കൊ​ല്ല​ത്ത് വി​ജ്ഞാ​നോ​ത്സ​വം ന​വം​ബ​റി​ല്‍
Saturday, September 24, 2022 11:31 PM IST
കൊല്ലം: വി​ജ്ഞാ​നോ​ത്സ​വം ന​വം​ബ​റി​ല്‍ കൊ​ല്ല​ത്ത് ന​ട​ത്തു​ം. സാം​സ്‌​കാ​രി​ക​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സം​സ്ഥാ​ന സ​ര്‍​വ​വി​ജ്ഞാ​ന​കോ​ശം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഷോ​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​കാ​സം ക​ല​യു​ടെ മേ​ഖ​ല​യി​ല്‍ പ്ര​ക​ട​മാ​ക്കു​ന്ന പു​തു​സാ​ധ്യ​ത​ക​ള്‍ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് വി​ശ​ക​ല​നം ചെ​യ്യു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ആ​വി​ഷ്‌​ക​രി​ക്കു​ന്ന​ത്. സെ​മി​നാ​റു​ക​ള്‍, പു​സ്ത​ക​പ്ര​ദ​ര്‍​ശ​നം, പൊ​തു​സ​മ്മേ​ള​നം, ക​ലാ​പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു അ​ധ്യ​ക്ഷ​നാ​യി. സ​ര്‍​വ​വി​ജ്ഞാ​ന​കോ​ശം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​സി. എ​ഡി​റ്റ​ര്‍ ആ​ര്‍. അ​നി​രു​ദ്ധ​ന്‍, ഡി. ​സു​കേ​ശ​ന്‍, കെ.​ബി. മു​ര​ളീ​കൃ​ഷ്ണ​ന്‍, പി.​എ​ന്‍. മോ​ഹ​ന്‍​രാ​ജ്, എ​സ്. സു​ഭാ​ഷ്ച​ന്ദ്ര​ന്‍, കെ.​ജി. അ​ജി​ത്കു​മാ​ര്‍, പി.​ജെ. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, ചി​റ്റ​ടി ര​വി, ജി. ​രാ​ജ​ശേ​ഖ​ര​ന്‍, കൊ​ട്ടി​യം രാ​ജേ​ന്ദ്ര​ന്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ജ​ല​ജ​കു​മാ​രി, പി. ​പ്ര​വീ​ണ്‍, ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ എം.​വി. സ്മി​ത എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍: പ്ര​സ​ന്ന ഏ​ണ​സ്റ്റ് (ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍), കൊ​ല്ലം മ​ധു, കെ.​ബി. മു​ര​ളീ​കൃ​ഷ്ണ​ന്‍ (വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​ര്‍), ഡി. ​സു​കേ​ശ​ന്‍ (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍), കൊ​ട്ടി​യം രാ​ജേ​ന്ദ്ര​ന്‍, പി.​ജെ. ഉ​ണ്ണി​ക്കൃ​ഷ്ണ്‍ (ക​ണ്‍​വീ​ന​ര്‍​മാ​ര്‍).