വോ​ക്ക്-​ഇ​ന്‍-​ഇന്‍റ​ര്‍​വ്യു
Friday, May 20, 2022 11:19 PM IST
കൊല്ലം: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ലും ഡി​സ്‌​പെ​ന്‍​സ​റി​ക​ളി​ലും നി​ല​വി​ലു​ള്ള​തും വ​രു​ന്ന ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്ക് ഒ​ഴി​വ് വ​രു​ന്ന​തു​മാ​യ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യോ​ഗി​ക്കു​ന്ന​തി​ന് വോ​ക്ക്-​ഇ​ന്‍-​ഇ​ന്‍റര്‍​വ്യു 25 ന് ​രാ​വി​ലെ 10.30 ന് ​തേ​വ​ള്ളി​യി​ലു​ള്ള ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും. ബി.​എ​ച്ച്.​എംഎ​സ് പാ​സാ​യി​ട്ടു​ള്ള ട്രാ​വ​ന്‍​കൂ​ര്‍-​കൊ​ച്ചി മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. ബ​യോ​ഡേ​റ്റ, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ്സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. ഫോ​ണ്‍: 0474 2797220. ഇ-​മെ​യി​ല്‍: dmo [email protected] gmail.com.

റീ-​ടെ​ണ്ട​ര്‍

കൊല്ലം: വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ലു​ള്ള അ​സ്സി​സ്സി വു​മ​ണ്‍ ആ​ന്‍​ഡ് ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലേ​ക്ക് ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് കാ​ര്‍ വാ​ട​ക​യ്ക്ക് ന​ല്‍​കു​ന്ന​തി​ന് വ്യ​ക്തി​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും മു​ദ്ര​വ​ച്ച ടെ​ണ്ട​റു​ക​ള്‍ ക്ഷ​ണി​ച്ചു. ഫോ​ണ്‍ : 0474 2992809, ഇ-​മെ​യി​ല്‍: dwcdoklm @gmail.com വി​ലാ​സം : ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍, ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ്, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കൊ​ല്ലം.