കെ.​സ​ദാ​ന​ന്ദ​ൻ വ​ക്കീ​ലി​ന്‍റെ ച​ര​മ​വാ​ർ​ഷി​കം ന​ട​ത്തി
Wednesday, June 29, 2022 11:10 PM IST
പ​ര​വൂ​ർ: പ​ര​വൂ​ർ എ​സ്എ​ൻ​വി ആ​ർ​സി ബാ​ങ്കി​ന്‍റേ​യും കെ ​സ​ദാ​ന​ന്ദ​ൻ സ്മാ​ര​ക സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ കെ.​സ​ദാ​ന​ന്ദ​ൻ വ​ക്കീ​ലി​ന്‍റെ നാ​ല്പ​താം ച​ര​മ വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി.
സം​സ്‌​ഥാ​ന ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ അം​ഗം കെ.​ജി.​ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ജ​ന​കീ​യ​മാ​ക്കി​യ സ​ഹ​കാ​രി​യാ​യി​രു​ന്നു എ​സ്എ​ൻ​വി​ആ​ർ​സി ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ കെ. ​സ​ദാ​ന​ന്ദ​ൻ വ​ക്കീ​ലെ​ന്ന്കെ.​ജി.​ര​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​തോ​ടൊ​പ്പം തി​രു​വി​താം​കൂ​റി​ൽ മ​ന്ദീ​ഭ​വി​ച്ചു​കി​ട​ന്ന സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഊ​ടും പാ​വും ന​ൽ​കി​യ സ​ഹ​കാ​രി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും കെ.​ജി.​ര​വി പ​റ​ഞ്ഞു.
എ​സ്എ​ൻ​വി​ആ​ർ​സി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് നെ​ടു​ങ്ങോ​ലം ര​ഘു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബാ​ങ്ക് സെ​ക്ര​ട്ട​റി എ. ​കെ മു​ത്തു​ണ്ണി, ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ബി.​സു​രേ​ഷ്, എ. ​ഷു​ഹൈ​ബ്, കെ.​സ​ദാ​ന​ന്ദ​ൻ, റ്റി.​ജി.​പ്ര​താ​പ​ൻ, വി.​പ്ര​കാ​ശ്, വി.​മ​ഹേ​ശ്വ​ര​ൻ, എ​സ്.​അ​ശോ​ക് കു​മാ​ർ, ഷൈ​നി​സു​കേ​ഷ്, പ്രി​ജി​ഷാ​ജി ഡി.​എ​ൻ.​ലോ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.