മ​ല​യോ​ര ഹൈ​വേ​ മ​ട​ത്ത​റ​യി​ല്‍ റോ​ഡ്‌ ഇ​ടി​ഞ്ഞു താ​ഴ്ന്നു
Thursday, August 11, 2022 11:33 PM IST
അ​ഞ്ച​ല്‍ : മ​ല​യോ​ര ഹൈ​വേ​യി​ല്‍ മ​ട​ത്ത​റ​യി​ല്‍ റോ​ഡ്‌ ഇ​ടി​ഞ്ഞു താ​ഴ്ന്നു. മ​ട​ത്ത​റ ജം​ഗ്ഷ​നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. പെ​രു​മ്പാ​വൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് ത​ടി​ക​യ​റ്റി എ​ത്തി​യ ലോ​റി റോ​ഡി​ന്‍റെ വ​ശ​ത്ത് നി​ര്‍​ത്തി​യി​ട്ട ശേ​ഷം ഡ്രൈ​വ​ര്‍ ചാ​യ​കു​ടി​ക്കാ​ന്‍ പോ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ട​യി​ല്‍ റോ​ഡ്‌ താ​ഴ്ന്നു കു​ഴി​യി​ല്‍ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഒ​രു വ​ശ​ത്തേ​ക്ക് ലോ​റി ച​രി​ഞ്ഞ​തോ​ടെ സ​മീ​പ​ത്തെ ക​ട​യു​ട​മ​ക​ള്‍ പരിഭ്രാ​ന്ത​രാ​യി. ലോ​റി ക​ട​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് മ​റി​യു​മെ​ന്ന സാ​ഹ​ച​ര്യം വ​ന്ന​തോ​ടെ ജെ.​സി​ബി അ​ട​ക്കം എ​ത്തി​ച്ചു ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ കു​ഴി​യി​ല്‍ നി​ന്നും ലോ​റി ക​യ​റ്റി എ​ടു​ക്കു​ക​യാ​യി​രു​ന്നു.
പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും സ്ഥ​ല​ത്ത് എ​ത്തി​. അ​തേ​സ​മ​യം റോ​ഡ്‌ നി​ര്‍​മാ​ണ​ത്തി​ലെ അ​പ​ക​ത​യാ​ണ് ഇ​ടി​ഞ്ഞു താ​ഴാ​ന്‍ കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

ഈ ​മേ​ഖ​ല​യി​ല്‍ അ​പ​ക​ട​വും നി​ത്യ​സം​ഭ​വ​മ​കു​ന്നു​ണ്ട്. ര​ണ്ട് മാ​സം മു​മ്പാ​ണ് പ്ര​ദേ​ശ​ത്തെ കെഎ​സ്ആ​ര്‍ടിസി ബ​സും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ന്‍​പ​തി​ല​ധി​കം​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്. ചെ​റു​തും വ​ലു​തു​മാ​യി നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ള്‍ അ​ധി​കൃ​ത​ര്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.