കുട്ടി​യെ കാ​ണാ​താ​യ സം​ഭ​വ​ം: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Tuesday, June 28, 2022 10:35 PM IST
അ​ഞ്ച​ൽ: ത​ടി​ക്കാ​ട്ടി​ൽ ര​ണ്ട് വ​യ​സു​ള്ള കു​ട്ടി​യെ കാ​ണാ​താ​യി മൂ​ന്നാ​ഴ്ച​യാ​കു​മ്പോ​ഴും തി​രോ​ധാ​ന​ത്തി​ന് പി​ന്നി​ലു​ള്ള യാ​ഥാ​ർ​ഥ്യം ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​നാ​യി​ട്ടി​ല്ല.
ഇ​തോ​ടെ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ നി​ജ​സ്ഥി​തി അ​റി​യാ​ന്‍ നാ​ട്ടു​കാ​ര്‍​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം തൗ​ഫീ​ഖ് ത​ടി​ക്കാ​ട്, കെ.​എ​സ്.​യു ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് എ​ന്നി​വ​ർ അ​ഞ്ച​ലി​ല്‍ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ പ​ത്തി​ന് വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് ത​ടി​ക്കാ​ട് ച​ണ്ണ​യ്ക്കാ​പൊ​യ്ക​യി​ൽ അ​ൻ​സാ​രി -ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ഫ്രാ​നെ കാ​ണാ​താ​കു​ന്ന​ത്. അ​ന്ന് രാ​ത്രി മു​ഴു​വ​ൻ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഞ്ച​ൽ പോ​ലീ​സ്, അ​ഗ്നി​ശ​മ​ന സേ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​മാ​കെ അ​രി​ച്ചു​പെ​റു​ക്കി​യി​ട്ടും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.
എ​ന്നാ​ല്‍ പു​ല​ർ​ച്ചെ ആ​റ​ര​യോ​ടെ വീ​ട്ടി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മ​ല​യി​ലെ റ​ബ​ർ​തോ​ട്ട​ത്തി​ൽ നി​ന്നും കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ൽ മ​ഴ​യു​ണ്ടാ​യി​രു​ന്നി​ട്ടും കു​ട്ടി ന​ന​ഞ്ഞി​രു​ന്നി​ല്ല. മ​റ്റ് ക്ഷീ​ണ​മോ, പ​രി​ക്കോ ഒ​ന്നും ത​ന്നെ കു​ട്ടി​യി​ൽ പ്ര​ക​ട​മാ​യി​രു​ന്നി​ല്ല. കു​ട്ടി​യെ പ​രി​ശോ​ധി​ച്ച പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രും കു​ട്ടി​യി​ൽ ആ​രോ​ഗ്യ പ്ര​ശ് ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.
കേ​വ​ലം ര​ണ്ട് വ​യ​സ് മാ​ത്ര​മു​ള്ള കു​ട്ടി എ​ങ്ങ​നെ ചെ​ങ്കു​ത്താ​യ മ​ല​മു​ക​ളി​ലെ​ത്തി​യെ​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. മാ​ത്ര​വു​മ​ല്ല, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​ർ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലു​മാ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​ഭ​വ​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ​കാ​ര​ണം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ന്നു. ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​താ​ണെ​ന്നും ഇ​രു​വ​രും കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ണ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.