ഭാ​ഷ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് കാ​ഥി​ക​ർ ന​ൽ​കി​യ സം​ഭാ​വ​ന വ​ലു​ത്: കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ
Tuesday, January 18, 2022 11:07 PM IST
കൊ​ല്ലം: മ​ല​യാ​ള​ഭാ​ഷ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് കാ​ഥി​ക​ർ ന​ൽ​കി​യ സം​ഭാ​വ​ന വ​ലു​താ​ണെ​ന്ന് ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ല​യാ​ള ഐ​ക്യ​വേ​ദി​യു​ടെ ഭാ​ഷാ പ്ര​തി​ഭാ പു​ര​സ്കാ​രം കൊ​ല്ലം പ്ര​സ് ക്ല​ബി​ൽ കാ​ഥി​ക​ൻ വി.​ഹ​ർ​ഷ​കു​മാ​റി​ന് ന​ൽ​കി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ് അ​ടു​ത​ല ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ക​ര​സൗ​ശ​ല വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​രാ​മ​ഭ​ദ്ര​ൻ പു​ര​സ്കാ​ര ജേ​താ​വി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ക​ഥാ​കൃ​ത്ത് അ​നി​ൽ ജ​നാ​ർ​ദ​ന​ൻ, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം ദ​ക്ഷി​ണ​മേ​ഖ​ലാ സെ​ക്ര​ട്ട​റി ഡി.​സു​രേ​ഷ് കു​മാ​ർ, മ​ല​യാ​ള ഐ​ക്യ​വേ​ദി​ജി​ല്ലാ​സെ​ക്ര​ട്ട​റി മ​ട​ന്ത​കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, വി.​ഹ​ർ​ഷ​കു​മാ​ർ, കെ.​പ​ങ്ക​ജാ​ക്ഷ​ൻ​പി​ള്ള, യു.​അ​നി​ൽ​കു​മാ​ർ, വി.​പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.