; സമ്പർക്കപട്ടികയിൽ 49 പേർ
മധ്യപ്രദേശിൽ പോലീസ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി
കനത്ത ഷെല്ലാക്രമണം; പഞ്ചാബില്‍ 200ല്‍ അധികം മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയില്‍
ഇന്ത്യ-പാക് സംഘർഷം; ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി
ADVERTISEMENT
ADVERTISEMENT