കു​മ്പ​ളം സെ​ന്‍റ് മൈ​ക്കി​ൾ​സ് ദേ​വാ​ല​യത്തിൽ പാ​ദു​കാ​വ​ൽ തി​രു​നാ​ൾ നാ​ളെ മു​ത​ൽ
Thursday, September 22, 2022 10:34 PM IST
കുണ്ടറ: കൊ​ല്ലം രൂ​പ​ത​യി​ലെ കു​മ്പ​ളം സെ​ന്‍റ് മൈ​ക്കി​ൾ​സ് തീ​ർ​ഥാ​ട​ന ദേ​വാ​ല​ത്തി​ലെ പാ​ദു​കാ​വ​ൽ തി​രു​നാ​ൾ നാ​ളെ മു​ത​ൽ ഒ​ക്ടോ​ബ​ർ 2 വ​രെ ആ​ഘോ​ഷി​ക്കു​ന്നു. നാ​ളെ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ കൊ​ടി ഉ​യ​ർ​ത്തും.
ഫാ. ​സേ​വ്യ​ർ ലാ​സ​റി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി​യും ഫാ. ​ഇ​ർ​വി​ൻ ജെ​യി​സ് വ​ച​ന​പ്ര​ഘോ​ഷ​ണ​വും ഫാ. ​ജോ​യി മു​സോ​ളി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 25 - മു​ത​ൽ 29 വ​രെ വൈ​കു​ന്നേ​രം കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ​ധ്യാ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കൂ​ടാ​തെ കൗ​ൺ​സി​ലിം​ങ്ങ്, കു​മ്പ​സാ​രം എ​ല്ലാ ദി​വ​സ​വും ഉ​ണ്ടാ​കും. തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ പ്ര​ഭാ​ത, മ​ധ്യാ​ഹ്ന സാ​യാ​ഹ്ന ബ​ലി​ക​ളും എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​യ്ക്ക് സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഊ​രു​ചു​റ്റ് പ്ര​ദ​ക്ഷി​ണ​വും സ​മാ​പ​ന ദി​വ​സം മു​ൻ കൊ​ല്ലം ബി​ഷ​പ് ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വൃ​ബ​ലി​യും ഉ​ണ്ടാ​യി​രി​ക്കും. കൃ​ത​ജ്ഞ​താ ബ​ലി​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.