ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഗ​ര​സ​ഭ​യു​ടെ കൈ​ത്താ​ങ്ങ്
Tuesday, July 5, 2022 11:17 PM IST
കൊല്ലം: മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​വും കാ​ലി​വ​സ​ന്ത നി​ര്‍​മ്മാ​ര്‍​ജ​ന യൂ​ണി​റ്റും പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. മ​ല​യോ​ര മേ​ഖ​ല​യി​ലെ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കും അ​രു​മ​മൃ​ഗ​ങ്ങ​ളെ വ​ള​ര്‍​ത്തു​ന്ന​വ​ര്‍​ക്കും സ​ഹാ​യ​ഹ​സ്ത​വു​മാ​യി പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ വ​ട്ട​പ്പ​ട​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​വും കാ​ലി​വ​സ​ന്ത നി​ര്‍​മാ​ര്‍​ജ​ന യൂ​ണി​റ്റും പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം പി. ​എ​സ് സു​പാ​ല്‍ എം​എ​ല്‍എ നി​ര്‍​വ​ഹി​ച്ചു.
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക ക്ഷേ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൃ​ഗാ​ശു​പ​ത്രി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ണ്. ഇ​തോ​ടൊ​പ്പം ഒ​രു മൊ​ബൈ​ല്‍ ക്ലി​നി​ക് തു​ട​ങ്ങു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും എംഎ​ല്‍എ ​പ​റ​ഞ്ഞു. ഒ​രു ഡോ​ക്ട​റു​ടെ​യും അ​നു​ബ​ന്ധ സ്റ്റാ​ഫു​ക​ളു​ടെ​യും സേ​വ​ന​മാ​ണു​ള്ള​ത്. ക​ന്നു​കാ​ലി​ക​ള്‍, മ​റ്റു വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​മാ​യ കു​ത്തി​വ​യ്പു​ക​ളും മ​രു​ന്നു​ക​ളും ഇ​വി​ടെ ല​ഭി​ക്കും.
ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ നി​മ്മി എ​ബ്ര​ഹാം അ​ധ്യ​ക്ഷ​യാ​യി. വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി. ​പി ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ പു​ഷ്പ​ല​ത, ക​ന​ക​മ്മ, വ​സ​ന്ത ര​ഞ്ജ​ന്‍, അ​ന​സ്, ജ​യ​പ്ര​കാ​ശ്, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.