കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കും
Wednesday, June 29, 2022 11:10 PM IST
ച​വ​റ: കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ ഉ​ള്ള ക​ർ​ഷ​ക​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി കൃ​ഷി സി​ഞ്ചാ​യി യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം(​പി​എം​കെ​എ​സ് വൈ) ​വി​വി​ധ ത​രം കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ 50 ശ​ത​മാ​നം വ​രെ സ​ബ്സി​ഡി​യോ​ട് കൂ​ടി ല​ഭി​ക്കു​ന്ന​തി​നാ​യി ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ 11 മു​ത​ൽ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ക​ർ​ഷ​ക ര​ജി​സ്ട്രേ​ഷ​ൻ ക്യാ​മ്പ് ന​ട​ത്തു​ന്നു.
വി​വി​ധ കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ബ്സി​ഡി നി​ര​ക്കി​ൽ വാ​ങ്ങു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യം ക്യാ​മ്പി​ൽ ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ച​വ​റ കൃ​ഷി ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9400600844, 0476 - 2684917.

പു​ന​ലൂ​രി​ൽ വൈ​ദ്യു​തി മു​ട​ക്കം
പ​തി​വാ​കു​ന്നു

പു​ന​ലൂ​ർ: ന​ഗ​ര​ത്തി​ൽ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്നു. ദി​വ​സേ​ന നാ​ലും അ​ഞ്ചും ത​വ​ണ വ​രെ വൈ​ദ്യു​തി മു​ട​ങ്ങാ​റു​ണ്ട്. താ​ലൂ​ക്കാ​ശു​പ​ത്രി ജം​ഗ്ഷ​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ് ഇ​ത്ത​ര​ത്തി​ൽ വൈ​ദ്യു​തി മു​ട​ങ്ങാ​റു​ള്ള​ത്. നി​ര​വ​ധി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​വി​ടെ പ്ര​വ​ർ​ത്തി​യ്ക്കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ലെ അ​പ്ര​ഖ്യാ​പി​ത വൈ​ദ്യു​തി മു​ട​ക്ക​ത്തി​നെ​തി​രെ ജ​ന​ങ്ങ​ൾ അ​മ​ർ​ഷ​ത്തി​ലാ​ണ്. ഇ​തി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.