ചൂ​താ​ട്ട കേ​സി​ല്‍ പി​ടി​യി​ലാ​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം
Tuesday, May 24, 2022 11:34 PM IST
അ​ഞ്ച​ല്‍: ച​ട​യ​മം​ഗ​ല​ത്ത് ചൂ​താ​ട്ട സം​ഘ​ത്തോ​ടൊ​പ്പം പി​ടി​യി​ലാ​യ ഗ്രാ​മ​പ​ഞ്ചാ​യത്ത് അം​ഗം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.
അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ത​ഴ​മേ​ല്‍ വാ​ര്‍​ഡ്‌ അം​ഗ​വും ബി​ജെ​പി യു​വ നേ​താ​വു​മാ​യ ബി​നു ഉ​ള്‍​പ്പെ​ടു​ന്ന 15 അം​ഗ സം​ഘ​ത്തെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ച​ട​യ​മം​ഗ​ല​ത്തെ ലോ​ഡ്ജി​ല്‍ നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ല​ക്ഷ​ങ്ങ​ള്‍ വ​ച്ച് ചൂ​താ​ട്ടം ന​ട​ത്തി​യ സം​ഘ​ത്തോ​ടൊ​പ്പം പി​ടി​യി​ലാ​യ ബി​നു പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണം എ​ന്ന് ഡി​വൈ​എ​ഫ്ഐ ആ​വ​ശ്യ​പ്പെ​ട്ടു. ത​ഴ​മേ​ല്‍ ജം​ഗ്ഷ​നി​ല്‍ പ്ര​ക​ട​ന​മാ​യി എ​ത്തി​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ബി​നു​വി​ന്‍റെ കോ​ലം ക​ത്തി​ച്ചു.
തു​ട​ര്‍​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധം യോ​ഗം സി​പി​എം അ​ഞ്ച​ല്‍ വെ​സ്റ്റ്‌ ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ജാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​മ​ല്‍ വ​ര്‍​ഗീ​സ്‌, ലോ​ക്ക​ല്‍​ ക​മ്മി​റ്റി അം​ഗം ബാ​ബു​രാ​ജ്, മേ​ഖ​ല സെ​ക്ര​ട്ട​റി രാം​രാ​ജ്, പ്ര​സി​ഡ​ന്‍റ് ശ്രീ​രാ​ജ്, എ​സ്എ​ഫ്ഐ നേ​താ​വ് ഷെ​ഹി​ന്‍ എ​ന്നി​വ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.
ശ​നി​യാ​ഴ്ച​യാ​ണ് ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ച​ട​യ​മം​ഗ​ലം പോ​ലീ​സ് ലോ​ഡ്ജി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 15 പേ​രെ പി​ടി​കൂ​ടി​യ പോ​ലീ​സ് ഇ​വ​രി​ല്‍ നി​ന്നും ഒ​രു​ല​ക്ഷ​ത്തി എ​ണ്‍​പ​ത്തി​അ​യ്യാ​യി​രം രൂ​പ​യും ഒ​രു കാ​റും പി​ടി​കൂ​ടി​യി​രു​ന്നു.