നൂ​റി​ന്‍റെ നി​റ​വി​ല്‍ മു​ട്ട​റ സ്‌​കൂ​ള്‍; ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും
Sunday, September 25, 2022 11:18 PM IST
കൊല്ലം: മു​ട്ട​റ സ​ര​സ്വ​തി വി​ലാ​സം ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ആ​ന്‍​ഡ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. രാ​വി​ലെ 11ന് ​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ ഡാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​നാ​കും. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ശ്രീ വാ​സു​ദേ​വ​ന്‍ പി​ള്ള ലോ​ഗോ പ്ര​കാ​ശ​ന​വും നി​ര്‍​വഹി​ക്കും.

1920 ല്‍ ​മു​ട്ട​റ സ​ര​സ്വ​തി വി​ലാ​സം വെ​ര്‍​ണാ​ക്കു​ല​ര്‍ പ്രൈ​മ​റി സ്‌​കൂ​ള്‍ എ​ന്ന പേ​രി​ലാ​ണ് ആ​രം​ഭി​ച്ച​ത്. മു​ട്ട​റ തോ​ട്ടു​പു​റ​ത്തു എം. ​നാ​രാ​യ​ണ​പി​ള്ള​യാ​യി​രു​ന്നു സ്‌​കൂ​ള്‍ സ്ഥാ​പ​ക​ന്‍. ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ടിടിസി, ബി.​എ​ഡ്. തു​ട​ങ്ങി​യ പ്രഫ​ഷ​ണ​ല്‍ കോ​ഴ്സു​ക​ളു​ള്‍​പ്പെ​ടെ ന​ട​ത്താ​ന്‍ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​മു​ള്ള സ്‌​കൂ​ളി​നെ, പ്രീ-​പ്രൈ​മ​റി​മു​ത​ല്‍ ബി​രു​ദ​ത​ലം​വ​രെ ഒ​രു​മി​ക്കു​ന്ന കാം​പ​സാ​യി മാ​റ്റു​ക​യെ​ന്ന​താ​ണ് ശ​താ​ബ്ദി​യി​ല്‍ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മാ​ണാ​നു​മ​തി ല​ഭി​ച്ച ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി കെ​ട്ടി​ട​വും കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ക്കു​ന്ന ബ​ഹു​നി​ല മ​ന്ദി​ര​വും പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ സ്‌​കൂ​ളി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടും.​ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ല്‍ അ​റി​വി​ന്‍റെ വെ​ളി​ച്ചം പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 1920-ല്‍ ​ആ​രം​ഭി​ച്ച സ്‌​കൂ​ളി​ല്‍, 82-ല്‍ ​ഹൈ​സ്‌​കൂ​ളും 89-ല്‍ ​വിഎ​ച്ച്എ​സ്ഇയും 2004-ല്‍ ​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യും അ​നു​വ​ദി​ച്ചു. ആ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ള്‍ പ​രീ​ക്ഷാ​വി​ജ​യ​ങ്ങ​ളി​ലും മു​ന്നി​ലാ​ണ്.

ശ​താ​ബ്ദി മ​ന്ദി​ര നി​ര്‍​മാ​ണം, സെ​മി​നാ​റു​ക​ള്‍, ക​ലാ സാം​സ്‌​്കാ​രി​ക പ​രി​പാ​ടി​ക​ള്‍, സ്‌​കൂ​ള്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​മെ​ന്ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. ശ്രീ​നി​വാ​സ​ന്‍, വിഎ​ച്ച്എ​സ്ഇ പ്രി​ന്‍​സി​പ്പാ​ള്‍ വി. ​പ്രി​യ, ഹെ​ഡ്മി​സ്ട്ര​സ് കെ.​ഐ സൂ​സ​മ്മ, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് ജി.​പി സ​ജി​ത്കു​മാ​ര്‍, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ബി.​എ​സ് ശാ​ന്ത​കു​മാ​ര്‍, എ. ​അ​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.