പെ​ൻ​ഷ​ൻ​കാ​രു​ടെ സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പാ​ക്ക​ണം: എംഎ​ൽഎ
Sunday, December 5, 2021 11:00 PM IST
കു​ണ്ട​റ: സം​സ്ഥാ​ന​ത്തെ അ​ഞ്ച് ല​ക്ഷ​ത്തോ​ളം സ​ർ​ക്കാ​ർ പെ​ൻ​ഷ​ൻ​കാ​ർ വ​ള​രെ​ക്കാ​ല​മാ​യി കാ​ത്തി​രി​ക്കു​ന്ന സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്ക​ണ​മെ​ന്ന്‌​ പി.​സി.​വി​ഷ്ണു​നാ​ഥ് എം ​എ​ൽ എ ​ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നെ​ടു​മ്പ​ന മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​സി.​വി​ഷ്ണു​നാ​ഥ് എം ​എ​ൽ എ ​മു​തി​ർ​ന്ന പെ​ൻ​ഷ​ൻ​കാ​രെ ആ​ദ​രി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ.സി വ​ര​ദ​രാ​ജ​ൻ പി​ള്ള, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പ​ഴ​ങ്ങാ​ലം കൃ​ഷ്ണ​മൂ​ർ​ത്തി, മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് എ.​ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ടാർ ഉരുക്കുന്നതിനെതിരേ
നി​വേ​ദ​നം ന​ല്‍​കി

പ​ന്മ​ന: പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ കെ​എം​എം​എ​ല്‍ ക​മ്പ​നി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്ത് ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തിന് ടാ​ര്‍ ഉ​രു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ ഇ​വി​ടെ നി​ന്നും മാ​റ്റ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​മൂ​ല​യി​ല്‍ സേ​തു​ക്കു​ട്ട​ന്‍ നി​വേ​ദ​നം ന​ല്‍​കി.
​ടാ​ര്‍ ഉ​രു​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം ജ​ന​വാ​സ മേ​ഖ​ല​യാ​ണ​ന്നും ടാ​ര്‍ ഉ​രു​ക്കി​യാ​ല്‍ ഇ​ത് പ​രി​സ്ഥി​തി​ക്ക് കാ​ര​ണ​മാ​ണ​ന്നും അ​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കും മ​റ്റും ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത മ​റ്റൊ​രു സ്ഥ​ലം തെര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും കാ​ണി​ച്ചാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​രി​ക്കു​ന്ന​ത്.​ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ലും പ്ര​ശ്‌​നം അ​വ​ത​രി​പ്പി​ച്ചു. ​
തു​ട​ര്‍​ന്ന് ക​മ്പ​നി എം.​ഡി​ക്കും ഡോ.​സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എംഎ​ല്‍എ​ക്കും ആണ് നി​വേ​ദ​നം ന​ല്‍​ക​ിയി​രി​ക്കു​ന്ന​ത്.