കു​ര​ങ്ങു​ക​ളെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ം: വ​നം വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Thursday, January 20, 2022 11:16 PM IST
അ​ഞ്ച​ൽ: വ​നം വ​കു​പ്പ് അ​ഞ്ച​ല്‍ റേ​ഞ്ചി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കു​ള​ത്ത് കു​ര​ങ്ങു​ക​ളെ കൂ​ട്ട​മാ​യി ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത വ​നം വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ഞ്ച​ല്‍ റേ​ഞ്ച് ഓ​ഫീ​സ​ര്‍ സ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ര​ണ്ട് പു​ര​യി​ട​ങ്ങ​ളി​ലാ​യി 9 ഓ​ളം കു​ര​ങ്ങു​ക​ളെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്ത് എ​ത്തി​യ വ​ന​പാ​ല​ക​ര്‍ കു​ര​ങ്ങു​ക​ളു​ടെ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മ​റ​വ് ചെ​യ്തു.

കു​ര​ങ്ങു​ക​ള്‍ കൂ​ട്ട​മാ​യി ചാ​കാ​ന്‍ കാ​ര​ണം വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​താ​ണെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ക്കാ​ര്യം ഉ​റ​പ്പി​ക്കു​ന്ന​തി​നാ​യി കു​ര​ങ്ങു​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കാ​യി തി​രു​വ​ന​ന്ത​പു​രം അ​ട​ക്ക​മു​ള്ള മൂ​ന്ന് ലാ​ബു​ക​ളി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. കു​ര​ങ്ങു​ക​ളെ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് വ​ച്ച​ല്ല അ​വ ച​ത്ത​തെ​ന്ന് വ​നം വ​കു​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ വ​ന്യ മൃ​ഗ വേ​ട്ട​ക്കാ​ര്‍, കാ​ട്ടു​പ​ന്നി​ക​ളെ അ​ട​ക്കം കൊ​ല്ലു​ന്ന​തി​നു വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചു​ള്ള കെ​ണി വ​യ്ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വ​ന​പാ​ല​ക​രു​ടെ അ​ന്വേ​ഷ​ണം.

മ​റ്റെ​വി​ടെ​യെ​ങ്കി​ലും വ​ച്ച് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ കു​ര​ങ്ങു​ക​ളെ ഇ​വി​ടെ ഉ​പേ​ക്ഷി​ച്ച​താ​കാം എ​ന്നാ​ണു വ​നം വ​കു​പ്പ് നി​ഗ​മ​നം. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ വ്യ​ക്ത​ത ഉ​ണ്ടാ​കു​വ​ന്നു അ​ഞ്ച​ല്‍ വ​നം റേ​ഞ്ച് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു

കൊല്ലം: പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​നാ​യു​ള്ള ദ​ര്‍​ഘാ​സു​ക​ള്‍ ക്ഷ​ണി​ച്ചു. ഫോം ​നേ​രി​ട്ടോ മ​ണി​യോ​ര്‍​ഡ​റാ​യോ ല​ഭി​ക്കും.

മ​ണി​യോ​ര്‍​ഡ​ര്‍ ഫെ​ബ്രു​വ​രി 17ന് ​മു​മ്പ് ന​ല്‍​ക​ണം. ഫോം ​ഫെ​ബ്രു​വ​രി 21 ഉ​ച്ച​കഴിഞ്ഞ് ര​ണ്ടുവ​രെ വാ​ങ്ങാം. പൂ​രി​പ്പി​ച്ച ഫോം ​പ്രി​ന്‍​സി​പ്പ​ല്‍, സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, കൊ​ല്ലം 691574 വി​ലാ​സ​ത്തി​ല്‍ ഫെ​ബ്രു​വ​രി 22 ഉ​ച്ച​കഴിഞ്ഞ് 2.30ന് ​മു​മ്പ് ന​ല്‍​ക​ണം. ഫോ​ണ്‍ - 04742572574.