ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​താ കാ​മ്പ​യി​ന്‍ സെ​ക്യു​ല​ര്‍ ഫോ​റം ജി​ല്ലാത​ല യോ​ഗം
Wednesday, July 6, 2022 10:49 PM IST
കൊല്ലം: ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​താ കാ​മ്പ​യി​ന്‍ സെ​ക്കു​ല​ര്‍ ഫോ​റം ജി​ല്ലാ​ത​ല യോ​ഗം ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാം ​കെ. ഡാ​നി​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്നു.
ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​താ പ്ര​വ​ര്‍​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് യോ​ഗ​തീ​രു​മാ​നം. ഫീ​ല്‍​ഡു​ത​ല അ​വ​ലോ​ക​ന യോ​ഗം അ​താ​ത് ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്‍​മാ​ര്‍ ന​ട​ത്ത​ണം. പു​രു​ഷ​പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്ക​ണം. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍​ക്ക് ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല ന​ല്‍​കി.
വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ​യും ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അധ്യ​ക്ഷന്മാ​രു​ടെ​യും, ഉ​ദ്യോ​ഗ​സ്ഥന്മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ബ്ലോ​ക്ക്ത​ല​ത്തി​ല്‍ സ​ഹോ​ദ​ര്യ​ഫോ​റം അ​വ​ലോ​ക​നം ന​ട​ത്തും. പ​ഠ​ന​പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​കു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ സ​മ്പൂ​ര്‍​ണ ഭ​ര​ണ​ഘ​ട​നാ​സാ​ക്ഷ​ര​ത​യു​ള്ള പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​സൂ​ത്ര​ണ സ​മി​തി​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം എ​ന്നും നി​ര്‍​ദ്ദേ​ശി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍, കോ​ര്‍​പ്പ​റേ​ഷ​ന്‍ ത​ല ഫോ​റ​ങ്ങ​ളു​ടെ ക​ണ്‍​വീ​ന​ര്‍​മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
.