ജെ.​അ​ല​ക്സാ​ണ്ട​ർ ഉ​ജ്വ​ല​നാ​യ മ​നു​ഷ്യ​സ്നേ​ഹി: ​മേ​യ​ർ
Friday, January 21, 2022 10:56 PM IST
കൊ​ല്ലം: ഉ​ന്ന​ത പ​ദ​വി​യി​ലി​രു​ന്ന ബ്യൂ​റോ ക്രാ​റ്റു​ക​ൾ പ​ല​പ്പോ​ഴും ജ​ന​ങ്ങ​ളി​ൽ നി​ന്നും അ​ക​ന്നു പോ​കു​ന്ന സ്ഥി​തി​ക്ക് അ​പ​വാ​ദ​മാ​യി​രു​ന്നു ജെ.​അ​ല​ക്സാ​ണ്ട​റി​ന്‍റെ ജീ​വി​ത​മെ​ന്നും ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി ക​ർ​ണാ​ട​ക​യു​ടെ ചീ​ഫ് സെ​ക്ര​ട്ട​റി​യും തു​ട​ർ​ന്ന് മ​ന്ത്രി​യാ​യും പ്ര​വ​ർ​ത്തി​ച്ച കാ​ല​യ​ള​വി​ൽ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടേ​യും ആ​വ​ശ്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കൊ​ടു​ത്തി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ശൈ​ലി അ​നു​ക​ര​ണീ​യ​മാ​ണെ​ന്നും മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൊ​ല്ലം പൗ​ര​വേ​ദി പ്ര​സ് ക്ല​ബി​ൽ മു​ൻ ക​ർ​ണാ​ട​ക മ​ന്ത്രി ജെ.​അ​ല​ക്സാ​ണ്ട​ർ സ്മൃ​തി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ർ.

ജെ.​അ​ല​ക്സാ​ണ്ട​റി​ന്‍റെ ആ​ജ്ഞാ​ശ​ക്തി​യും ഭ​ര​ണ​പാ​ട​വ​വും അ​തു​ല്യ​മാ​ണെ​ന്നും ഏ​ത് മേ​ഖ​ല​യി​ലും വ​ലി​യ സൗ​ഹൃ​ദ വ​ല​യം സൃ​ഷ്ടി​ക്കു​വാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും ച​ട​ങ്ങി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മു​ൻ മ​ന്ത്രി ഷി​ബു​ബേ​ബി​ജോ​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ​പി​സി​സി സെ​ക്ര​ട്ട​റി ആ​ർ.​രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഫ്.​ആ​ന്‍റ​ണി, ആ​ദി​ക്കാ​ട് മ​ധു, ഡോ.​ബി​ജു നെ​ൽ​സ​ണ്‍, സാ​ബു ബെ​ന​ഡി​ക്റ്റ്, ഷി​ബു എ​സ്.​തൊ​ടി​യൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.