ഗ്രാമീ​ണ മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തിന് വ്യ​വ​സാ​യ എ​സ്റ്റേ​റ്റു​ക​ള്‍ ഒരുങ്ങുന്നു
Friday, August 12, 2022 11:23 PM IST
കൊല്ലം: ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വി​ക​സ​ന കു​തി​പ്പ് ല​ക്ഷ്യ​മാ​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വ്യ​വ​സാ​യ എ​സ്റ്റേ​റ്റു​ക​ള്‍. പ​ത്ത​നാ​പു​രം മൂ​ല​ക്ക​ട വാ​ര്‍​ഡി​ല്‍ 80 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു നി​ര്‍​മിക്കു​ന്ന വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ന്‍റെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ.​ഡാ​നി​യേ​ല്‍ നി​ര്‍​വ​ഹി​ച്ചു.

വ്യ​വ​സാ​യ എ​സ്റ്റേ​റ്റു​ക​ളി​ലൂ​ടെ നൂ​ത​ന സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ച്ച് കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സാ​ധ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഇ​ട്ടി​വ, ത​ല​വൂ​ര്‍, പി​റ​വ​ന്തൂ​ര്‍, ക​ര​വാ​ളൂ​ര്‍, പൂ​യ​പ്പ​ള്ളി, നി​ല​മേ​ല്‍, ക​രീ​പ്ര, പി​റ​വ​ന്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റ് വ്യ​വ​സാ​യ എ​സ്റ്റേ​റ്റു​ക​ള്‍ ഒ​രു​ങ്ങു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​ലാ​ല്‍ അ​ദ്ധ്യ​ക്ഷ​യാ​യി. സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ന​ജീ​ബ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​നി​താ രാ​ജേ​ഷ്, പി. ​അ​ന​ന്തു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ആ​ന​ന്ദ​വ​ല്ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്.​തു​ള​സി, ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.