വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ പ​നി വ്യാ​പ​ക​മാ​കു​ന്നു
Sunday, July 3, 2022 10:54 PM IST
ച​വ​റ : തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ ശ​ക്തി പ്രാ​പി​ച്ച​തോ​ടെ കു​ട്ടി​ക​ളു​ടെ ഇ​ട​യി​ല്‍ പ​നി പ​ട​രു​മ്പോ​ഴും ജാ​ഗ്ര​ത കു​റ​യു​ന്നു വെ​ന്ന് ആ​രോ​പ​ണം. സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ല്‍ കൊ​ച്ചു ക്ലാ​സ് മു​ത​ല്‍ പ​നി ബാ​ധി​ത​രാ​യി എ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ദി​വ​സ​വും കൂ​ടി വ​രു​ക​യാ​ണ്.​നേ​ര​ത്തെ പ​ല സ്‌​കൂ​ളു​ക​ളി​ലും ശ​രീ​ര ഊ​ഷ്മാ​വ് നോ​ക്കി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു കു​ട്ടി​ക​ളെ ക്ലാ​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ അ​തൊ​ന്നും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.
പ​നി ബാ​ധി​ത​രാ​യ കു​ട്ടി​ക​ള്‍ മ​റ്റ് കു​ട്ടി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ലൂ​ടെ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​വ​സ്ഥ​യാ​ണ്. പ​ഴ​യ​തു പോ​ലെ സ്‌​കൂ​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ശ​രീ​രോ​ഷ്മാ​വും മ​റ്റും പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷം ക്ലാ​സി​ല്‍ ഇ​രു​ത്തി​യാ​ല്‍ ഒ​രു പ​രി​ധി വ​രെ ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ സാ​ധി​ക്കും..​ ച​വ​റ മ​ണ്ഡ​ല​ത്തി​ലെ പ​ല സ്‌​കൂ​ളു​ക​ളി​ലും പ​ഴ​യ ജാ​ഗ്ര​ത കാ​ണി​ക്കു​ന്നി​ല്ലാ​യെ​ന്ന പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. .സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും ശ്ര​ദ്ധി​ച്ചാ​ല്‍ ഒ​രു പ​രി​ധി വ​രെ പ​നി ബാ​ധി​ക്കു​ന്ന​ത് ത​ട​യാ​നാ​കും എ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.