റോ​ഡു​ക​ളു​ടെ സ്ഥി​തി​വി​വ​രം വി​ല​യി​രു​ത്തി ഉ​ദ്യോ​ഗ​സ്ഥ സം​ഘം ജി​ല്ല​യി​ല്‍
Thursday, September 22, 2022 10:34 PM IST
കൊല്ലം: മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ജി​ല്ല​യു​ടെ റോ​ഡു​ക​ളു​ടെ സ്ഥി​തി​വി​വ​രം പ​രി​ശോ​ധി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ സം​ഘം. റോ​ഡു​ക​ളു​ടെ നി​ല​വി​ലെ അ​വ​സ്ഥ, പു​രോ​ഗ​മി​ക്കു​ന്ന പ​ണി​ക​ളു​ടെ അ​വ​ലോ​ക​നം, പൂ​ര്‍​ത്തി​യാ​ക്കി​യ​വ​യു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന, ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് വി​ല​യി​രു​ത്തി​യ​ത്.
11 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വി​വി​ധ റോ​ഡു​ക​ള്‍ പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കി. കു​ണ്ട​റ​യി​ലെ മൂ​ന്ന് റോ​ഡു​ക​ള്‍, കു​ന്ന​ത്തൂ​ര്‍-​കൊ​ട്ടാ​ര​ക്ക​ര എ​ട്ട് വീ​തം, പ​ത്ത​നാ​പു​രം- 11, ച​ട​യ​മം​ഗ​ലം-​പു​ന​ലൂ​ര്‍ 10 വീ​തം, കൊ​ല്ലം- 13, ഇ​ര​വി​പു​രം എ​ട്ട്, ചാ​ത്ത​ന്നൂ​ര്‍ അ​ഞ്ച്, ച​വ​റ എ​ട്ട്, ക​രു​നാ​ഗ​പ്പ​ള്ളി- 20 ഉ​ള്‍​പ്പെ​ടെ 103 റോ​ഡു​ക​ളു​ടെ ത​ൽസ്ഥി​തി​യും നി​രീ​ക്ഷി​ച്ചു.
പൊ​തു​മ​രാ​മ​ത്ത് പാ​ലം നി​ര്‍​മാ​ണ വി​ഭാ​ഗം ചീ​ഫ് എ​ൻജി​നീ​യ​ര്‍ അ​ശോ​ക് കു​മാ​ര്‍, റോ​ഡ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ അ​ല​ക്സ് തോ​മ​സ്, മെ​യിന്‍റ​ന​ന്‍​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജി​നീ​യ​ര്‍ സു​രേ​ഷ് കു​മാ​ര്‍, കെ​എ​സ്ടി​പി സൂ​പ്ര​ണ്ടി​ങ് എ​ൻജി​നീ​യ​ര്‍ എ​സ്. ഹ​രീ​ഷ് എന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ല്‍.