മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണം: കെസിബി​സി
Monday, January 17, 2022 11:04 PM IST
കൊ​ല്ലം: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബാ​റു​ക​ൾ ഉ​ൾ​പ്പെ​ട​യെു​ള​ള എ​ല്ലാ മ​ദ്യ​ശാ​ല​ക​ളും അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് കെ ​സി ബി ​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​പ്പോ​ൾ​ത​ന്നെ മ​ദ്യ​ശാ​ല​ക​ളി​ലും അ​തി​ന്‍റെ സാ​മൂ​ഹി​ക പ​രി​സ​ര​ങ്ങ​ളി​ലും മാ​ത്ര​മ​ല്ല പൊ​തു ഇ​ട​ങ്ങ​ളി​ൽ​പോ​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​ര​സ്യ​മാ​യി ലം​ഘി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ദു​ര​ന്ത​കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​ത്. ഇ​തി​നെ​തി​രെ​യു​ള​ള അ​ധി​കാ​രി​ക​ളു​ടെ നി​സം​ഗ​ത പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ഒ​മി​ക്രോ​ണ്‍ ഉ​ൾ​പ്പെ​ടെ വ​ക​ഭേ​ദം വ​ന്ന വൈ​റ​സ് അ​തി​വേ​ഗം പ​ട​രു​ന്പോ​ൾ ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ സാ​ധാ​ര​ണ​ഗ​തി​യി​ൽ​ത​ന്നെ സാ​ധ്യ​മ​ല്ലാ​ത്ത മ​ദ്യ​ശാ​ല​ക​ൾ എ​ത്ര​യും വേ​ഗം അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ സ്ഥി​തി അ​തീ​വ​ഗു​രു​ത​ര​മാ​കു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന കാ​ര്യ​ത്തി​ലെ സ​ർ​ക്കാ​രി​ന്‍റെ ബോ​ധ​പൂ​ർ​വ​മാ​യ അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് വി​ല​ക​ല്പി​ച്ചു​കൊ​ണ്ട ുള​ള ശ​ക്ത​വും ക​ർ​ശ​ന​വു​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ടി. ജെ ​ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​താ പ്ര​സ​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ.​ജെ ഡി​ക്രൂ​സ്, എം.​എ​ഫ് ബ​ർ​ഗ്ലീ​ൻ, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫീ​ൻ, ഇ ​എ​മേ​ഴ്സ​ണ്‍, ബി​നു മൂ​താ​ക്ക​ര, മേ​ഴ്സി യേ​ശു​ദാ​സ്, ബി ​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.