കു​ണ്ട​റ പ​ള്ളി​മു​ക്ക് മു​ള​വ​ന റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചു
Monday, August 8, 2022 11:02 PM IST
കു​ണ്ട​റ: ദീ​ർ​ഘ​നാ​ളാ​യി ത​ക​ർ​ന്നു​കി​ട​ന്ന കു​ണ്ട​റ പ​ള്ളി​മു​ക്ക് മു​ള​വ​ന റോ​ഡി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചു. കു​ണ്ടും കു​ഴി​യു​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​ത്തീ​ർ​ന്ന റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്തു​ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര ആ​വ​ശ്യം ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ അം​ഗീ​ക​രി​ക്കേ​ണ്ടി വ​ന്ന​തി​നാ​ലാ​ണ് പു​ന​ർ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കേ​ണ്ടി വ​ന്ന​ത്. കു​ണ്ട​റ എം​എ​ൽ​എ പി​സി വി​ഷ്ണു​നാ​ഥി​ന്റെ അ​തീ​വ ജാ​ഗ്ര​ത​യും ശ്ര​മ​വും ഇ​തി​ന്റെ പി​ന്നി​ലു​ണ്ട്.
ന​വീ​ക​ര​ണ​ത്തി​ന്റെ റീ​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു മു​ൻ​പ് റോ​ഡി​ലെ കു​ഴി​ക​ൾ പൂ​ർ​ണ്ണ​മാ​യും നി​ക​ത്തി യാ​ത്ര ചെ​യ്യാ​ൻ പാ​ക​ത്തി​ന് റോ​ഡ് ന​ന്നാ​ക്കാ​ൻ എം​എ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.
കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ ര​ണ്ടാ​ഴ്ച​യ്ക്ക​കം ജോ​ലി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​രു​തു​ന്ന​താ​യി പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
നാ​ലു വ​ർ​ഷം മു​മ്പാ​ണ് കു​ണ്ട​റ മ​ൺ​ട്രോ​തു​രു​ത്ത് റോ​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. 40 ല​ക്ഷം രൂ​പ​യാ​ണ് ക​രാ​ർ തു​ക.
ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തി​ന് പൈ​പ്പ് ഇ​ടു​ന്ന​തി​നാ​യി കു​ത്തി​പ്പൊ​ളി​ച്ച 17 കി​ലോ​മീ​റ്റ​ർ റോ​ഡ് 23.9 കോ​ടി രൂ​പ ചെ​ല​വി​ൽ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​രാ​ർ. 11 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​യി​രു​ന്നു ഇ​തു​വ​രെ പൂ​ർ​ത്തീ​ക​രി​ച്ച​ത്.
സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി യാ​ക്കാ ത്ത​തി​നാ​ൽ ക​രാ​റു​കാ​ര​നെ ക​ഴി​ഞ്ഞ മെ​യ് 13ന് ​ചേ​ർ​ന്ന കി​ഫ്‌​ബി​യോ​ഗം ടെ​ർ​മി​നേ​റ്റ് ചെ​യ്തി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് റീ​ടെ​ൻ​ഡ​ർ വി​ളി​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് ജ​ല അ​തോ​റി​റ്റി വ​കു​പ്പു​ക​ൾ ത​മ്മി​ൽ ഏ​കോ​പ​നം ഇ​ല്ലാ​തി​രു​ന്ന​താ​ണ് പു​ന​ർ​നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കാ​ൻ കാ​ര​ണം. പി​സി വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ സ്ഥ​ല​ത്തെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി.