വാ​യ​ന​ച്ച​ങ്ങാ​ത്തം’ തു​ട​ങ്ങി
Wednesday, August 17, 2022 10:59 PM IST
കൊല്ലം: കു​ട്ടി​ക​ളി​ല്‍ വാ​യ​നശീ​ലം വ​ള​ര്‍​ത്തു​ന്ന​തി​നും മാ​തൃ​ഭാ​ഷാ​പ​ഠ​നം അ​നാ​യാ​സ​മാ​ക്കു​ന്ന​തി​നു​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ‘വാ​യ​ന​ച്ച​ങ്ങാ​ത്തം’ പ​ദ്ധ​തി​ക്ക് കു​ള​ക്ക​ട​യി​ല്‍ തു​ട​ക്ക​മാ​യി. കു​ള​ക്ക​ട ബ്ലോ​ക്ക്‌​റി​സോ​ഴ്‌​സ് സെ​ന്‍റ​റി​ല്‍ കു​ള​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്് പി. ​ടി. ഇ​ന്ദു​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​ര്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി​യു​മു​ണ്ട്. വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് അം​ഗം എ​ന്‍. മോ​ഹ​ന​ന്‍ അ​ദ്ധ്യ​ക്ഷ​നാ​യി. കെ. ​ആ​ര്‍. അ​നി​ത, സ​ബീ​ന, എ. ​ഇ. ഒ. ​ഹ​രി​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

യു​വാ​ക്ക​ൾ പൊ​തു​ജ​ന​സേ​വ​ന സ​ന്ന​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണം

ചാ​ത്ത​ന്നൂ​ർ:​ യു​വാ​ക്ക​ൾ പൊ​തു​ജ​ന സേ​വ​നം ഊ​ന്നി​യു​ള്ള രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് ആ​ർ വൈ.​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ്‌ ഫെ​ബി സ്റ്റാ​ലി​ൻ അ​ഭി​പ്രാ​യ​പെ​ട്ടു.ആ​ർ​എ​സ്പി ആ​ദി​ച്ച​ന​ല്ലൂ​ർ ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​ത്ര ചി​കി​ത്സ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​കയാ​യി​രു​ന്നു അ​ദ്ദേ​ഹം.​ആ​ർ. എ​സ്. പി ​ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജെ. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.പ്ലാ​ക്കാ​ട് ടി​ങ്കു, ഷാ​ലു. വി. ​ദാ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.