കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു
Monday, July 4, 2022 10:56 PM IST
പു​ന​ലൂ​ർ: അ​ബ്കാ​രി ക്കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ ഭി​ത്തി​യി​ൽ ത​ല​യി​ടി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു.
തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ച​ന്തു എ​ന്നു വി​ളി​യ്ക്കു​ന്ന ലി​നു (30) ആ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. പു​ന​ലൂ​രി​ലെ പോ​ക്സോ കോ​ട​തി​യി​ൽ വി​ചാ​ര​ണ ക​ഴി​ഞ്ഞ് തി​രി​കെ പോ​കു​മ്പോ​ൾ പ്ര​തി പോ​ലീ​സു​കാ​രോ​ട് ബീ​ഡി ആ​വ​ശ്യ​പ്പെ​ട്ടു.
അ​ത് വാ​ങ്ങി​ക്കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള അ​മ​ർ​ഷ​മാ​ണ് ത​ല​യി​ടി​ച്ചു പൊ​ട്ടി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. പ​രി​ക്കേ​റ്റ ഇ​യാ​ളെ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.