സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും സ​ഹ​ക​രി​ക്കും: ജി​ല്ലാ ക​ളക്ട​ര്‍
Saturday, January 22, 2022 11:10 PM IST
കൊല്ലം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചി​കി​ത്സാ സൗ​ക​ര്യം ഒ​രു​ക്കി ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ പി​ന്തു​ണ​യേ​കു​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍. മാ​നേ​ജ്‌​മെ​ന്റു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​മാ​യും ന​ട​ത്തി​യ ഓ​ണ്‍​ലൈ​ന്‍ ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത​റി​യ​ച്ച​ത്. ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ സം​വി​ധാ​നം, ഓ​ക്‌​സി​ജ​ന്‍ ബെ​ഡ്ഡു​ക​ള്‍, മ​റ്റു കി​ട​ത്തി ചി​കി​ത്സ​യ്ക്കു​ള്ള സം​വി​ധാ​നം എ​ന്നി​വ​യു​ടെ നി​ശ്ചി​ത എ​ണ്ണം തു​ട​ക്ക​ത്തി​ലും ആ​വ​ശ്യാ​നു​സ​ര​ണം കൂ​ടു​ത​ല്‍ എ​ണ്ണ​വും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ നി​ത്യേ​ന രോ​ഗി​ക​ളു​ടെ എ​ണ്ണം, ഒ​ഴി​വു​ള്ള കി​ട​ക്ക​ക​ളു​ടേ​യും ഐ.​സി., വെ​ന്റി​ലേ​റ്റ​ര്‍ എ​ന്നി​വ​യു​ടേ​യും വി​വ​രം കൃ​ത്യ​മാ​യും രേ​ഖ​പ്പെ​ടു​ത്ത​ണം. ഇ​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന​ത് ഗൗ​ര​വ​മാ​യി കാ​ണും. നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​ണ് കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ഇ​തു നി​ര്‍​വ​ഹി​ക്കേ​ണ്ട​ത്. ഇ​തോ​ടൊ​പ്പം രോ​ഗ​വ്യാ​പ​ന നി​യ​ന്ത്ര​ണ രീ​തി​ക​ളും സം​വി​ധാ​ന​വും നി​രീ​ക്ഷി​ച്ച് വി​വ​രം കൈ​മാ​റു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക സം​ഘ​വും പ്ര​വ​ര്‍​ത്തി​ക്ക​ണം. വ​രു​ന്ന മൂ​ന്ന് ആ​ഴ്ച നി​ര്‍​ണാ​യ​ക​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സാ പി​ന്തു​ണ അ​നി​വാ​ര്യ​ത​യാ​ണ്. ഇ​തോ​ടൊ​പ്പം സു​പ്ര​ധാ​ന​മാ​ണ് ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത സം​ബ​ന്ധി​ച്ച വി​വ​ര​വും.

പ്രാ​ണ​വാ​യു​വി​ന്റെ ല​ഭ്യ​താ വി​വ​ര​വും ദി​വ​സേ​ന കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും ഉ​ള്‍​പ്പെ​ടു​ത്ത​ണം. 24 മ​ണി​ക്കൂ​റും സേ​വ​ന സ​ന്ന​ദ്ധ​മാ​യ നി​ല​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ സ​ഹ​ക​ര​ണ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍, ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ സേ​വ​ന​വും സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പി​ന്തു​ണ​യേ​കാ​ന്‍ വി​ട്ടു ന​ല്‍​ക​ണ​മെ​ന്നും നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ വ്യ​ക്ത​മാ​ക്കി. ഡി. ​എം. ഒ ​ഡോ. ബി​ന്ദു മോ​ഹ​ന്‍, ഡി.​പി.​എം ഡോ. ​ദേ​വ്കി​ര​ണ്‍, ഇ​ത​ര ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.