ഉ​ത്സ​വ​മേ​ഖ​ലയായി പ്രഖ്യാപിച്ചു
Sunday, September 25, 2022 11:20 PM IST
കൊല്ലം: ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ ക്ഷേ​ത്ര​ത്തി​ലെ കാ​ള​കെ​ട്ട് മ​ഹോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് ക്ഷേ​ത്ര​ത്തി​ന് മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ത്സ​വ​മേ​ഖ​ല​യാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ പ്ര​ഖ്യാ​പി​ച്ചു.
കോ​വി​ഡ് മാ​ന​ദ​ണ്ഡം, ഹ​രി​ത​ച​ട്ടം എ​ന്നി​വ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ലം​ഘ​നം, ശ​ബ്ദ-​പ​രി​സ​ര മ​ലി​നീ​ക​ര​ണം എ​ന്നി​വ​യ്‌​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ക്ര​മ​സ​മാ​ധാ​ന​പാ​ല​നം, ഗ​താ​ഗ​ത നി​യ​ന്ത്ര​ണം എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​മാ​യ പോലീ​സ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും.
അ​ന​ധി​കൃ​ത മ​ദ്യ​വി​ല​പ്പ​ന, ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം എ​ന്നി​വ ത​ട​യു​ന്ന​തി​ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ചു​മ​ത​ല ന​ല്‍​കി.

വോ​ക്ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യു

കൊല്ലം: തേ​വ​ല​ക്ക​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ താ​ത്കാ​ലി​ക​മാ​യി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ക്കു​ന്നു. അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 29ന് ​രാ​വി​ലെ 10 ന് ​തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ വോ​ക്ക്-​ഇ​ന്‍-​ഇ​ന്‍റര്‍​വ്യൂ​വി​ല്‍ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍ - 9496041797.