പെ​ൻ​ഷ​ൻ ച​ട്ട​ങ്ങ​ളു​ടെ ഭേ​ദ​ഗ​തി ഏ​ക​പ​ക്ഷീ​യ​മാ​യി അ​ടി​ച്ചേ​ൽ​പ്പി​ക്ക​രു​ത്: കെഎ​സ്എ​സ്പിസി
Tuesday, August 9, 2022 10:54 PM IST
കൊ​ല്ലം: സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി പെ​ൻ​ഷ​ൻ വാ​ങ്ങി​വ​രു​ന്ന പെ​ൻ​ഷ​ൻ​കാ​രു​ടെ മേ​ൽ കെഎ​സ്ആ​ർ ച​ട്ട​ങ്ങ​ൾ ഭേ​ത​ഗ​തി വ​രു​ത്തി പെ​ൻ​ഷ​നു മേ​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ധ​ന​വ​കു​പ്പി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്ക​രുതെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ (കെ.​എ​സ്.​എ​സ്.​പി.​സി) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
ച​ർ​ച്ച​യി​ലൂ​ടെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി നി​യ​മം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും, സ​ർ​വീ​സി​ലി​രി​ക്കെ അ​ഴി​മ​തി​യും കു​റ്റ​കൃ​ത്യ​വും ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പെ​ൻ​ഷ​ൻ ആ​യാ​ലും ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്തു ന​ട​പ​ടി തു​ട​രു​ന്ന​തി​ന് സം​ഘ​ട​ന എ​തി​ര​ല്ലെ​ന്നും പെ​ൻ​ഷ​ണേ​ഴ്സ് കൗ​ണ്‍​സി​ൽ സ​മ്മേ​ള​നം അറിയിച്ചു.
പെ​ൻ​ഷ​ൻ പ​രി​ഷ്ക്ക​ര​ണ കു​ടി​ശി​ക​യും ക്ഷാ​മ​ബ​ത്താ കു​ടി​ശി​ക​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഓ​ണ​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന ഉ​ത്സ​വ​ബ​ത്ത സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വ​ദി​ക്കു​ന്ന തു​ക​യ്ക്കു ത ​ത്തു​ല്യ​മാ​യി പെ​ൻ​ഷ​ൻ​കാ​ർ​ക്കും അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​ണ്‍​വ​ൻ​ഷ​ൻ മു​ൻ എംഎ​ൽഎ​യും സി.​പി.​ഐ. സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗ​വു​മാ​യ ആ​ർ. രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​കേ​ശ​ൻ ചൂ​ലി​ക്കാ​ട് സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും പ്ര​സി​ഡ​ന്‍റ് എ​ൻ. ശ്രീ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. എ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, ബി. ​വി​ജ​യ​മ്മ കെ. ​വി​നോ​ദ്കു​മാ​ർ, പി. ​ജ​യ​ച​ന്ദ്ര​ൻ, കെ. ​മോ​ഹ​ന​ൻ, ജി. ​ജ​ഗ​ദീ​ഷ് പ്ര​സാ​ദ്, വി. ​സു​ന്ദ​ര​ൻ, എ. ​ഇ​ബ്രാ​ഹിം​കു​ട്ടി, ജോ​സ് ഇ​ന്ന​സെ​ന്‍റ്, എ​ൻ. ജ​ഗ​ദ​മ്മ, കെ. ​മാ​ധ​വി​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.