ദേശീയപാത; ആ​നു​കൂ​ല്യം എ​ത്ര​യും പെ​ട്ടെ​ന്ന് വി​ത​ര​ണം ചെ​യ്യണം
Saturday, September 24, 2022 11:32 PM IST
ൊ​കൊല്ലം : ദേ​ശീ​യ​പാ​ത 66 കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട വാ​ട​ക​ക്കാ​രാ​യ വ്യാ​പാ​രി​ക​ള്‍​ക്കു​ള്ള ആ​നു​കൂ​ല്യം എ​ത്ര​യും പെ​ട്ടെ​ന്ന് വി​ത​ര​ണം ചെ​യ്യണമെന്ന് യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ്സ് ചേം​ബ​ര്‍ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഭൂ​വു​ട​മ​ക​ള്‍​ക്ക് കോ​ടി​ക​ള്‍ വി​ത​ര​ണം ചെ​യ്ത​പ്പോ​ഴി​ല്ലാ​ത്ത കാ​ല​താ​മ​സം, വ്യാ​പാ​രി​ക​ള്‍​ക്ക് തു​ച്ഛ​മാ​യ തു​ക വി​ത​ര​ണം ചെ​യ്യു​മ്പോ​ള്‍ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​മൂ​ലം സൂ​ക്ഷ്മ​പ​രി​ശോ​ധ​ന എ​ന്ന കെ​ണി​യൊ​രു​ക്കി വ്യാ​പാ​രി​ക​ളു​ടെ ആ​നു​കൂ​ല്യം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പിക്കണം. ഈ ​മാ​സം 25 ന് ​ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലേ​ക്ക് ജി​ല്ല​യി​ല്‍ നി​ന്നും 25 പേ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ജാം​ബ​ഷി അ​ധ്യക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​സ്റ്റി​ന്‍ ബെ​ന്ന​ന്‍, ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജു.​എ​സ് , എ​സ്.​വി​ജ​യ​ന്‍, ഷി​ഹാ​ന്‍​ബ​ഷി, റെ​ജി ഫോ​ട്ടോ​പാ​ര്‍​ക്ക്, റൂ​ഷ.​പി.​കു​മാ​ര്‍, എം.​ഇ.​ഷെ​ജി, എം.​സി​ദ്ദി​ക്ക്, നാ​സ​റു​ദീ​ന്‍ നൈ​സ്, റെ​ഹിം മു​ണ്ട​പ്പ​ള്ളി, നി​ഹാ​ര്‍ വേ​ലി​യി​ല്‍, ബി​നു ആ​രോ​ണ്‍​സ് എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.