കേ​ര​ഫെ​ഡി​ന്‍റെ വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണം വേ​ഗ​ത്തി​ലാ​ക്കണം: വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ
Monday, September 26, 2022 11:25 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : കേ​ര​ഫെ​ഡി​ന്‍റെ വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ഫെ​ഡ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ഡീ​ല​ർ​ഷി​പ്പ് ന​ൽ​കു​ന്ന​തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് മാ​ർ​ക്ക​റ്റിം​ഗ് രം​ഗം ശ​ക്തി​പ്പെ​ടു​ത്തി കേ​ര​ഫെ​ഡ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സി​ഐ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി എ ​അ​നി​രു​ദ്ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി ​ആ​ർ വ​സ​ന്ത​ൻ അ​ധ്യ​ക്ഷ​നാ​യി.​ ഗി​രീ​ഷ് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും അ​നി​ൽ​കു​മാ​ർ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. സി​പിഎം ഏ​രി​യ സെ​ക്ര​ട്ട​റി പി ​കെ ജ​യ​പ്ര​കാ​ശ്, സി​ഐ​ടി​യു ഏ​രി​യ പ്ര​സി​ഡന്‍റ് വി ​ദി​വാ​ക​ര​ൻ, ഡി ​രാ​ജ​ൻ, ബി ​കൃ​ഷ്ണ​കു​മാ​ർ, പി ​എ​സ് സ​ലീം, സ​ദാ​ന​ന്ദ​ൻ, ജെ ​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളായി പി ​ആ​ർ വ​സ​ന്ത​ൻ ( പ്ര​സി​ഡ​ന്‍റ്), പി ​ജി വി​ജ​യ​കു​മാ​ർ (വ​ർ​ക്കിം​ഗ് പ്ര​സി​ഡന്‍റ്), സ​തീ​ശ​ൻ, അ​നി​ൽ​കു​മാ​ർ ,രൂ​പേ​ഷ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജെ ​ര​വീ​ന്ദ്ര​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), കെ ​മോ​ഹ​ന​ൻ, ഗി​രീ​ഷ്, പി ​കെ പ്ര​സ​ന്ന​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ ​അ​നി​ൽ​കു​മാ​ർ (ട്ര​ഷ​റ​ർ) എന്നിവരെ തെരഞ്ഞെടുത്തു.