കാ​ഞ്ഞാ​വെ​ളി വി​ജ​യ​കു​മാ​റി​നെ നോ​ർ​പ്പ ആ​ദ​രി​ച്ചു
Thursday, September 22, 2022 10:34 PM IST
കൊ​ല്ലം: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ നോ​ർ​പ്പ​യു​ടെ (നോ​ൺ റ​സി​ഡ​ന്‍റ്സ് സൗ​ത്ത് പ​ര​വൂ​ർ അ​സോ​സി​യേ​ഷ​ൻ) ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ഹി​ത്യ​കാ​ര​ൻ കാ​ഞ്ഞാ​വെ​ളി വി​ജ​യ​കു​മാ​റി​നെ ആ​ദ​രി​ച്ചു. ക​ഴി​ഞ്ഞ 57വ​ർ​ഷ​ങ്ങ​ളാ​യി ക​ഥാ​കൃ​ത്ത്, ക​വി, ഗാ​ന​ര​ച​യി​താ​വ് എ​ന്നീ നി​ല​ക​ളി​ൽ ന​ൽ​കി​വ​രു​ന്ന സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ​ദ​രി​ച്ച​ത്.
1965 ജൂ​ലൈ​യി​ലെ 'കേ​ര​ള​ശ​ബ്ദ'​ത്തി​ൽ ആ​ദ്യ ര​ച​ന പ്ര​സി​ദ്ധീ​ക​രി​ക്കു​മ്പോ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​യി​രു​ന്നു. ക​ാന​റാ ബാ​ങ്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം 2012 ന​വം​ബ​റി​ൽ വി​ര​മി​ച്ചു. ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ ഇ​പ്പോ​ഴും എ​ഴു​തു​ന്നു.
പ​ര​വൂ​ർ കോ​ട്ട​പ്പു​റം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി.​എ​സ്. ജ​യ​ലാ​ൽ എം​എ​ൽ​എ പൊ​ന്നാ​ട ചാ​ർ​ത്തി ഉ​പ​ഹാ​ര​വും ന​ൽ​കി ആ​ദ​രി​ച്ചു.