ആ​ൺ​മ​ക്ക​ളു​പേ​ക്ഷി​ച്ച വ​യോ​ധി​ക​യ്ക്ക് സ്നേ​ഹാ​ശ്ര​മ​ത്തി​ൽ അ​ഭ​യം
Tuesday, September 27, 2022 10:59 PM IST
പാ​രി​പ്പ​ള്ളി :ആ​ൺ മ​ക്ക​ളാ​യ മൂ​ന്ന് പേ​രും ഉ​പേ​ക്ഷി​ച്ച വി​ധ​വ​യാ​യ വ​യോ​ധി​ക​യെ വേ​ള​മാ​നൂ​ർ ഗാ​ന്ധി ഭ​വ​ൻ സ്നേ​ഹാ​ശ്ര​മം ഏ​റ്റെ​ടു​ത്തു.
നാ​വാ​യ്ക്കു​ളം, വെ​ട്ടി​യ​റ, പു​ന്ന​മൂ​ട് ആ​ലും​മൂ​ട്ടി​ൽ ശ്രീ​മ​തി​യ്ക്കാ​ണ് സ്നേ​ഹാ​ശ്ര​മം അ​ഭ​യം ന​ല്കി​യ​ത്.
ശ്രീ​മ​തി​യു​ടെ​ഭ​ർ​ത്താ​വ് 22 വ​ർ​ഷം മു​ൻ​പ് മ​ര​ണ​പ്പെ​ട്ടു.​കൂ​ലി പ​ണി ചെ​യ്താ​ണ് മൂ​ന്നു ആ​ൺ​മ​ക്ക​ളേ​യും അ​വ​ർ വ​ള​ർ​ത്തി​യ​ത്.​വി​വാ​ഹി​ത​രാ​യ തോ​ടെ മൂ​ന്നു​പേ​രും അ​മ്മ​യെ ഉ​പേ​ക്ഷി​ച്ചു. രോ​ഗി​യാ​യ ശ്രീ​മ​തി​ക്ക് വെ​ട്ടി​യ​റ വു​ഡ് ലാ​ന്‍റി​ലെ ഷി​ബി​ലി​യാ​ണ് അ​ഭ​യം ന​ൽ​കി​യ​ത്.​ നാ​വാ​യ്ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി​ ര​വീ​ന്ദ്ര​ന്‍റെ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു​വി​ന്‍റെ​യും ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ശ്രീ​മ​തി​യു​ടെ സം​ര​ക്ഷ​ണം സ്നേ​ഹാ ​ശ്ര​മം ഏ​റ്റെ​ടു​ത്ത​ത്.
കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ .​ജെ.​ജി​ഹാ​ദ്, നാ​വാ​യ്ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റീ​നാ ഫൈ​സ​ൽ, അ​രു​ൺ​കു​മാ​ർ എ​ന്നി​വ​രാ​ണ് ശ്രീ​മ​തി​യെ​സ്നേ​ഹാ​ശ്ര​മ​ത്തി​ലെ​ത്തി​ച്ച​ത്.​ സ്നേ​ഹാ​ശ്ര​മ​ത്തി​ലെ അ​മ്മ​മാ​ർ ശ്രീ​മ​തി​യെ സ്വീ​ക​രി​ച്ചു.​ സ്നേ​ഹാ​ശ്ര​മം ചെ​യ​ർ​മാ​ൻ ബി.​പ്രേ​മാ​ന​ന്ദ്, പ​ത്മാ​ല​യം ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ , തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ൻ പി​ള്ള, പി.​എം.​രാ​ധാ​കൃ​ഷ്ണ​ൻ, ബി.സു​നി​ൽ​കു​മാ​ർ, കെ.​എം.​രാ​ജേ​ന്ദ്ര​കു​മാ​ർ, ആ​ർ.​ഡി.​ലാ​ൽ, ആ​ല​പ്പാ​ട്ട് ശ​ശി​ധ​ര​ൻ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.