കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, November 30, 2021 11:39 PM IST
പ​ത്ത​നാ​പു​രം: കു​ണ്ട​യം ആ​ല​വി​ള ന​സീ​ബ് മ​ൻ​സി​ൽ നാ​സ​ർ -ഉ​ബൈ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ന​സീ​ബി(24)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത് . പി​ട​വൂ​ർ പ​ട്ടാ​ഴി റോ​ഡി​ൽ ത​ണ്ടാ​ൻ ക​ട​വ് പാ​ല​ത്തി​നു സ​മീ​പം ക​ല്ല​ട ആ​റി​നോ​ട് ചേ​ർ​ന്ന തോ​ട്ടി​ലാ​ണ് നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ ന​സീ​ബി​നെ കാ​ണാ​നി​ല്ല​ന്ന് കാ​ട്ടി മാ​താ​പി​താ​ക്ക​ൾ പ​ത്ത​നാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. കൂ​ടാ​തെ ന​സീ​ബി​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​നം പ​ഴ​ഞ്ഞി​ക്ക​ട​വ് തോ​ടി​ന് സ​മീ​പം പാ​ല​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​ത്ത​നാ​പു​രം പോ​ലീ​സും ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തോ​ട്ടി​ലും, ക​ല്ല​ട ആ​റ്റി​ലും തെ​ര​ച്ചി​ല്‍ ന​ട​ത്തി വ​രു​ന്ന​തി​നെ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.


പ​ഴ​ഞ്ഞി​ക്ക​ട​വ് പാ​ല​ത്തി​ല്‍ നി​ന്ന് ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണോ അ​റി​യാ​തെ വീ​ണ​താ​ണോ എ​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പാ​ല​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ച വാ​ഹ​ന​ത്തി​ല്‍ നി​ന്ന് താ​ക്കോ​ലും ഹെ​ല്‍​മ​റ്റും ക​ണ്ടെ​ത്തി​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. ക​ര​യ്ക്കെ​ത്തി​ച്ച മൃ​ത​ശ​രീ​രം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യ്യാ​റാ​ക്കി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​യി. ന​സ്ന ഏ​ക സ​ഹോ​ദ​രി​യാ​ണ്. എ​റ​ണാ​കു​ള​ത്ത് ഐ​റ്റി ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ന​സീ​ബ് കോ​വി​ഡി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ ഇ​രു​ന്ന് ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു .