സ്ഥിരമായി ഇരുചക്ര വാഹനം മോഷണം നടത്തുന്ന സംഘം പോലീസ് പിടിയിൽ
Tuesday, July 5, 2022 11:17 PM IST
കൊ​ല്ലം: സ്ഥി​ര​മാ​യി ഇ​രു​ച​ക്ര വാ​ഹ​നം മോ​ഷ​ണം ന​ട​ത്തു​ന്ന മോ​ഷ്ടാ​ക്ക​ളെ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി. കൊ​റ്റം​ക​ര മാ​ന്പു​ഴ പ​ഴ​ഞ്ഞി​മേ​ല​തി​ൽ വീ​ട്ടി​ൽ കൈ​ലാ​സ്(22), തൃ​ക്കോ​വി​ൽ​വ​ട്ടം വി​ല്ലേ​ജി​ൽ, ചെ​റി​യേ​ല, മ​ഠ​ത്തി​വി​ള വീ​ട്ടി​ൽ അ​ഭി​ഷേ​ക്(20) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
കഴിഞ്ഞ മേയ് 27ന് കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ൻ​വ​ശം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ​ണം പോ​യ​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നും പ​രി​സ​ര​വും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ഇ​വ​രു​ടെ കൂ​ട്ടാ​ളി​യാ​യ ചു​ട​ല​മു​ത്തു​വി​നെ ചോ​ദ്യം ചെ​യ്യ്ത​തി​ൽ നി​ന്നു​മാ​ണ് മോ​ഷ​ണ​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. കൊ​ല്ലം ന​ഗ​ര​ത്തി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്ന് മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും മ​റ്റും മോ​ഷ​ണം ന​ട​ത്തു​ക​യും ഇ​ത്ത​ര​ത്തി​ൽ മോ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന​വ ആ​ക്രി​ക​ട​യി​ൽ എ​ത്തി​ച്ച് പൊ​ളി​ച്ച് വി​ൽ​ക്കു​ന്ന​താ​ണ് ഈ ​സം​ഘ​ത്തി​ന്‍റെ രീ​തി. തു​ട​ർ​ന്ന് വാ​ഹ​നം പൊ​ളി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യ ര​ണ്ട ്ആ​ക്രി​കട ഉ​ട​മ​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി​രു​ന്നു.
കൊ​ല്ലം എ​സി​പി ജി.​ഡി വി​ജ​യ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കൊ​ല്ലം ഈ​സ്റ്റ് എ​സ്എ​ച്ച്ഒ ആ​ർ ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ വൈ ​അ​ഷ​റ​ഫ്, ജെ​യിം​സ്, സിപി​ഒ സു​നി​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്്ത​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ ് ചെ​യ്തു.