ക​ന​ത്ത മ​ഴ​: തീ​ര​ദേ​ശം വെ​ള്ള​ക്കെ​ട്ടി​ൽ, വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം
Tuesday, July 5, 2022 11:12 PM IST
aക​രു​നാ​ഗ​പ്പ​ള്ളി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് തീ​ര​ദേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളും വീ​ടു​ക​ളും വെ​ള്ള​ക്കെ​ട്ടി​ലാ​യി. കു​ല​ശേ​ഖ​ര​പു​രം സം​ഘ​പ്പു​ര ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റ് ക​പ്പ​ല​ണ്ടി മു​ക്കി​നു സ​മീ​പം മ​ക്കാ​ട്ടു കി​ഴ​ക്ക​തി​ൽ സു​രേ​ഷി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​മാ​ണ് ഞാ​യ​റാ​ഴ്ച പെ​യ്ത മ​ഴ​യി​ൽ ത​ക​ർ​ന്നു വീ​ണ​ത്.​ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ സു​രേ​ഷി​ന്‍റെ ഭാ​ര്യ ര​ജ​നി ആ​ഹാ​രം പാ​കം ചെ​യ്തു കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.​ഈ സ​മ​യ​ത്ത് ഇ​വ​രു​ടെ മ​ക്ക​ൾ അ​ഭി​ഷേ​കും, അ​ഭേ​ദും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.
സു​രേ​ഷും ഭാ​ര്യ​യും മ​ക്ക​ളും കൂ​ടാ​തെ കാ​ഴ്ച​ശ​ക്തി ഇ​ല്ലാ​ത്ത അ​ച്ഛ​ൻ സു​കു​മാ​ര​നും, അ​മ്മ ല​ക്ഷ​്മി​ക്കു​ട്ടി​യും ഉ​ൾ​പ്പെ​ടെ ആ​റു​പേ​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.​അ​ഞ്ചു സെ​ന്‍റി​ൽ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ടു മു​റി​യു​ടെ ചു​വ​രു​ക​ളും വി​ണ്ട് വീ​ഴാ​റാ​യ നി​ല​യി​ലാ​ണ്. പ്രൈ​മ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു കു​ട്ടി​ക​ളു​മാ​യി ത​ക​ർ​ന്നു വീ​ഴാ​റാ​യ ഈ ​വീ​ട്ടി​ൽ എ​ങ്ങ​നെ ക​ഴി​യും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ സു​രേ​ഷും ഭാ​ര്യ ര​ജ​നി​യും.​
പ​ട്ടി​ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഇ​വ​ർ​ക്ക് വീ​ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും വസ്തു ഡേ​റ്റാ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ൽ വീ​ട് വെ​ക്കു​വാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.